University News
എം.ജി സർവകലാശാലയിൽ എംടെക്, എംഎസ് സി
സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് എംടെക്, എംഎസ് സി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംടെക് എനർജി സയൻസ് ആൻഡ് ടെക്‌നോളജി, എനർജി സയൻസ് സ്‌പെഷലൈസേഷനോടെ ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീയൽ സയൻസ് വിഷയങ്ങളിൽ എംഎസ് സി എന്നിവയാണ് കോഴ്‌സുകൾ.

രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ഇവിടെ വിദ്യാർഥികൾക്ക് അവസരം ലഭിക്കും. ഗവേഷണ പ്രോജക്ടുകൾക്ക് വിദേശ സർവകലാശാലകളിലെ ഫെലോഷിപ്പിനും വ്യവസായ മേഖലയിൽ ഇന്റേൺഷിപ്പിനും സാധ്യതയുണ്ട്.

എഐസിടിഇ അംഗീകൃത എംടെക് കോഴ്‌സിന് 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി, ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, പോളിമെർ സയൻസ് എന്നിവയിൽ എതിലെങ്കിലും എം.എസ്സിയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.

നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി, കെമിക്കൽ എൻജിനിയറിംഗ്, പോളിമെർ എൻജിനീയറിംഗ്, പോളിമെർ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആൻറ് കമ്യൂണിക്കേഷൻ, ബയോ ടെക്‌നോളജി, മെറ്റീരിയൽ സയൻസ്, മെക്കാനിക്കൽ, സിവിൽ എന്നിവയിൽ ഏതിലെങ്കിലും ബി.ടെക്കോ തത്തുല്യ യോഗ്യതയോ ഉള്ളവരെയും പരിഗണിക്കും.

അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ സമർപ്പിക്കാം.

കെമിസ്ട്രി ഫിസിക്‌സ്, മെറ്റീരിയൽ സയൻസ്, നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി, പോളിമർ കെമിസ്ട്രി ആൻഡ് റിന്യൂവബിൾ എനർജി എന്നിവയിൽ ബിഎസ് സി അല്ലെങ്കിൽ ബിഎസ് യോഗ്യതയുള്ളവർക്ക് എംഎസ് സി മെറ്റീരിയൽ സയൻസ് കോഴ്‌സിന് അപേക്ഷിക്കാം.
എംജി സർവകലാശാലയിൽ നിന്നോ മറ്റേതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നോ കെമിസ്ട്രിയിൽ ബിഎസ് സി ബിരുദമുള്ളവർക്ക് എംഎസ് സി കെമിസ്ട്രി കോഴ്‌സിനും ഫിസിക്‌സിൽ ബിരുദം നേടിയവർക്ക് എംഎസ് സി ഫിസിക്‌സിനും അപേക്ഷിക്കാം.

cat.mgu.ac.in വഴി പൊതു പ്രവേശന പരീക്ഷയ്ക്ക് ഏപ്രിൽ ഒന്നുവരെ അപേക്ഷ നൽകാം. ഫോൺ: 77369 97254, 94468 82962, ഇ മെയിൽ:[email protected]. വെബ്‌സൈറ്റ്:www.sem.mgu.ac.in.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ എംഎസ് സി ബയോമെഡിക്കൽ ഇൻസ്ട്രുമെൻറേഷൻ(2022 അഡ്മിഷൻ റഗുലർ, 20192021 അഡ്മിഷനുകൾ സപ്ലിമെൻറി, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ മൂന്നു മുതൽ നടത്തും.