University News
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബിവോക് ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്‌മെൻറ്, ബി വോക് ഫാഷൻ ടെക്‌നോളജി, ബി വോക് ഫാഷൻ ടെക്‌നോളജി ആൻഡ് മർച്ചൻഡൈസിംഗ്(2020 അഡ്മിഷൻ റഗുലർ മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 22ന് ആരംഭിക്കും.

അഞ്ചാം സെമസ്റ്റർ (ഇൻറഗ്രേറ്റഡ്) എംസിഎ (2019 അഡ്മിഷൻ റഗുലർ, 2018, 2017 അഡ്മിഷനുകൾ സപ്ലിമെൻററി), ഡിഡി (ഡ്യുവൽ ഡിഗ്രി) എംസിഎ (2016, 2015 അഡ്മിഷനുകൾ സപ്ലിമെൻററി), ഡിഡിഎംസിഎ (2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) മാർച്ച് 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 24 മുതൽ നടക്കും.

ഒന്നാം സെമസ്റ്റർ ബിവോക് വിഷ്വൽ മീഡിയ ആൻഡ് ഫിലിം മേക്കിംഗ്(2021 അഡ്മിഷൻ റഗുലർ ന്യു സ്‌കീം മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീകഷകൾ 24ന് കാലടി ശ്രി ശങ്കര കോളജിൽ നടത്തും.

പരീക്ഷാ ഫലം

2022 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി കമ്പ്യൂട്ടർ എൻജിനീയറിംഗ് ആൻറ് നെറ്റ് വർക്ക് ടെക്‌നോളജി പ്രോഗ്രാം(2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 27 വരെ ഫീസടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

2023 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് (പിജിസിഎസ്എസ് 2022 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 27 വരെ ഫീസടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

2022 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി ഫിഷറി ബയോളജി ആൻഡ് അഗ്രികൾച്ചർ(പിജിസിഎസ്എസ് 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി), എംഎസ് സി ബയോനാനോടെക്‌നോളജി(പിജിസിഎസ്എസ് 2021 അഡ്മിഷൻ റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 27 വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.