പരുത്തി വീരനു ശേഷം താനൊരു സിനിമ കണ്ട് കാർത്തിയെ കെട്ടിപ്പിടിക്കുന്നത് മെയ്യഴകൻ കണ്ടിട്ടാണെന്ന് നടൻ സൂര്യ. അപൂർവമായി മാത്രം നമുക്ക് ലഭിക്കുന്ന സിനിമയാണ് മെയ്യഴകനെന്നും 2 ഡി നിർമിച്ചതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നാണിതെന്നും സൂര്യ പറഞ്ഞു. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.
""സിനിമയുടെ സംഗീതം നിർവഹിച്ച ഗോവിന്ദ് വസന്തയെയും സൂര്യ പ്രശംസിക്കുകയുണ്ടായി. ‘വസന്ത എന്നത് അമ്മയുടെ പേരാണെന്ന് ഇപ്പോൾ സ്റ്റേജിൽ വച്ചാണ് എനിക്ക് മനസിലായത്. എന്റെ മകന്റെ പേരും ദേവ് ജ്യോതിക സൂര്യ എന്നാണ് എഴുതുന്നത്.
നിങ്ങളും അതേപോലെയാണ് പേര് ചേർത്തിരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം. 2ഡിയുമായി ചേർന്നുള്ള മൂന്നാമത്തെ സിനിമയാണ്.
സിനിമയെ സിനിമയായി മാത്രം കാണുക. ഒരു സിനിമ എത്ര ഓപ്പണിംഗ് നേടി, കലക്ഷൻ നേടി എന്ന ടെൻഷൻ പ്രേക്ഷകർക്ക് വേണ്ട. സിനിമയെ സെലിബ്രേറ്റ് ചെയ്യുക. സിനിമകൾ റിവ്യൂ ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്. ഇതൊക്കെ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന സിനിമകളാണ്.'' സൂര്യ പറഞ്ഞു.
കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സി. പ്രേം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മെയ്യഴകൻ. സെപ്റ്റംബർ 27ന് ചിത്രം തിയറ്ററിലെത്തും. 96 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പ്രേം കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.