അയോധ്യ രാമക്ഷേത്രത്തിന്റെ പരിസരത്തുള്ള വാനരന്മാർക്ക് ഭക്ഷണം നൽകുന്നതിനായി ഒരുകോടി രൂപ സംഭാവനയായി നൽകി അക്ഷയ് കുമാർ. 1200-ഓളം വാനരന്മാർക്ക് പ്രതിദിനം ഭക്ഷണം നൽകാനുള്ള സഹായമാണ് താരം നൽകിയിരിക്കുന്നതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആഞ്ജനേയ സേവ ട്രസ്റ്റിനാണ് പണം കൈമാറിയത്. മാതാപിതാക്കളായ ഹരി ഓമിന്റെയും അരുണ ഭാട്ടിയുടെയും ഭാര്യാപിതാവ് രാജേഷ് ഖന്നയുടെയും പേരിലാണ് അക്ഷയ് കുമാർ പണം നൽകിയത്. ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്റെ കീഴിലുള്ള ട്രസ്റ്റാണ് ആഞ്ജനേയ സേവ ട്രസ്റ്റ്.
അയോധ്യയിലേക്കുളള ദീപാവലി സമ്മാനമായിട്ടാണ് അക്ഷയ് കുമാറിന്റെ തീരുമാനമെന്ന് താരത്തിന് ഒപ്പമുളളവർ പറഞ്ഞു.ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് അക്ഷയ് കുമാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.