HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
എഡിറ്റിംഗ് ടെക്നിക്കലല്ല; ആർട്ടിസ്റ്റിക്കാണ് - ഷെമീർ മുഹമ്മദ്
Sunday, May 27, 2018 3:19 PM IST
“ സിനിമയിൽ വരണമെന്ന് ലക്ഷ്യമിട്ട് എഡിറ്റിംഗ് പഠിച്ചതൊന്നുമല്ല. എഡിറ്റിംഗ് പഠനം തുടങ്ങിയ കാലത്ത് കംപ്യൂട്ടർ ഓണാക്കാൻ തന്നെ എനിക്കറിയില്ലായിരുന്നു. അന്ന് വീട്ടിൽ കംപ്യൂട്ടറുമില്ലായിരുന്നു. ഒരു കാര്യം ചെയ്തു ചെയ്ത് നമുക്ക് അതിനോട് ഒരിഷ്ടം വരില്ലേ. ഞാൻ ഷൂട്ട് ചെയ്തതോ കൂട്ടുകാരെക്കൊണ്ട് ഷൂട്ട് ചെയ്യിച്ചതോ ആയ വിഷ്വൽസ്, ആൽബങ്ങൾ എന്നിവയൊക്കെ സിനിമയിലെത്തും മുന്പു തന്നെ ഞാൻ എഡിറ്റ് ചെയ്തിരുന്നു. അങ്ങനെ ചെയ്തു ചെയ്ത് ഇഷ്ടപ്പെട്ടു വന്നതാണ് എഡിറ്റിംഗ്. വാസ്തവത്തിൽ അതു ടെക്നിക്കൽ അല്ല; ആർട്ടിസ്റ്റിക്കായി ചെയ്യേണ്ട കാര്യം തന്നെയാണ്...”
ചാർലി, അങ്കമാലി ഡയറീസ്, ഒരു മെക്സിക്കൻ അപാരത, വില്ലൻ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, മോഹൻലാൽ, ആഭാസം, അങ്കിൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എഡിറ്റർ ഷെമീർ മുഹമ്മദ് സംസാരിക്കുന്നു.
എഡിറ്റിംഗിലേക്കു വന്നത്...?
നോവലിസ്റ്റ് സാറാ ജോസഫിന്റെ സഹോദരൻ ഡേവിസിന്റെ മകൻ അനൂപ്
ഡേവിസ് ബാല്യം തൊട്ട് എന്റെ കൂട്ടുകാരനാണ്. അവൻ എന്താണു പഠിക്കുന്നതെന്നു നോക്കി അവന്റെ പിന്നാലെ പോവുക എന്നതായിരുന്നു എന്റെ രീതി. ഡിഗ്രിക്കു ചേർന്നതിനൊപ്പം അവൻ മൾട്ടിമീഡിയ അനിമേഷൻ പഠിക്കാൻ തൃശൂർ അരീനയിൽ ചേർന്നു. ഒപ്പം ഞാനും. അവൻ പിന്നീട് അനിമേഷന്റെ മറ്റു കോഴ്സുകളിലേക്കു പോയി. ഞാൻ ചെന്നൈ എൻഎഫ്ഡിസിയിൽ ചേരാൻ പോയി. പക്ഷേ, അവിടെ സീറ്റ്് തീർന്നിരുന്നു. പിറ്റേദിവസം തൃശൂർ ചേതനയിലെത്തി എഡിറ്റിംഗിനു ചേർന്നു. പിന്നീട് അതിൽ ഫോക്കസ് ചെയ്തു. പക്ഷേ, സിനിമയിലെത്തുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അനൂപ് ഇപ്പോൾ ദുബായിൽ എഡിറ്ററാണ്.
സിനിമയിലേക്കുള്ള വഴി..?
വീടിനടുത്തുള്ള ജയൻ എന്ന അസോസിയേറ്റ് ഡയറക്ടറാണ് എന്നെ സിനിമയിലെത്തിച്ചത്. അദ്ദേഹം എന്നെ അരുണ് എന്ന തമിഴ് എഡിറ്റർക്കു പരിചയപ്പെടുത്തി. അങ്ങനെ ‘കളക്ടർ’ എന്ന പടത്തിൽ ഒപ്പം വർക്ക് ചെയ്തു. വാസ്തവത്തിൽ അദ്ദേഹത്തിനു മലയാളം പരിഭാഷപ്പെടുത്തിക്കൊടുക്കാനാണ് പോയത്. അദ്ദേഹത്തിനൊപ്പം ഞാൻ ചെന്നെയിൽ പോയി. ‘ആടുകളം’, ‘വിസാരണൈ’ തുടങ്ങിയ പടങ്ങളുടെ എഡിറ്റർ കിഷോർ ടിയ്ക്ക് ഒപ്പം ‘ആടുകള’ത്തിൽ വർക്ക് ചെയ്തു. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സാബു വി. ജോസഫിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ‘ആടുകളം’പകുതിയായപ്പോൾ ബി. ഉണ്ണികൃഷ്ണൻ സാറിന്റെ ‘ഗ്രാൻഡ് മാസ്റ്റ’റിൽ സ്പോട്ട് എഡിറ്ററായി പോയി. ജയൻ ചേട്ടനാണ് എന്നെ ബി. ഉണ്ണികൃഷ്ണൻ സാറിനു പരിചയപ്പെടുത്തിയത്.
സ്പോട്ട് എഡിറ്ററിൽ നിന്ന് ഫിലിം എഡിറ്ററാകുന്നതാണോ ഇപ്പോഴത്തെ രീതി... ?
ഞാനുൾപ്പടെ പലരും അങ്ങനെയാണ് വന്നിട്ടുള്ളത്. മലയാളത്തിലാണ് സ്പോട്ട് എഡിറ്റിംഗിന് ഏറ്റവും പ്രചാരം. തമിഴിലൊക്കെ വളരെ അപൂർവമാണത്. മലയാളത്തിൽ ചെറിയ പടത്തിൽ പോലും സ്പോട്ട് എഡിറ്റിംഗ് ഉണ്ടാവും. അതു തുടങ്ങിയതും മലയാളത്തിലാണ്; ഷാജി കൈലാസ് സാറിന്റെ ‘ടൈഗറി’ൽ.
സ്പോട്ട് എഡിറ്റിംഗ് അനുഭവങ്ങൾ..?
ഗ്രാൻഡ്മാസ്റ്റർ, കളിമണ്ണ്, സലാം കാഷ്മീർ, മെമ്മറീസ്, ജവാൻ ഓഫ് വെള്ളിമല, ബാല്യകാലസഖി, എന്ന് നിന്റെ മൊയ്തീൻ, രാജാധിരാജ, നീ കൊ ഞാ ചാ തുടങ്ങിയ ചിത്രങ്ങളിൽ സ്പോട്ട് എഡിറ്ററായിരുന്നു. ഗ്രാൻഡ് മാസ്റ്ററിന്റെ ട്രെയിലറും ‘പതിയെ പതിയെ..’ എന്ന പ്രമോ സോംഗും ഞാനാണു ചെയ്തത്. ‘മിസ്റ്റർ ഫ്രോഡ്’ ഉൾപ്പടെ ഉണ്ണികൃഷ്ണൻ സാറിന്റെ പല പടങ്ങളിലും സ്പോട്ട് ചെയ്തിട്ടുണ്ട്. ‘ചാർലി’യാണ് സ്പോട്ട് ചെയ്ത അവസാന ചിത്രം. പക്ഷേ, അതിൽ എഡിറ്ററുമായിരുന്നു. എഡിറ്റിംഗ് അല്ലാതെ സ്പോട്ട് മാത്രം ചെയ്ത അവസാനചിത്രം ‘എന്ന് നിന്റെ മൊയ്തീൻ’. ‘രാജാധിരാജ’യുടെ ട്രെയിലറുകളിലൊന്ന് ഞാനാണു ചെയ്തത്. ബ്ലെസി സാറിന്റെ ‘കളിമണ്ണി’ലും ഞാനാണു ട്രെയിലർ ചെയ്്തത്. ജോഷി സാറിന്റെ പടത്തിലും സ്പോട്ട് വർക്ക് ചെയ്തിട്ടുണ്ട്. സ്പോട്ട് ചെയ്യുന്ന കാലത്ത് അതിനു സമാന്തരമായി മ്യൂസിക് വീഡിയോ, ഷോർട്ട് ഫിലിമുകൾ, പരസ്യചിത്രങ്ങൾ എന്നിവ എഡിറ്റ് ചെയ്തിരുന്നു; മണിച്ചേട്ടന്റെ ആൽബങ്ങൾ ഉൾപ്പെടെ.
സ്പോട്ട് എഡിറ്ററിൽ നിന്ന് എഡിറ്ററായപ്പോൾ...?
സ്പോട്ട് എഡിറ്റ് ചെയ്യുന്പോൾ ഒരു ദിവസത്തെ സീൻ അന്നു കണ്ടുകഴിഞ്ഞാൽ പിന്നെ കാണേണ്ട ആവശ്യമില്ല. പക്ഷേ, എഡിറ്ററാകുന്പോൾ അവസാനത്തെ സീൻ കാണുന്പോൾപോലും ആദ്യത്തെ സീൻ ഓർമയുണ്ടാവും. അതുമായി പടത്തിനു ബന്ധമുണ്ടാവും. എപ്പോഴും പടത്തിന്റെ ടോട്ടാലിറ്റിയിൽ ശ്രദ്ധയുണ്ടാവണം.
എഡിറ്ററായതിനുശേഷമുള്ള ചിത്രങ്ങൾ... ?
മാർട്ടിൻ പ്രക്കാട്ടിന്റെ ‘ചാർലി’ക്കുശേഷം സാജിദ് യഹിയയുടെ ജയസൂര്യചിത്രം ‘ഇടി’. കഴിഞ്ഞവർഷം എന്റെ രണ്ടു ചിത്രങ്ങൾ ഒരേദിവസം റിലീസായി ‘അങ്കമാലി ഡയറീസും’ ‘ഒരു മെക്സിക്കൻ അപാരത’യും. തൃശിവപേരൂർ ക്ലിപ്തത്തിനുശേഷമാണ് ‘വില്ലൻ’ ചെയ്തത്. ഏപ്രിലിൽ നാലു പടങ്ങൾ ഇറങ്ങി - സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, മോഹൻലാൽ, അങ്കിൾ, ആഭാസം.
‘ചാർലി’ അനുഭവങ്ങൾ...?
മാർട്ടിൻ ചേട്ടൻ ഏറെ സപ്പോർട്ടിംഗ് ആയിരുന്നു. ഷൂട്ട് തുടങ്ങി പടം റിലീസാകാൻ എട്ടുമാസമെടുത്തു. ഷൂട്ടിംഗിനു സമാന്തരമായി ഞാൻ എഡിറ്റിംഗും തുടർന്നു. അത്രയും സമയം ഞാൻ വേറെ പടമൊന്നും ചെയ്തില്ല; ഫുൾടൈം കൂടെത്തന്നെ ഉണ്ടായിരുന്നു. എന്റെ ആദ്യത്തെ പടമല്ലേ. മാർട്ടിൻ ചേട്ടൻ മുന്പു ചെയ്ത രണ്ടു പടവും വലിയ ഹിറ്റുകളായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകളൊക്കെ എഡിറ്റിംഗിൽ ഏറെയുണ്ടായിട്ടുണ്ട്.
‘അങ്കമാലി ഡയറീസും’ ലിജോ ജോസ് പെല്ലിശേരിയും....?
അങ്കമാലി ഡയറീസിലെ ചില സീക്വൻസുകളും അതിന്റെ മൊണ്ടാഷ് കട്ടുകളും മൊത്തത്തിലുള്ള എഡിറ്റിംഗും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡയറക്ടർ ലിജോ ചേട്ടൻ അദ്ദേഹത്തിന്റെ ഇന്റർവ്യൂസിൽ എന്നെപ്പറ്റി പറഞ്ഞു എന്നതുകൊണ്ടാണ് അങ്കമാലി ഡയറീസിൽ ഞാൻ ശ്രദ്ധിക്കപ്പെട്ടത്. എന്നെപ്പറ്റി മാത്രമല്ല അതിലെ എല്ലാ ടെക്നീഷൻസിനെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. അങ്കമാലി ഡയറീസിൽ പ്രേക്ഷകശ്രദ്ധ നേടിയ 11 മിനിട്ട് സിംഗിൾ ഷോട്ട് ക്ലൈമാക്സ് ലിജോ ചേട്ടന്റെ ബ്രില്യൻസ് ആയിരുന്നു.
എഡിറ്റിംഗിൽ സംവിധായകന്റെ മനസ് അറിയേണ്ടതു പ്രധാനമല്ലേ....?
ഏതു ഡയറക്ടറുമായും വർക്ക് ചെയ്യുന്പോൾ ആദ്യം എനിക്കു വലിയ പേടി തന്നെയാണ്. കാരണം, ഡയറക്ടർ ഉദ്ദേശിക്കുന്നതു പോലെ അല്ലെങ്കിൽ അതിനേക്കാൾ നന്നായി ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഞാൻ ചെയ്തുവരുന്ന കാര്യങ്ങൾ അദ്ദേഹത്തിന് ഇഷ്ടമാകുന്നുണ്ടോ എന്നതിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്. ആദ്യത്തെ ഒന്നു രണ്ടു സീക്വൻസുകൾ എഡിറ്റ് ചെയ്ത ശേഷം സംവിധായകനെ കാണിച്ച് ഓകെ കിട്ടുന്നതുവരെ വലിയ ടെൻഷനാണ്. ഓകെ ആണെന്ന് അറിഞ്ഞാൽ നമ്മൾ ഉദ്ദേശിച്ചതു കൃത്യമായിരുന്നുവെന്നു ബോധ്യമാകും. അങ്ങനെ അല്ലെങ്കിൽ സംവിധായകൻ തിരുത്തുകൾ പറയും. പറഞ്ഞതുപോലെ മാറ്റങ്ങൾ വരുത്തിക്കൊടുക്കും. അങ്കമാലി ഡയറീസ് ആദ്യ സീനുകൾ എഡിറ്റു ചെയ്തു കാണിച്ചുകൊടുത്തപ്പോൾ ഇതല്ല ഉദ്ദേശിച്ചതെന്ന് ലിജോ ചേട്ടൻ പറഞ്ഞു. ഞാൻ ഏറ്റവും പേടിച്ചു വർക്ക് ചെയ്ത പടമാണത്. കാരണം, ലിജോ ചേട്ടന്റെ പടത്തിൽ എഡിറ്റിംഗും മറ്റും ടെക്നിക്കലി ഏറെ വ്യത്യസ്തമാണ്. അദ്ദേഹവുമായി സെറ്റായി വരാൻ കുറച്ചു സമയമെടുത്തു. പിന്നീട് ഏറെ സിങ്കായി. ഏതു ഡയറക്ടർക്കൊപ്പം വർക്ക് ചെയ്താലും ഒരുപാടു കാര്യങ്ങൾ അവരിൽ നിന്നു പഠിക്കാനുണ്ടാവും. മറ്റ് എഡിറ്റേഴ്സിനൊപ്പം വർക്ക് ചെയ്യുന്പോഴുള്ള അനുഭവങ്ങളെക്കുറിച്ചും അവർ ചെയ്തിരുന്നുവെങ്കിൽ എങ്ങനെയായിരിക്കും ഈ സീൻ എന്നതിനെക്കുറിച്ചുമെല്ലാം ചോദിച്ചു മനസിലാക്കിയിരുന്നു.
ബി. ഉണ്ണികൃഷ്ണനൊപ്പമുള്ള സിനിമകൾ....?
സ്പോട്ട് എഡിറ്ററായി ആദ്യം വർക്ക് ചെയ്തത് ബി. ഉണ്ണികൃഷ്ണൻ സാറിനൊപ്പമാണ്; ഗ്രാൻഡ് മാസ്റ്ററിൽ. പിന്നീടു ഐ ലവ് മീ, മിസ്റ്റർ ഫ്രോഡ് എന്നീ ചിത്രങ്ങളിലും. അദ്ദേഹം ചെയ്ത ചില സ്റ്റേജ് ഷോകളിലും സ്പോട്ട് എഡിറ്റ് ചെയ്തിരുന്നു. പിന്നീടു ‘വില്ലനി’ൽ എഡിറ്ററായി വർക്ക് ചെയ്തു. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമാണ്. മകനെപ്പോലെയാണെന്ന് അദ്ദേഹം എന്നെക്കുറിച്ചു പല വേദികളിലും പറഞ്ഞിട്ടുണ്ട്. അദ്ദേഹമാണ് ‘അങ്കമാലി ഡയറീസി’ന്റെ മൊമന്റോ എനിക്കു തന്നത്. അടുത്തു ചെയ്യാൻ പോകുന്ന സിനിമയെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിക്കും. അത്രമേൽ വ്യക്തിപരമായി അടുപ്പമുണ്ട്. സ്വാതന്ത്ര്യത്തോടെ ഇടപെടാം. എന്റെ ഇതുവരെയുള്ള കരിയറിൽ ബി.ഉണ്ണികൃഷ്ണൻ സാറിന്റെ വളരെ വലിയ സപ്പോർട്ടുണ്ട്.
‘വില്ലൻ’ അനുഭവങ്ങൾ...?
‘വില്ലൻ’ ഏറെ ഹൈപ്പുള്ള പടമായിരുന്നു; മോഹൻലാൽ, മഞ്ജുവാര്യർ എന്നിവർക്കൊപ്പം വിശാൽ, ഹൻസിക... തുടങ്ങിയ ഇതരഭാഷാതാരങ്ങളും. ആ പടത്തിൽ വർക്ക് ചെയ്ത എല്ലാവർക്കും അതിന്റേതായ ഒരു ഹൈപ്പ് ഉണ്ടായിരുന്നു. 8കെയിൽ ചിത്രീകരിച്ച പടമായിരുന്നു വില്ലൻ. ഇപ്പോൾ ‘ആഭാസം’ ഉൾപ്പെടെയുള്ള പടങ്ങൾ 8കെയിലാണ് ചെയ്തിരിക്കുന്നത്. എന്തു ടെക്നോളജി കൊണ്ടുവന്നാലും തിയറ്ററിലെ പ്രോജക്ഷന്റെ ക്വാളിറ്റിക്കനുസരിച്ചായിരിക്കും ഒൗട്ട്പുട്ട്. ഹിന്ദി സിനിമ 40-50 ദിവസം കൊണ്ടു ഗ്രേഡിംഗ് ചെയ്യുന്പോൾ മലയാളം സിനിമ അതിനെടുക്കുന്നതു പരമാവധി 10 ദിവസം. 8കെ ആയാലും നമ്മുടെ മിക്ക തിയറ്ററുകളിലും അതു 2 കെയിലാണു പ്രൊജക്ട് ചെയ്യുന്നത്.
ടോം ഇമ്മട്ടി, ടിനു പാപ്പച്ചൻ, സാജിദ് യഹിയ - അനുഭവങ്ങൾ...?
ടോം ഇമ്മട്ടി, ടിനു പാപ്പച്ചൻ, സാജിദ് യഹിയ എന്നിവരുമായി വ്യക്തിപരമായ അടുപ്പമുണ്ട്. ‘ഒരു മെക്സിക്കൻ അപാരത’ ചെയ്ത ടോം ഇമ്മട്ടിയുടെ ആഡുകളിൽ മുന്പു ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. പടം ചെയ്യുന്പോൾ ഞാനായിരിക്കും എഡിറ്ററെന്ന് ടോമേട്ടൻ അക്കാലത്തുതന്നെ പറഞ്ഞിരുന്നു.
‘ഒരു മെക്സിക്കൻ അപാരത’ തിയറ്ററിൽ ആവേശം വിതറിയ പടമാണ്. അതിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു. ചാർലി കഴിഞ്ഞ് അങ്കമാലി ഡയറീസാണ് എനിക്ക് ഏറ്റവും ഗുണംചെയ്ത പടം. ഒരു മെക്സിക്കൻ അപാരതയ്ക്കൊപ്പം അങ്കമാലി ഡയറീസും തിയറ്ററിൽ നന്നായി ഓടിയതു കരിയറിൽ സഹായകമായി. വളരെ അപൂർവം സന്ദർഭങ്ങളിൽ മാത്രമാണ് എഡിറ്റിംഗിനെക്കുറിച്ച് ആളുകൾ ചർച്ച ചെയ്യാറുള്ളത്. ‘വില്ലനും’ ‘സ്വാതന്ത്ര്യം അർധരാത്രിയി’ലുമാണ് പിന്നീടു ശ്രദ്ധിക്കപ്പെട്ടത്. ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ സംവിധാനം ചെയ്ത ടിനുവിനെ അസിസ്റ്റന്റ് ഡയറക്ടർ എന്ന നിലയിൽ നേരത്തേ പരിചയമുണ്ട്. 2007ൽ ഞാൻ ആദ്യമായി വർക്ക് ചെയ്ത ‘കളക്ടറി’ന്റെ ലൊക്കേഷനിൽ വച്ചാണ് സാജിദിനെ പരിചയപ്പെട്ടത്. സാജിദുമായി ഇതുവരെ രണ്ടു പടം ചെയ്തു - ഇടിയും മോഹൻലാലും.
ഇന്നത്തെ മേക്കിംഗ് രീതിയിൽ എഡിറ്ററുടെ റോൾ...?
കഥ പറയാൻ വരുന്പോൾ മുതൽ ഞാനും സ്ക്രിപ്റ്റ് ചർച്ചകളിൽ ഉണ്ടാവും. കൂട്ടുകാരുടെയൊക്കെ പടങ്ങളാണെങ്കിൽ വണ് ലൈൻ ആകുന്പോൾത്തന്നെ ഇത് ഓകെയാണോ, വർക്കൗട്ട് ആകുമോ എന്നൊക്കെ ചോദിക്കാറുണ്ട്. ഓകെയാണെങ്കിൽ തുടർന്ന് ഓരോ ഘട്ടത്തിലും പരസ്പരം ഡെവലപ്മന്റ്സ് സംസാരിക്കും. മറ്റു പടങ്ങളിലാവട്ടെ ഷൂട്ടിംഗിനു മുന്പുതന്ന സ്ക്രിപ്റ്റ് കേൾക്കും.
എഡിറ്റർക്ക് കലാപരമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം എത്രത്തോളം ലഭിക്കാറുണ്ട്...?
അത്തരം സ്വാതന്ത്ര്യം കിട്ടുന്നുണ്ട്. നമ്മൾ പറയുന്നതെല്ലാം ശരിയാവണമെന്നുമില്ലല്ലോ. നമ്മൾ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നു പറഞ്ഞാൽ അത് എന്തുകൊണ്ടെന്നു വീണ്ടുംവീണ്ടും ആലോചിക്കും. അവർ പറഞ്ഞതിൽ ശരിയുണ്ടെങ്കിൽ നമ്മൾ സമ്മതിച്ചുകൊടുക്കും. നമ്മൾ പറഞ്ഞതിലാണു ശരി എങ്കിൽ അതിനുവേണ്ടി വാദിച്ചുനോക്കും. എന്തായാലും അന്തിമതീരുമാനം ഡയറക്ടറുടേതായിരിക്കും. ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ സംവിധായകൻ ടിനു പാപ്പച്ചൻ എന്റെ സുഹൃത്താണ്. ടിനു പറഞ്ഞ കഥകളിൽ എനിക്കും സുഹൃത്തായ കണ്ണനും ഇഷ്ടമായതു ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന കഥയായിരുന്നു. ആ കഥയുടെ വികാസഘട്ടങ്ങളിലെല്ലാം അത്തരം ചർച്ചകളുണ്ടായിരുന്നു. ഞാനെന്നല്ല ആരു തന്നെയാണെങ്കിലും എഡിറ്റർ പറയുന്നതു കൂടി സംവിധായകർ ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്.
ക്രിയേറ്റിവിറ്റി എത്രത്തോളം ആവശ്യമുള്ള മേഖലയാണ് എഡിറ്റിംഗ്..?
നമ്മൾ പറയാനുദ്ദേശിക്കുന്ന കഥ ആളുകൾക്കുമുന്നിൽ വിഷ്വലി കാണിച്ചുകൊടുക്കുകയാണ്. അതിന്റെയൊരു ഫ്ളോ, ഓഡിയൻസിന്റെ സ്വഭാവം...എല്ലാം ശ്രദ്ധിക്കണം. ഓരോ പടവും ചെയ്യുന്പോൾ അതു ടാർഗറ്റ് ചെയ്യുന്ന ഒരു വിഭാഗം പ്രേക്ഷകരുണ്ട്. അതു മനസിലാക്കിയിട്ടാവണം ആദ്യത്തെ ട്രെയിലർ വിടേണ്ടത്.
പലതരം പ്രേക്ഷകരുണ്ട്. ആക്ഷൻ പടം ആണെങ്കിൽ ആ ടൈപ്പ് ട്രെയിലറും മറ്റ് പ്രമോഷനുകളും നല്കിയാലേ അതിഷ്ടമുള്ള പ്രേക്ഷകർ വരികയുള്ളൂ. അത്തരം ഓഡിയൻസിന് ഇഷ്ടപ്പെടുന്ന സ്പീഡും മറ്റുമുണ്ട്. അതു മനസിലാക്കി പടത്തിന്റെ കഥപറച്ചിൽ രീതി മാറ്റണം. മാറ്റിയില്ലെങ്കിൽ അവർക്കതു ബോറടിക്കും. അതാണ് എഡിറ്റിംഗിൽ ആർട്ടിസ്റ്റിക്കായി ഒരു എഡിറ്റർ ചെയ്യേണ്ടത്. ഏതുതരം ഓഡിയൻസിനും ആവശ്യമുള്ള സ്പീഡ് പടത്തിന് ഉണ്ടായിരിക്കണം. നമ്മുടെ പടം കാണാൻ വരുന്ന ഓഡിയൻസിന് ഒരു സീൻ... അത് അഞ്ചു മിനിട്ട് ആണെങ്കിൽ പോലും അനാവശ്യമാണെങ്കിൽ ഏറെ ബോറടിക്കും. നമ്മുടെ പടം ഏതു വിഭാഗം ഓഡിയൻസിനെ ഉദ്ദേശിച്ചുള്ളതാണോ അവർക്ക് ആവശ്യമില്ലെന്നു നമുക്കു ബോധ്യമുണ്ടെങ്കിൽ ആ സീൻ ആദ്യമേ തന്നെ ഒഴിവാക്കുക.
പലപ്പോഴും റിലീസിംഗിനുശേഷം പടത്തിന്റെ ഡ്യൂറേഷൻ കുറയ്ക്കേണ്ടി വന്നതായി കേൾക്കാറുണ്ട്...?
പല പടങ്ങളും തിയറ്ററിൽ വരുന്നതു മൂന്നു മണിക്കൂർ ഡ്യൂറേഷനിലാണ്. അതു കഴിഞ്ഞ് ഡ്യൂറേഷൻ കൂടുതലായി എന്നു പറഞ്ഞ് കട്ട് ചെയ്യും. ഡ്യൂറേഷൻ കൂടുതലാണെന്ന് ആളുകൾ മനസിലാക്കാൻ തന്നെ നാലു ദിവസമെടുക്കും. അതു കഴിഞ്ഞാണ് അവർ അതു കട്ട് ചെയ്യാൻ തീരുമാനിക്കുന്നത്. അങ്ങനെ കട്ട് ചെയ്ത സിനിമ ക്യൂബിൽ ലോഡ് ചെയ്യുന്നതിന്റെ എല്ലാ പ്രോസസും കഴിഞ്ഞ് തിയറ്ററിൽ വരാൻ വീണ്ടും അഞ്ചു ദിവസമെടുക്കും. അത്ര വൈകി അങ്ങനെ ഇറക്കിയിട്ട് ഒരു കാര്യവുമില്ല. ഡ്യൂറേഷൻ ഇഷ്യു ഉണ്ടെങ്കിൽ റിലീസിംഗിനു മുന്നേ തന്നെ അതു പരിഹരിക്കുകയെന്നതാണ് ഏറ്റവും നല്ല സൊല്യൂഷൻ.
തൊഴിൽപരമായ സംതൃപ്തി, വ്യക്തിപരമായ സംതൃപ്തി... അതൊക്കെ സാധ്യമാകുന്നുണ്ടോ..?
എഡിറ്റിംഗ് എനിക്ക് ഒരു ജോലിയായി ഫീൽ ചെയ്യാറില്ല. ഏതു പടമാണെണെങ്കിലും എത്ര തിരക്കിട്ടാണു ചെയ്യുന്നതെങ്കിലും ഞാൻ ഏറെ എൻജോയ് ചെയ്താണു ചെയ്യുന്നത്. ആ പടം ഉണ്ടായിവരുന്ന ആ ഫോർമാറ്റ് ഞാൻ ഏറെ ആസ്വദിക്കും. കാരണം, നമ്മൾ വർക്ക് ചെയ്യുന്പോൾ ആ പടം അങ്ങനെ ഷേപ്പ് ചെയ്തുവരികയാണ്. ഒരു റോ ഫൂട്ടേജിൽ നിന്നു നമ്മൾ എഡിറ്റ് ചെയ്ത് ഓർഡർ ചെയ്ത് അറേൻജ് ചെയ്തു ട്രിം ചെയ്തുവരുന്പോഴാണ് ആ പടം അങ്ങനെ ഷേപ്പ് ആയി വരുന്നത്. ആ പ്രോസസ് കാണുന്നത് എനിക്കു വലിയ സന്തോഷമുള്ള കാര്യമാണ്.
എഡിറ്റിംഗിന്റെ ആദ്യാവസാനം സംവിധായകന്റെ സാന്നിധ്യം ആവശ്യമാണോ...?
അങ്ങനെയില്ല. ഡബ്ബ് ചെയ്യുന്നതിനു മുന്പ് ആദ്യം നമ്മൾ ഓർഡർ ചെയ്തുവയ്ക്കും. അവർ വന്നു കാണും. മാറ്റങ്ങൾ ആവശ്യമെങ്കിൽ പറയും. അതിനുശേഷം അതു ഡബ്ബിനു പോകും. ഡബ്ബ് ചെയ്തു കഴിഞ്ഞാൽ ബേസിക് ട്രിം കാര്യങ്ങൾ ഞാൻ തന്നെ ചെയ്തുവയ്ക്കും. പിന്നീടു ഡയറക്ടർ കൂടെയിരിക്കും. ഷഫിൾ ചെയ്യാനുള്ളതു ചെയ്യും.
എഡിറ്റിംഗിൽ പുതിയ ടെക്നോളജി വന്നുകൊണ്ടിരിക്കുകയല്ലേ. അപ് ടു ഡേറ്റ് ആകേണ്ടതു പ്രധാനമല്ലേ...?
അങ്കമാലി ഡയറീസിനുശേഷം ഞാൻ പുതിയ സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നത്. നേരത്തേ ചെയ്തതിന്റെ കുറച്ച് അപ്ഡേഷൻ മാത്രമേ ഉണ്ടാവുകയുള്ളൂ. കട്ട്, റിമൂവ്, ട്രിം...പ്രോസസ് ചെയ്യാനുള്ള ടൂൾസ് എല്ലാം ഒരുപോലെതന്നെ.
എഡിറ്റിംഗിനെക്കുറിച്ച് റിവ്യൂസ് ലഭിക്കാറുണ്ടോ...?
കിട്ടാറുണ്ട്. പണ്ടൊക്കെ എഡിറ്റിംഗിനെക്കുറിച്ച് ഇന്നുള്ളതിന്റെ പകുതി പോലും ആളുകൾ അറിയുന്നുണ്ടായിരുന്നില്ല. എഡിറ്റിംഗിൽ വിപ്ലവം സൃഷ്ടിച്ച കുറേ ആളുകളുണ്ട്. അവരുടെ പേരുപോലും ആളുകൾക്കറിയില്ല. എന്നാൽ ഇപ്പോഴത്തെ ഒരുവിധം എഡിറ്റേഴ്സിനെ എല്ലാവർക്കുമറിയാം. തിയറ്ററിൽ പോകുന്പോൾ ചിലയാളുകൾ നമ്മളെ തിരിച്ചറിഞ്ഞ് സംസാരിക്കാനൊക്കെ വരും. ഫേസ്ബുക്ക് പോലെയുള്ള സാമൂഹിക മാധ്യമങ്ങൾ കാരണമാണ് അതെന്നു ഞാൻ കരുതുന്നു. സൂപ്പർ സ്റ്റാറുകളുടെയൊക്കെ പടം ചെയ്തുകൊണ്ടിരിക്കുന്പോൾ എങ്ങനെയുണ്ട് പടം എന്നൊക്കെ ചോദിച്ചുകൊണ്ട് നേരിട്ടു പരിചയമില്ലാത്ത കുറേയാളുകൾ മെസേജ് അയച്ചുകൊണ്ടിരിക്കും. അതും സോഷ്യൽമീഡിയയുടെ സ്വാധീനം തന്നെയാണ്.
വാസ്തവത്തിൽ ‘ആ സീനിൽ നന്നായി എഡിറ്റ് ചെയ്തിട്ടുണ്ടല്ലോ’ എന്ന് പ്രേക്ഷകർ തിരിച്ചറിയാതിരിക്കുന്നിടത്താണ് ഒരു പടം വിജയിക്കുന്നത്. അതു നല്ലതാണെന്നു തോന്നുന്നു. കാരണം, ഒരു പടത്തിൽ വെറുതേ എഡിറ്റിംഗ് കാണിക്കാൻവേണ്ടി ചിലതു ചെയ്യുന്നത് വാസ്തവത്തിൽ ആ പടത്തോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. ഒരു സിനിമ മൊത്തത്തിൽ നന്നായി എന്നു പറയുന്നതാണ് ഒരു പടത്തിനു ഗുണകരം.
താരങ്ങളുടെ സപ്പോർട്ട് എത്രത്തോളം..?
വാസ്തവത്തിൽ താരങ്ങളുമായി ആശയവിനിമയം നടത്തേണ്ട ആവശ്യം വരുന്നില്ല. ‘വില്ലന്റെ’ സെറ്റിൽ ഞാൻ പോയിരുന്നു. ലാൽ സാറുമായി നല്ല കന്പനിയാണ്, സംസാരിക്കാറുണ്ട്. അവരുടെയൊക്കെ തിരക്ക് അറിയാവുന്നതുകൊണ്ട് അധികം മെസേജ് അയച്ചു ബുദ്ധിമുട്ടിക്കാറുമില്ല.
ട്രെയിലറുകൾ ചെയ്യുന്പോൾ ശ്രദ്ധിക്കുന്നത്...?
ട്രെയിലർ ചെയ്യാൻ പോകുന്ന പടം ഏതുതരം ഓഡിയൻസിനാണ് ഇഷ്ടപ്പെടുക എന്ന് ആദ്യം നമ്മൾ മനസിലാക്കണം. അവരെ തിയറ്ററിലേക്ക് ക്ഷണിക്കുന്ന ഒരു ട്രെയിലർ ആയിരിക്കണം ചെയ്യേണ്ടത്. അല്ലാതെ ട്രെയിലർ കണ്ട് വേറെ ടൈപ്പ് ഓഡിയൻസ് പടത്തിനു വന്നാൽ ആ പടം തിയറ്ററിൽ ഒരിക്കലും വർക്കൗട്ട് ആവില്ല. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന പടത്തിനുവേണ്ടി ചെയ്ത ട്രെയിലർ അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഫൈറ്റ് എഡിറ്റിംഗ് അനുഭവങ്ങൾ...?
സിനിമയിൽ എഡിറ്ററാകുന്നതിനുമുന്പ് സ്പോട്ട് എഡിറ്റിംഗിനൊപ്പം ഫൈറ്റ് എഡിറ്റിംഗും ചെയ്തിരുന്നു. ഹിന്ദി, തമിഴ് പടങ്ങളിലൊക്കെ ഫൈറ്റ് മാസ്റ്റേഴ്സ് ഫൈറ്റ് സീനുകൾ വേറെ എഡിറ്റേഴ്സിനെക്കൊണ്ടാണു ചെയ്യിക്കുക. സ്പോട്ട് ചെയ്യാൻ പോയപ്പോൾ പരിചയപ്പെട്ട കനൽക്കണ്ണൻ, സ്റ്റണ് ശിവ തുടങ്ങിയ ഫൈറ്റ് മാസ്റ്റേഴ്സ് ഹിന്ദിയിൽ ചെയ്യുന്ന പടങ്ങളിലെ ഫൈറ്റ് ഞാൻ എഡിറ്റ് ചെയ്തിട്ടുണ്ട്. അതിൽ നമുക്കു ക്രെഡിറ്റ് തരാറില്ല. പക്ഷേ, പേയ്മെന്റ് കിട്ടും. സൂര്യയുടെ ‘സിങ്കം 3’, അക്ഷയ്കുമാറിന്റെ ‘ഗബ്ബർ ഇസ് ബാക്ക് ’എന്നീ പടങ്ങളിൽ ഫൈറ്റ് എഡിറ്റിംഗ് ചെയ്തിരുന്നു. എഴെട്ടു മണിക്കൂർ ഫുട്ടേജിൽ നിന്നാണ് 5 മിനിട്ട് ഫൈറ്റ് എഡിറ്റ് ചെയ്ത് എടുക്കുന്നത്. പിന്നീട് ആ പടത്തിന്റെ എഡിറ്ററും ഡയറക്ടറുമൊക്കെ അതിൽ അവരുടേതായ മാറ്റങ്ങൾ വരുത്തും. തമിഴിൽ നയൻതാരയുടെ അടുത്ത റിലീസ് ‘ഇമൈക നൊടികൾ’ എന്ന പടത്തിലാണ് ഒടുവിൽ ഫൈറ്റ് എഡിറ്റിംഗ് ചെയ്തത്. സ്റ്റണ് ശിവയാണ് അതിന്റെ ഫൈറ്റ് മാസ്റ്റർ. അദ്ദേഹവുമായി മമ്മൂക്കയുടെ ‘രാജാധിരാജ’ തൊട്ടുള്ള പരിചയമാണ്.
അടുത്ത റിലീസുകൾ....?
പൃഥ്വിരാജിന്റെ ‘നയൻ’, മമ്മൂട്ടിയുടെ ‘ഒരു കുട്ടനാടൻ ബ്ലോഗ് ’, രോഹിത് വി. എസ്. സംവിധാനം ചെയ്ത ആസിഫ് അലിയുടെ ‘ഇബിലീസ് ’എന്നിവയാണ് ഇനി റിലീസാകാനുള്ള എന്റെ പടങ്ങൾ. സേതുചേട്ടൻ സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടൻ ബ്ലോഗ് സിങ്ക് സൗണ്ടിലാണ്. അതിനാൽ എഡിറ്റിംഗിനു കൂടുതൽ സമയം ആവശ്യമായിവരും. വിക്രമിനെ നായകനാക്കി ആർ. എസ്്. വിമൽ സംവിധാനം ചെയ്യുന്ന ‘മഹാവീർ കർണ’യിൽ വർക്ക് ചെയ്യുന്നുണ്ട്. ‘എന്ന് നിന്റെ മൊയ്തീൻ’ മുതൽ വിമലേട്ടനെ പരിചയമുണ്ട്. അതിൽ ഞാൻ സ്പോട്ട് എഡിറ്റിംഗ് ചെയ്തിരുന്നു.
പൃഥ്വിരാജ് പ്രൊഡക്്ഷൻസും സോണി പിക്ചേഴ്സും സംയുക്തമായി നിർമിക്കുന്ന ചിത്രമാണ് നയൻ. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയന്റെ ഷൂട്ടിംഗ് മണാലിയിൽ തുടരുകയാണ്. പക്ഷേ, എഡിറ്റിംഗ് നടക്കുന്നുണ്ട്. ഞാൻ ഷൂട്ട് തീരുന്നതുവരെ കാത്തുനിൽക്കാറില്ല. അതിനൊപ്പം സമാന്തരമായി എഡിറ്റിംഗും ചെയ്തുകൊണ്ടിരിക്കും. ഷൂട്ട് തീർന്നത്രയും ഫുട്ടേജ് അവർ അയച്ചുതരും. ഡയറക്ടറുമായി എപ്പോഴും ഡിസ്കഷനുകളുണ്ട്. അവർ ഉദ്ദേശിക്കുന്ന കാര്യം അങ്ങനെ കൃത്യമായി അറിയാനാവും. അതു മനസിലാകാതെ ചെയ്താൽ പിന്നീട് ഇരട്ടിപ്പണിയാവും.
ഫീൽഡിൽ ശ്രദ്ധിക്കപ്പെടുന്നു എന്ന സംതൃപ്തിയുണ്ട് അല്ലേ..?
അതേ; ശ്രദ്ധിച്ചില്ലെങ്കിൽ പോലും എനിക്കു വിഷമമില്ല. എല്ലാവരും പറഞ്ഞുനടക്കുന്ന ‘അവതാറി’ന്റെ എഡിറ്ററുടെ പേര് എത്ര പേർക്കറിയാം? അപ്പോൾ ഇത്ര ചെറിയ ഇൻഡസ്ട്രിയിലെ എഡിറ്റേഴ്സിനെ അറിയാത്തതിൽ നമ്മൾ വിഷമിച്ചിട്ട് ഒരു കാര്യവുമില്ല. റസൂൽ പൂക്കുട്ടിക്ക് ഓസ്കർ കിട്ടിയതിനുശേഷമാണ് വാസ്തവത്തിൽ ഇവിടെ സൗണ്ട് ചെയ്യുന്ന പലരെയും ശ്രദ്ധിച്ചുതുടങ്ങിയത്.
ഏറ്റവും വെല്ലുവിളി ഉയർത്തിയ വർക്ക് ഏതായിരുന്നു...?
എല്ലാ പടങ്ങളും തുടങ്ങുന്പോൾ എനിക്കു പേടിയാണ്. പിന്നെ പതിയെ പതിയെയാണ് ഞാൻ അതിലേക്ക് ഇൻ ആവുന്നത്. ഇൻ ആയിക്കഴിഞ്ഞാൽ പിന്നെ എല്ലാം എളുപ്പമായി തോന്നും. എല്ലാ പടത്തിനും അതിന്റേതായ ബുദ്ധിമുട്ടുണ്ട്; അതുപോലെതന്നെ എളുപ്പമുള്ള കാര്യങ്ങളുമുണ്ട്. എല്ലാ സംവിധായകരും എഡിറ്റർമാരുമായി സിങ്ക് ആയിരിക്കും.
സംവിധാനം ലക്ഷ്യമാണോ..?
ഇപ്പോൾ ഡയറക്ടറാകാൻ നോക്കുന്നില്ല. കാരണം, ഇതുതന്നെ കുറച്ചുകൂടി നല്ല രീതിയിൽ ചെയ്ത് ഒരു ലെവലിൽ എത്താൻ സമയമെടുക്കും. ‘നീ കൊ ഞാ ചാ’യിൽ ഗിരീഷേട്ടൻ എന്നെ ഒരു സീനിൽ എന്നെ പിടിച്ചുനിർത്തിയിരുന്നു. പക്ഷേ, അഭിനയം താത്പര്യമില്ല. ഒരു ജോലിയിലേക്ക് നമ്മൾ ഇറങ്ങിക്കഴിഞ്ഞു. ഇനി അതിൽ ടോപ്പാവണമെന്നാണ് ആഗ്രഹം. ഒരു ഇംഗ്ലീഷ് പടം ചെയ്യണമെന്ന് ആഗ്രഹിച്ചാലേ ഹിന്ദി പടമെങ്കിലും ചെയ്യാൻ പറ്റൂ. തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമൊക്കെ ഓഫറുകളുണ്ട്. പക്ഷേ, ലോഞ്ച് ചെയ്യുന്പോൾ കറക്ട് പടമല്ലെങ്കിൽ കാര്യമില്ലല്ലോ.
വീട്ടുവിശേഷങ്ങൾ...?
സ്വദേശം തൃശൂർ കോലഴി. ഭാര്യ രേഷ്മ. രണ്ടു കുട്ടികൾ - ഈദ് മുഹമ്മദ്, ഇസബെൽ മറിയം. ഉമ്മ ഷെരീഫ. എല്ലാവരും എറണാകുളം വൈറ്റിലയിലാണു താമസം.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല് എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര് 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്ക്കൊപ്പം തമിഴില് അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില് വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്ഗോപിക്കു കരിയര് ഹിറ്റായ സമ്മര് ഇന് ബത്ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില് വന്നപ്പോള് പുരാണചിത്രമെന്നു പലര്ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില് പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
എന്നെന്നും പ്രണയോത്സവം
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹന് മേപ്പടിയാന
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്, അജയന്...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷന
കിഷ്കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന് ദിന്ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്റെ പൂക്കാലം
സിനിമാ-നാടക യാത്രയില് അര നൂറ്റാണ്ടു പിന്നിടുമ്പോള് മലയാളത്തിന്റെ അഭിനയപ്ര
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല് എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര് 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്ക്കൊപ്പം തമിഴില് അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില് വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്ഗോപിക്കു കരിയര് ഹിറ്റായ സമ്മര് ഇന് ബത്ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില് വന്നപ്പോള് പുരാണചിത്രമെന്നു പലര്ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില് പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
എന്നെന്നും പ്രണയോത്സവം
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹന് മേപ്പടിയാന
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്, അജയന്...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷന
കിഷ്കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന് ദിന്ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്റെ പൂക്കാലം
സിനിമാ-നാടക യാത്രയില് അര നൂറ്റാണ്ടു പിന്നിടുമ്പോള് മലയാളത്തിന്റെ അഭിനയപ്ര
നെഞ്ചുവിരിച്ച് അശ്വിന് ജോസ്!
നടനും തിരക്കഥാകൃത്തുമായ അശ്വിന് ജോസിന്റെ സ്ക്രീന്ജീവിതത്തിനു ക്വീനില് തു
എല്ലാം ഒരു ഗ്രേസ്
നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്സ് ഹണിമൂണ്സ് എ
നാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്, വില്ലന്, മെയിന് ലീഡ്, സപ്പോര്ട്ടിംഗ് ആക്ടര
രണ്ടാംവരവില് രജിത്
കറുത്തപക്ഷികളുടെ ഷൂട്ടിംഗ് കാണാനെത്തിയ ബിടെക് പയ്യന് രജിത്, കമലിന്റെ അടുത്
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ
മോക്ഷമാർഗം
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
മണിച്ചിത്രത്താഴ് വീണ്ടും തുറക്കുന്നു
മണിച്ചിത്രത്താഴ്...മലയാളത്തില് ആമുഖം ആവശ്യമില്ലാത്ത സിനിമ. ഒരേസമയം ഭ്രമിപ
ആനന്ദവിശേഷം
‘പൊടിമീശ മുളയ്ക്കണകാലം' എന്ന ഹിറ്റ്പാട്ടിന്റെ സംഗീതശില്പിയില്നിന്നു തിരക്കഥ
ഏനുണ്ടോടി അമ്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സി
നെടുമുടി മുതല് വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന് ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര് ഷണ്
സീരിയൽ വിടാതെ സിനിമയിലേക്ക്
ഒരിടവേളയ്ക്കു ശേഷം ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയാണ് ഡിഎന്എ. ചിത്
രമ്യ പുരാണം
കുട്ടന്പിള്ളയുടെ ശിവരാത്രിയിലൂടെ സിനിമയിലെത്തി, ഞാന് പ്രകാശനിലൂടെ ക്ലിക്കാ
എല്ലാം മായമ്മ!
അഭിനേത്രി എന്നതിനൊപ്പം മോഡല്, നര്ത്തകി എന്നിങ്ങനെയെല്ലാം തിളങ്ങുന്ന താരമാണ്
മലയാള സിനിമയോട് ‘പ്രേമലു' കുറഞ്ഞ് ഒടിടി ബോയ്സ്
പ്രമേയംകൊണ്ട് ലോകത്തെയും അവതരണമികവുകൊണ്ട് രാജ്യത്തെയും ഞെട്ടിച്ചു വിജയം കൈവ
Latest News
രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിൽ; ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു
പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച
ശബരിമല തീര്ഥാടകര് സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
ജയ്സ്വാളിന് സെഞ്ചുറി; ഇന്ത്യ പിടിമുറുക്കുന്നു
വയനാട്ടിലെ വമ്പൻ തോൽവി; ഇടതുക്യാമ്പിൽ പൊട്ടിത്തെറി
Latest News
രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിൽ; ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു
പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച
ശബരിമല തീര്ഥാടകര് സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
ജയ്സ്വാളിന് സെഞ്ചുറി; ഇന്ത്യ പിടിമുറുക്കുന്നു
വയനാട്ടിലെ വമ്പൻ തോൽവി; ഇടതുക്യാമ്പിൽ പൊട്ടിത്തെറി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top