University News
ഡെപ്യൂട്ടി ഡയറക്ടർ; കരാർ നിയമനം
സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷനിൽ(സിഒഇ) ഇലേണിംഗ് ആൻഡ് ടെക്നിക്കൽ ഡെപ്യൂട്ടി ഡയറക്ടറുടെ താത്കാലിക തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷമാമാണ്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മൂന്നു വർഷം വരെ ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്.

പൊതു വിഭാഗത്തിലെ ഒഴിവിൽ യുജിസി ഒഡിഎൽ, ഒഎൽ റെഗുലേഷൻ 2020 പ്രകാരമുള്ള യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്.

പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 60000 രൂപ. പ്രായപരിധി 2022 ജനുവരി ഒന്നിന് 65 വയസ് കവിയരുത്.

വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് 21 വരെ അയയ്ക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

ജൂനിയർ റിസർച്ച് ഫെലോ

സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോസയൻസസിന്റെ പ്രോജക്ടിൽ ജുനിയർ റിസർച്ച് ഫെലോയുടെ ഒരൊഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ്ഇആർബിഎസ് യുആർ ഇയുടെ ധനസഹായത്തോടെയുള്ള പ്രോജക്ടിൻറെ കാലാവധി മൂന്നു വർഷമാണ്.

പ്രതിമാസം 31000 രൂപയും എച്ച്ആർഎയുമാണ് ഫെലോഷിപ്പ്.

അംഗീകൃത സർവകലാശാലയിൽ നിന്നും 70 ശതമാനം മാർക്കോടെ ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.

സിഎസ്ഐആർ, യുജിസി (ജെആർഎഫ്) എൻഇടി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സെൽ കൾച്ചർ, അനിമൽ എക്‌സ്പിരിമെൻറേഷൻ ആൻഡ് എക്‌സ്ട്രാസെല്ലുലാർ ട്രാപ്പ്, വെസിക്കിൾ എന്നീ മേഖലകളിൽ പ്രവൃത്തി പരിചയവുമുള്ളവർക്ക് മുൻഗണനയുണ്ടാകും.

ഉയർന്ന പ്രായപരിധി 28 വയസ്(എസ് സി, എസ്ടി, ശാരീരിക വൈകല്യമുള്ളവർ, സ്ത്രീകൾ എന്നിവർക്ക് അഞ്ചു വർഷം ഇളവുണ്ട്).

പൂർണമായ ബയോഡേറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ജൂൺ 25 വൈകുന്നേരം അഞ്ചിനു മുൻപ് അയക്കണം.കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

എംബിഎ; ഇൻറർവ്യു 12നും 13നും

സ്‌കൂൾ ഓഫ് മാനേജ്‌മെൻറ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ 2023 ബാച്ച് എംബിഎ പ്രോഗ്രാമിൻറെ ഗ്രൂപ്പ് ഡിസ്‌കഷനും ഇൻറർവ്യൂവും 12, 13 തീയതികളിൽ നടക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകർക്ക് മെമ്മൊ ഇമെയിൽ മുഖേന അയച്ചിട്ടുണ്ട്. ഫോൺ: 8714976955

വാക്ക്ഇൻ ഇന്റർവ്യു

സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്‌സ് സയൻസ് ഹോസ്റ്റലിലേയ്ക്ക് കുക്ക്, സഹായി എന്നിവരുടെ ഓരോ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥനത്തിൽ നിയമിക്കുന്നതിന് വാക്ക്ഇൻ ഇന്റർവ്യു നടത്തുന്നു.
താത്പര്യമുള്ളവർ പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 16 ന് രാവിലെ 11 ന് വകുപ്പ് ഓഫീസിൽ എത്തണം.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബിഎസ് സി ഫിസിക്‌സ് മാർച്ച് 2023(സിബിസിഎസ് 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 12 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

മൂന്നാം സെമസ്റ്റർ എംഎസ് സി ബോട്ടണി ഫെബ്രുവരി 2023(സിഎസ്എസ് 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 20 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

പരീക്ഷാ ഫലം

2022 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി ബയോഇൻഫോർമാറ്റിക്‌സ്, എംഎസ് സി സൈബർ ഫോറൻിക്‌സ് (പിജിസിഎസ്എസ് റഗുലർ, സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 21 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എംഎസ് സി മാത്തമാറ്റിക്‌സ് നവംബർ 2022 പരീക്ഷയുടെ (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സ്ലിമെൻററിയും, 2019 അഡ്മിഷൻ സപ്ലിമെൻററി) ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 21 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

2022 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ബിസിനസ് ഇക്കണോമിക്‌സ്, ഡെവലപ്‌മെൻറ് ഇക്കണോമിക്‌സ്(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 21 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

2022 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡേറ്റാ സയൻസ്(2021 അഡ്മിഷൻ പിജിസിഎസ്എസ് റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പസിദ്ീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 21 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എംഎ മോഹിനിയാട്ടം, എംഎ മൃദംഗം നവംബർ 2022 (റഗുലർ, സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 22 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.