മൂ​ന്നു​ദി​വ​സം മു​ന്നേ ചി​രി​യോ​ടെ സൂ​ര്യ​യ്ക്കും ബോ​ബി ഡി​യോ​ളി​നു​മൊ​പ്പം സെ​ൽ​ഫി; അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ൽ ഞെ​ട്ടി സി​നി​മ​ലോ​കം
Wednesday, October 30, 2024 9:25 AM IST
ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യി​ൽ ന​ട​ന്ന ക​ങ്കു​വ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​ൽ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ പ​ങ്കെ​ടു​ത്ത വ്യ​ക്തി​യാ​യി​രു​ന്നു നി​ഷാ​ദ്. അ​ന്ന് സൂ​ര്യ​യ്ക്കും ബോ​ബി ഡി​യോ​ളി​നു​മൊ​പ്പം പ​ക​ർ​ത്തി​യ സെ​ൽ​ഫി നി​ഷാ​ദ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി മൂ​ന്ന് ദി​വ​സ​ത്തി​നി​പ്പു​റം മ​ല​യാ​ള​സി​നി​മ ലോ​കം കേ​ട്ട​ത് ഈ ​മി​ടു​ക്ക​നാ​യ ക​ലാ​കാ​ര​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​വാ​ർ​ത്ത​യാ​ണ്. അ​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് സി​നി​മ ആ​സ്വാ​ദ​ക​രും.




മാ​റു​ന്ന മ​ല​യാ​ള സി​നി​മ​യു​ടെ സ​മ​കാ​ലീ​ന ഭാ​വു​ക​ത്വം നി​ർ​ണ​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച ചി​ത്ര​ങ്ങ​ളു​ടെ എ​ഡി​റ്റ​റാ​യ നി​ഷാ​ദ് യൂ​സ​ഫി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം സി​നി​മാ ലോ​ക​ത്തി​ന് പെ​ട്ട​ന്ന് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​ത​ല്ല.

ന​വം​ബ​ർ 14നാ​ണ് സൂ​ര്യ ചി​ത്രം ക​ങ്കു​വ റി​ലീ​സ് ചെ​യ്യു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് നി​ഷാ​ദി​ന്‍റെ മ​ര​ണം. ആ​ർ​ജെ ബാ​ലാ​ജി സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​ര്യ 45 എ​ന്ന സി​നി​മ​യു​ടെ​യും എ​ഡി​റ്റ​ർ നി​ഷാ​ദ് ആ​യി​രു​ന്നു.

ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ കൊ​ച്ചി പ​ന​മ്പ​ള്ളി ന​ഗ​റി​ലെ ഫ്ലാ​റ്റി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് നി​ഷാ​ദി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യാ​ണ്. 2022 -ൽ ​ത​ല്ലു​മാ​ല സി​നി​മ​യു​ടെ എ​ഡിം​ഗി​റ്റി​ന് മി​ക​ച്ച എ​ഡി​റ്റ​ർ​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഉ​ണ്ട, സൗ​ദി വെ​ള്ള​ക്ക, ത​ല്ലു​മാ​ല, വൂ​ൾ​ഫ്, ഓ​പ്പ​റേ​ഷ​ൻ ജാ​വ, വ​ൺ, ചാ​വേ​ർ, രാ​മ​ച​ന്ദ്ര ബോ​സ്സ് & Co, ഉ​ട​ൽ, ആ​ള​ങ്കം, ആ​യി​ര​ത്തൊ​ന്ന് നു​ണ​ക​ൾ, അ​ഡി​യോ​സ് അ​മി​ഗോ, എ​ക്സി​റ്റ് എ​ന്നി​വ​യാ​ണ് എ​ഡി​റ്റ് ചെ​യ്‌​ത പ്ര​ധാ​ന ചി​ത്ര​ങ്ങ​ൾ.

മ​മ്മൂ​ട്ടി​യു​ടെ ബ​സൂ​ക്ക, സൂ​ര്യ​യു​ടെ കം​ഗു​വ, ന​സ്‌‌​ലി​ന്‍റെ ആ​ല​പ്പു​ഴ ജിം​ഖാ​ന, ത​രു​ൺ മൂ​ർ​ത്തി-​മോ​ഹ​ൻ​ലാ​ൽ സി​നി​മ എ​ന്നി​വ​യാ​ണ് റി​ലീ​സ് ചെ​യ്യാ​നു​ള്ള ചി​ത്ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.