University News
ജൂണിയര്‍ റിസര്‍ച്ച് ഫെലോ; 26 വരെ അപേക്ഷിക്കാം
എംജി സര്‍വകലാശാലയില്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രോജക്ടില്‍ ജൂണിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒഴിവിലേക്ക് 26 വരെ അപേക്ഷിക്കാം. ഒന്‍പതു മാസമാണ് പ്രോജക്ട് കാലാവധി. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. താത്പര്യമുള്ളവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ അയയ്ക്കണം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എംഎസ്്‌സി അനലിറ്റിക്കല്‍ കെമിസ്ട്രി (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി നവംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 29 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

ഏഴാം സെമസ്റ്റര്‍ ബിപിഇഎസ് (2020 അഡ്മിഷന്‍ റെഗുലര്‍, 2016 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഡിസംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജൂലൈ നാലു വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.
More News