University News
സ്‌പോട്ട് അലോട്ട്‌മെന്റ്
എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ എംഎസ്ഡബ്ല്യു പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 27ന് രാവിലെ 10ന് സര്‍വകലാശാലാ കാമ്പസിലെ ഓഫീസില്‍ നടത്തും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. സയന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദവും മാനവിക വിഷയത്തില്‍ 50 ശതമാനം മാര്‍ക്കുമുള്ളവര്‍ക്കാണ് അവസരം. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് നിയമാനുസൃത മാര്‍ക്ക് ഇളവ് ലഭിക്കും.

പരീക്ഷാ ഫലം

എട്ടാം സെമസ്റ്റര്‍ ബിപിഇഎസ് (2020 അഡ്മിഷന്‍ റെഗുലര്‍, 2016 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ നാലു വരെ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ അപേക്ഷ നല്‍കാം.

ഏഴാം സെമസ്റ്റര്‍ ബിപിഇഎസ് (2020 അഡ്മിഷന്‍ റെഗുലര്‍, 2016 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഡിസംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ നാലു വരെ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ അപേക്ഷ നല്‍കാം.

മൂന്നാം സെമസ്റ്റര്‍ പിജിസി എസ്എസ് എംഎ ഇക്കണോമെട്രിക്‌സ് (2022 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി നവംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജൂലൈ ഒന്നുവരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം

രണ്ടാം സെമസ്റ്റര്‍ എംഎസ് സി സ്റ്റാറ്റിസ്റ്റിക്‌സ് (2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ഓഗസ്റ്റ് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

രണ്ടാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് പിജിസിഎസ്എസ് (2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2104 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ഓഗസ്റ്റ് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പ്രാക്ടിക്ല്‍

നാലം സെമസ്റ്റര്‍ എംഎസ്്‌സി ഇലക്ട്രോണിക്‌സ് ആന്‍ഡ് അപ്ലൈഡ് ഇലക്ട്രോണിക്‌സ് സിഎസ്എസ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 24 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ ഡിസര്‍ട്ടേഷനും കോംപ്രഹെന്‍സീവ് വൈവ വോസിയും ജൂലൈ ഒന്‍പതിന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
More News