എംജി ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം: സാധ്യതാ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനുമുള്ള അവസരം 10 ന് വൈകുന്നേരം അഞ്ചു വരെ ലഭ്യമായിരിക്കും. അപേക്ഷകർ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും അപ്ലോഡ് ചെയ്യാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ സമയപരിധിക്കുള്ളിൽ ചെയ്യേണ്ടതുമാണ്. ഓണ്‍ലൈൻ അപേക്ഷയിൽ പിഴവുകൾ വരുത്തിയവരും മാർക്കുകൾ തെറ്റായി എന്റർ ചെയ്തവരും തെറ്റുകൾ തിരുത്തേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (cap.mgu.ac.in).
ഓണ്‍ലൈൻ പ്രോഗ്രാം: പ്രവേശന തീയതി നീട്ടി
സെന്റർ ഫോർ ഓണ്‍ലൈൻ എഡ്യുക്കേഷൻ നടത്തുന്ന എംകോം ഫിനാൻസ് ആൻഡ് ടാക്സേഷൻ ഓണ്‍ലൈൻ ബിരുദ പ്രോഗ്രാമിലേക്ക് പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബർ 31 ലേക്ക് നീട്ടി. യുജിസിയുടെ അംഗീകാരത്തോടെ നടത്തുന്ന റെഗുലർ ഡിഗ്രിക്ക് തുല്യമായ ഓണ്‍ലൈൻ പ്രോഗ്രാമുകൾ വിവിധ കാരണങ്ങളാൽ കോളജ് പഠനം അസാധ്യമായവർക്കും ജോലിയോടൊപ്പം പഠന തുടരാൻ ആഗ്രഹിക്കുന്നവർക്കും വിദേശ വിദ്യാർത്ഥികൾക്കും ഒരു പോലെ പ്രയോജനപ്രദമാണ്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.mguonline.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കരാർ നിയമനം
എംജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്നോളജി (എൻഐപിഎസ്ടി) യിൽ ’ടെക്നിക്കൽ അസിസ്റ്റന്റ്’ തസ്തികയിൽ താൽകാലിക, കരാർ നിയമനത്തിനായി വോക്ഇൻ ഇന്റർവ്യു 12ന് 12.30 ന് പ്രോവൈസ് ചാൻസലറുടെ ചേംബറിൽ നടക്കും. യോഗ്യത, പ്രായം, പ്രതിഫലം തുടങ്ങിയ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ (www.mgu.ac.in).
പി.ജി. സ്പോട്ട് അഡ്മിഷൻ
സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിൽ എംഎ ഗാന്ധിയൻ സ്റ്റഡീസ് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് 202223 അദ്ധ്യന വർഷത്തിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ (പാർട്ട് കകക) 45 ശതമാനം മാർക്കോടെ ബിരുദം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി് 10 ന് വൈകുന്നേരം നാല് മണിക്ക് മുൻപായി നേരിട്ട് വകുപ്പ് ഓഫീസിൽ ഹാജരാകണം. 04812731039, 8075909754, 7559085601.
സിറ്റൊഴിവ്
സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ്് ബിസിനസ് സ്റ്റഡീസിൽ എംബിഎ കോഴ്സിൽ 2022 അഡ്മിഷനിലേക്ക് എസ്സി, എസ്ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. സിഎടി, സിഎംഎടി, കഐംഎടി യോഗ്യതയുള്ള അർഹരായവർ സർട്ടിഫിക്കറ്റുകൾ സഹിതം 10 ന് രാവിലെ 10നു നേരിട്ട് ഹാജരാകണം. 0481 2732288.
ഓപ്പണ്‍ അഡ്മിഷൻ
സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ എംഎസ്സി മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് കോഴ്സുകളുടെ 2022 ബാച്ചിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. സിഎടി എൻട്രൻസ് സ്കോർ 300 നും 100 നും ഇടയിൽ ലഭിച്ചവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി 10 ന് രാവിലെ 10.30 മുതൽ വകുപ്പ് ഓഫീസിൽ ഓപ്പണ്‍ അഡ്മിഷന് നേരിട്ട് ഹാജരാകണം. 8304870247.
സ്പോട്ട് അഡ്മിഷൻ
സ്കൂൾ ഓഫ് ഡാറ്റ അനലിറ്റിക്സ് വകുപ്പിൽ എംഎസ്സി ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് 2022 ബാച്ചിലേക്ക് എസ്സി, എസ്ടി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി 10 ന് രാവിലെ 10.30 മുതൽ വകുപ്പ് ഓഫീസിൽ സ്പോട്ട് അഡ്മിഷന് നേരിട്ട് ഹാജരാകണം. ് 8304870247.
സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ എംഎസ്സി മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് കോഴ്സുകളുടെ 2022 ബാച്ചിലേക്ക് എസ്സി, എസ്ടി വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി 10 ന് രാവിലെ 10.30 മുതൽ വകുപ്പ് ഓഫീസിൽ സ്പോട്ട് അഡ്മിഷന് നേരിട്ട് ഹാജരാകണം. 8304870247.
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ബിഎഡ് (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ 2020 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി രണ്ട് വർഷ കോഴ്സ്) ബിരുദ പരീക്ഷയുടെ പ്രായോഗിക പരീക്ഷ 10 മുതല്‍ 22 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
2022 ഏപ്രിലിൽ നടന്ന ഒൻപത് സെമസ്റ്റർ പഞ്ചവത്സര എൽഎൽബി (2010 അഡ്മിഷൻ ഒന്നാം മെഴ്സി ചാൻസ്, 2009 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2008 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം 19 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
2022 ഏപ്രിലിൽ നടന്ന പത്ത് സെമസ്റ്റർ പഞ്ചവത്സര എൽഎൽബി (2010 അഡ്മിഷൻ ഒന്നാം മെഴ്സി ചാൻസ്, 2009 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2008 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം 20 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.