ബോളിവുഡ് താരങ്ങളായ മലൈക അറോറയും അർജുൻ കപൂറും വേർപിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ ഇക്കാര്യത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് അർജുൻ കപൂർ. കഴിഞ്ഞ ദിവസം നടന്ന ഒരു ദീപാവലി പാർട്ടിയിൽ വച്ചായിരുന്നു അർജുൻ മാധ്യമങ്ങളോട് ഇക്കാര്യം തുറന്നു പറഞ്ഞത്.
പരിപാടിയ്ക്കെത്തിയ അർജുൻ ഫോട്ടോയ്ക്ക് പോസ് ചെയ്യവേ ആളുകളുടെ ഇടയിൽ നിന്നും മലൈക അറോറ എന്ന പേര് ഉയർന്നു കേൾക്കുകയായിരുന്നു.
ഒരു ചിരിയോടെയാണ് അർജുൻ ഇതിനെ വരവേറ്റത്. "നോ, ഞാനിപ്പോൾ സിംഗിളാണ്, റിലാക്സ്' എന്നായിരുന്നു അർജുന്റെ മറുപടി. എന്നാൽ മലൈക ഇതുവരെ വേർപിരിയൽ വാർത്തയോട് പരസ്യമായി പ്രതികരിച്ചിട്ടില്ല.
ദീപാവലി പാർട്ടിയിൽ അര്ജുന് കപൂറിനൊപ്പം സിങ്കം എഗെയ്നിലെ സഹതാരങ്ങളായ അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ് എന്നിവരും ചിത്രത്തിന്റെ സംവിധായകൻ രോഹിത് ഷെട്ടിയും പങ്കെടുത്തു.
അർജുൻ കപൂറും മലൈക അറോറയും 2018 മുതല്‍ ഡേറ്റിംഗിലായിരുന്നു. 2017-ൽ അർബാസ് ഖാനെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് മലൈക അര്ജുന് ബന്ധം ബോളിവുഡ് അറിഞ്ഞത്. തുടര്‍ന്ന് ബോളിവുഡിലെ പല പാര്‍ട്ടികളിലും ഔദ്യോഗിക പരിപാടികളിലും ഇരുവരും ഒന്നിച്ച് എത്താറുണ്ടായിരുന്നു.
അർജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള പ്രായ വ്യത്യാസം പലപ്പോഴും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. ഇതിന്റെ പേരിൽ മലൈകയ്ക്ക് സൈബർ അറ്റാക്ക് വരെ നേരിടേണ്ടി വന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.