കു​ട്ടി​ക​ൾ​ക്ക് ര​ണ്ടു​വ​യ​സ്; കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ നെ​റ്റ്ഫ്ലി​ക്സ് ഏ​റ്റെ​ടു​ത്ത ന​യ​ൻ​താ​ര​യു​ടെ വി​വാ​ഹ​വീ​ഡി​യോ റി​ലീ​സി​ന്
Thursday, October 31, 2024 9:03 AM IST
ന​യ​ൻ​താ​ര​യു​ടെ വി​വാ​ഹ​നി​മി​ഷ​ങ്ങ​ളും മ​നോ​ഹ​ര മു​ഹൂ​ർ​ത്ത​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യ വി​വാ​ഹ ഡോ​ക്യു​മെ​ന്‍റ​റി റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ന​വം​ബ​ർ 18 മു​ത​ൽ നെ​റ്റ്ഫ്ലി​ക്സി​ലാ​ണ് വി​വാ​ഹ​വീ​ഡി​യോ സ്ട്രീം ​ചെ​യ്തു തു​ട​ങ്ങു​ക.

ന​യ​ൻ​താ​ര: ബി​യോ​ണ്ട് ദി ​ഫെ​യ​റി​ടെ​യി​ൽ എ​ന്നാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പേ​ര്. റി​ലീ​സ് തി​യ​തി പ്ര​ഖ്യാ​പി​ച്ച് നെ​റ്റ്ഫ്ലി​ക്സ് ഇ​റ​ക്കി​യ പോ​സ്റ്റ​റി​ൽ ക​റു​ത്ത വ​സ്ത്ര​ത്തി​ൽ റെ​ഡ് കാ​ര്‍​പ്പ​റ്റ് വാ​ക്ക് ന​ട​ത്തു​ന്ന ന​യ​ന്‍​സി​നെ കാ​ണാം.

“എ​ല്ലാ പ്ര​പ​ഞ്ച​ത്തി​ലും അ​വ​ൾ ഏ​റ്റ​വും തി​ള​ക്ക​മു​ള്ള ന​ക്ഷ​ത്ര​മാ​ണ്. ന​വം​ബ​ർ 18-ന് ​ന​യ​ൻ​താ​ര: ബി​യോ​ണ്ട് ദി ​ഫെ​യ​റി ടെ​യ്ലി​ല്‍ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റി​ന്‍റെ ജീ​വി​ത യാ​ത്ര​യും കാ​ണു​ക, നെ​റ്റ്ഫ്ലി​ക്സി​ല്‍ മാ​ത്രം" എ​ന്നാ​ണ് ഫോ​ട്ടോ​യ്ക്ക് ക്യാ​പ്ഷ​ന്‍. ഇ​തേ ചി​ത്രം ന​യ​ന്‍​താ​ര​യും ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

ന​യ​ൻ​താ​ര: ബി​യോ​ണ്ട് ദി ​ഫെ​യ​റി​ടെ​യ്ലി​ല്‍ ന​യ​ൻ​താ​ര​യു​ടെ സി​നി​മാ സം​വി​ധാ​യ​ക​ന്‍ വി​ഘ്നേ​ശ് ശി​വ​നു​മാ​യു​ള്ള വി​വാ​ഹ​വും, ന​യ​ൻ​താ​ര​യു​ടെ പ്രൊ​ഫ​ഷ​ണ​ൽ നേ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം ന​യ​ന്‍​സി​ന്‍റെ പ്ര​ണ​യ​ക​ഥ​യും ഉ​ണ്ടാ​കും.

ന​യ​ൻ​താ​ര​യും വി​ഘ്നേ​ഷ് ശി​വ​നും ത​മി​ഴ് സി​നി​മ​യി​ലെ പ​വ​ര്‍ ക​പ്പി​ള്‍​സ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. 2015 ൽ ​നാ​നും റൗ​ഡി താ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച​ത്. ഈ ​സെ​റ്റി​ല്‍ വ​ച്ചാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​ത്. 2021 ൽ ​ദ​മ്പ​തി​ക​ൾ അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ൽ വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തു​ക​യും ര​ജി​സ്ട്ര​ര്‍ വി​വാ​ഹ​വും ചെ​യ്തി​രു​ന്നു.



2022 ലെ ​അ​വ​രു​ടെ മ​ഹ​ത്താ​യ വി​വാ​ഹ​ത്തി​ന് ശേ​ഷം 2022 ഒ​ക്ടോ​ബ​റി​ൽ വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ ഉ​ല​ക്, ഉ​യി​ര്‍ എ​ന്നീ ഇ​ര​ട്ട കു​ട്ടി​ക​ളെ ഈ ​ദ​മ്പ​തി​ക​ള്‍​ക്ക് ല​ഭി​ച്ചു. അ​തേ സ​മ​യം വി​വാ​ഹ ഡോ​ക്യു​മ​ന്‍റ​റി​യി​ല്‍ ഇ​ര​ട്ട ആ​ൺ​മ​ക്ക​ളു​ടെ വ​ര​വും അ​തി​ന്‍റെ വി​വാ​ദ​വും ഉ​ൾ​പ്പെ​ടു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ സം​ഭ​വ​ത്തി​ല്‍ ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ ദ​മ്പ​തി​ക​ൾ നി​യ​മ​ങ്ങ​ളൊ​ന്നും ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.