മ​ല​യാ​ള​സി​നി​മ​യി​ൽ പ​ഞ്ച് ഡ‌​യ​ലോ​ഗു​ക​ൾ പ​റ​യാ​നു​ള്ള അ​വ​കാ​ശം സൂ​പ്പ​ർ​സ്റ്റാ​റു​ക​ൾ​ക്ക് മാ​ത്രം: ദു​ൽ​ഖ​ർ സ​ൽ​മാ​ൻ
Thursday, October 31, 2024 12:20 PM IST
മ​ല​യാ​ള സി​നി​മ​യി​ൽ പ​ഞ്ച് ഡ​യ​ലോ​ഗു​ക​ൾ കു​റ​വാ​ണെ​ന്ന് ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. അ​ത് പ​റ​യാ​നു​ള്ള അ​വ​കാ​ശം സൂ​പ്പ​ർ​സ്റ്റാ​റു​ക​ൾ​ക്ക് മാ​ത്ര​മാ​ണെ​ന്നും ന​മ്മ​ളൊ​ക്കെ പ​ഞ്ച് ഡ​യ​ലോ​ഗ് പ​റ​ഞ്ഞു തു​ട​ങ്ങി​യാ​ൽ അ​ത്ര​യ്ക്കൊ​ന്നും ആ​യി​ട്ടി​ല്ലെ​ന്ന് പ​റ​യു​മെ​ന്നും ദു​ൽ​ഖ​ർ സ​ൽ​മാ​ൻ പ​റ​യു​ന്നു. ല​ക്കി ഭാ​സ്ക​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.

ന​മ്മു​ടെ മ​ല​യാ​ളം സി​നി​മ​യി​ൽ പ​ഞ്ച് ഡ​യ​ലോ​ഗു​ക​ൾ കു​റ​വാ​ണ്. പ​ഞ്ച് ഡ​യ​ലോ​ഗു​ക​ൾ പ​റ​യാ​നു​ള്ള അ​ർ​ഹ​ത​യും അ​തി​ന്‍റെ റൈ​റ്റ്സും കൊ​ടു​ത്തി​രി​ക്കു​ന്ന​ത് വ​ലി​യ സൂ​പ്പ​ർ​സ്റ്റാ​റു​ക​ൾ​ക്ക് മാ​ത്ര​മാ​ണ്.

ന​മ്മ​ളൊ​ക്കെ പ​ഞ്ച് ഡ​യ​ലോ​ഗ് പ​റ​ഞ്ഞു തു​ട​ങ്ങി​യാ​ൽ എ​ടാ, നീ ​അ​തി​ന് അ​ത്ര​ക്കൊ​ന്നും ആ​യി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് കേ​ൾ​ക്കേ​ണ്ടി വ​രും. ഞാ​നൊ​ക്കെ അ​ത് പി​ടി​ച്ചാ​ല്‍ ചി​ല​പ്പോ​ള്‍ അ​ങ്ങ​നെ ആ​യി​ക്കൊ​ള്ള​ണം എ​ന്നു​മി​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള ഡ​യ​ലോ​ഗു​ക​ളെ​ല്ലാം പ​റ​യാ​ന്‍ ഇ​നി​യും കു​റ​ച്ച് കാ​ലം കൂ​ടി എ​ടു​ക്കു​മാ​യി​രി​ക്കും. ദു​ൽ​ഖ​ർ പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ചി​ത്ര​മാ​ണ് ല​ക്കി ഭാ​സ്ക​ർ. വെ​ങ്കി അ​ട്‌​ലൂ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം തെ​ലു​ങ്കി​ലാ​ണ് ഒ​രു​ങ്ങി​യ​ത്. ത​മി​ഴ്, മ​ല​യാ​ളം, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ല്‍ ഇ​ന്നാ​ണ് തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്.

100 കോ​ടി ബ​ജ​റ്റി​ലൊ​രു​ങ്ങു​ന്ന ചി​ത്രം 1980-1990 കാ​ല​ഘ​ട്ട​ത്തെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഭാ​സ്‌​ക്ക​ർ കു​മാ​ർ ആ​യി​ട്ടാ​ണ് ദു​ൽ​ഖ​ർ എ​ത്തു​ന്ന​ത്. സി​താ​ര എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ സൂ​ര്യ​ദേ​വ​ര നാ​ഗ വം​ശി​യും ഫോ​ർ​ച്യൂ​ൻ ഫോ​ർ സി​നി​മാ​സി​ന്റെ ബാ​ന​റി​ൽ സാ​യ് സൗ​ജ​ന്യ​യും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം ശ്രീ​ക​ര സ്റ്റു​ഡി​യോ​സാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.