‘എ​ല്ലാം ഉ​പേ​ക്ഷി​ച്ചു അ​ന്ന് എ​നി​ക്കൊ​പ്പം വ​ന്നു, പി​ന്നീ​ട് എ​ന്‍റെ കു​ടും​ബ​ത്തി​ന് വേ​ണ്ടി നി​ന്നു, ഇ​ന്ന് ആ ​മാ​റ്റം ജ്യോ​തി​ക​യ്ക്കു വേ​ണ്ടി’
Tuesday, October 29, 2024 3:14 PM IST
ജ്യോ​തി​ക​യും കു​ട്ടി​ക​ളു​മൊ​ത്ത് ചെ​ന്നൈ​യി​ൽ നി​ന്നും മും​ബൈ​യി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​തി​ന്‍റെ കാ​ര​ണം തു​റ​ന്നു പ​റ​ഞ്ഞ് സൂ​ര്യ. 18ാം വ​യ​സി​ൽ മും​ബൈ​യി​ലെ ജീ​വി​ത ശൈ​ലി​ക​ളും കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും എ​ല്ലാം ഉ​പേ​ക്ഷി​ച്ച് ചെ​ന്നൈ​യി​ലേ​ക്ക് വ​ന്ന​താ​ണ് ജ്യോ​തി​ക​യെ​ന്നും ക​ഴി​ഞ്ഞ 27 വ​ർ​ഷം ജ്യോ​തി​ക ചെ​ന്നൈ​യി​ൽ ആ​യി​രു​ന്നു​വെ​ന്നും സൂ​ര്യ പ​റ​ഞ്ഞു.

ത​നി​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ഇ​ത്ര​യും വ​ർ​ഷം ജീ​വി​ച്ച ജ്യോ​തി​ക ഇ​നി​യെ​ങ്കി​ലും സ്വ​ന്തം മാ​താ​പി​താ​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം മും​ബൈ​യി​ലെ ജീ​വി​ത ശൈ​ലി​യി​ലേ​ക്ക് മ​ട​ങ്ങ​ണം എ​ന്ന തോ​ന്ന​ലാ​ണ് മും​ബൈ​യി​ലേ​ക്ക് താ​മ​സം മാ​റ്റാ​ൻ കാ​ര​ണ​മെ​ന്ന് സൂ​ര്യ പ​റ​യു​ന്നു.

18-ാം വ​യ​സി​ലാ​ണ് ജ്യോ​തി​ക ചെ​ന്നൈ​യി​ലേ​ക്ക് വ​രു​ന്ന​ത്. ഏ​ക​ദേ​ശം 27 വ​ർ​ഷ​ത്തോ​ളം അ​വ​ൾ ചെ​ന്നൈ​യി​ൽ താ​മ​സി​ച്ചു. 18 വ​ർ​ഷം മാ​ത്രം മും​ബൈ​യി​ൽ താ​മ​സി​ച്ച അ​വ​ൾ 27 വ​ർ​ഷ​വും ചെ​ന്നൈ​യി​ലാ​യി​രു​ന്നു ചെ​ല​വ​ഴി​ച്ച​ത്.

അ​വ​ൾ എ​ന്നും എ​ന്നോ​ടും എ​ന്‍റെ കു​ടും​ബ​ത്തോ​ടു​മൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. അ​വ​ൾ അ​വ​ളു​ടെ ക​രി​യ​ർ ഉ​പേ​ക്ഷി​ച്ചു, അ​വ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ, അ​വ​ളു​ടെ ബ​ന്ധു​ക്ക​ൾ, അ​വ​ളു​ടെ ബാ​ന്ദ്ര​യി​ലെ ജീ​വി​ത​ശൈ​ലി എ​ല്ലാം ഉ​പേ​ക്ഷി​ച്ച് അ​വ​ൾ ചെ​ന്നൈ​യി​ൽ താ​മ​സി​ച്ചു.

എ​ന്നോ​ടും എ​ന്‍റെ കു​ടും​ബ​ത്തോ​ടും സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ അ​വ​ൾ സ​ന്തോ​ഷ​വ​തി​യാ​യി​രു​ന്നു. ഇ​പ്പോ​ൾ 27 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​വ​ൾ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ സ​മ​യം ചെ​ല​വ​ഴി​ക്ക​ണ​മെ​ന്ന് ഞാ​നും ആ​ഗ്ര​ഹി​ച്ചു.

ഒ​രു പു​രു​ഷ​ന് എ​ന്ത് ആ​വ​ശ്യ​മു​ണ്ടോ അ​ത് സ്ത്രീ​ക്കും ആ​വ​ശ്യ​മാ​ണ്. അ​വ​ൾ​ക്ക് അ​വ​ളു​ടെ കു​ടും​ബം, സു​ഹൃ​ത്തു​ക്ക​ൾ, അ​വ​ളു​ടെ സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യം, ബ​ഹു​മാ​നം, അ​വ​ളു​ടെ ഫി​റ്റ്ന​സ് എ​ല്ലാം വേ​ണം. ഒ​രു പു​രു​ഷ​ന് ആ​വ​ശ്യ​മാ​യ​തി​നും സ്ത്രീ​ക്കും ഒ​രു​പോ​ലെ ആ​വ​ശ്യ​മാ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നു.

അ​വ​ളു​ടെ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും അ​വ​ളു​ടെ ജീ​വി​ത​ശൈ​ലി​യി​ൽ നി​ന്നും അ​വ​ൾ ചെ​യ്യാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ൽ നി​ന്നും അ​വ​ളെ മാ​റ്റി നി​ർ​ത്തു​ന്ന​തെ​ന്തി​നാ​ണ്. ഇ​പ്പോ​ഴ​ല്ലെ​ങ്കി​ൽ പി​ന്നെ എ​പ്പോ​ഴാ​ണ് ന​മ്മ​ൾ ഈ ​മാ​റ്റം വ​രു​ത്താ​ൻ പോ​കു​ന്ന​ത്? എ​ന്തി​ന് എ​നി​ക്ക് മാ​ത്രം എ​ല്ലാം ല​ഭി​ക്ക​ണം, അ​താ​യി​രു​ന്നു എ​ന്‍റെ ചി​ന്ത.

ഒ​രു അ​ഭി​നേ​താ​വെ​ന്ന നി​ല​യി​ൽ അ​വ​ളു​ടെ വ​ള​ർ​ച്ച കാ​ണു​ന്ന​തി​ൽ എ​നി​ക്കും സ​ന്തോ​ഷ​മു​ണ്ട്. എ​ന്‍റെ കു​ട്ടി​ക​ൾ ഐ​ബി സ്കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്, ചെ​ന്നൈ​യി​ൽ ര​ണ്ട് ഐ​ബി സ്‌​കൂ​ളു​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

ന​മ്മു​ടെ കു​ട്ടി​ക​ൾ ന​ന്നാ​യി പ​ഠി​ക്കു​ന്ന​ത് ന​മു​ക്ക് അ​ഭി​മാ​ന​മു​ള്ള കാ​ര്യ​മാ​ണ്. അ​വ​ർ എ​ല്ലാ​ത്തി​ലും മി​ക​വ് പു​ല​ർ​ത്ത​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. മും​ബൈ​യി​ൽ ധാ​രാ​ളം ഐ​ബി സ്‌​കൂ​ളു​ക​ളും ന​ല്ല അ​വ​സ​ര​ങ്ങ​ളു​മു​ണ്ട്. അ​ങ്ങ​നെ അ​വ​ർ മും​ബൈ​യി​ലേ​ക്ക് താ​മ​സം മാ​റി.

ഞാ​ൻ ചെ​ന്നൈ​യ്ക്കും മും​ബൈ​യ്ക്കും ഇ​ട​യി​ൽ ബാ​ല​ൻ​സ് ചെ​യ്തു പോ​കു​ന്നു. ഞാ​ൻ മാ​സ​ത്തി​ൽ 20 ദി​വ​സം മാ​ത്ര​മേ ജോ​ലി ചെ​യ്യു​ക​യു​ള്ളൂ. 10 ദി​വ​സം ഞാ​ൻ ഒ​ന്നും ചെ​യ്യു​ന്നി​ല്ല, ഫോ​ൺ കോ​ളു​ക​ൾ എ​ടു​ക്കു​ക​യോ ഓ​ഫീ​സ്‌ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യോ ഇ​ല്ല. മും​ബൈ​യി​ൽ ആ​യി​രി​ക്കു​മ്പോ​ൾ ഞാ​ൻ സൈ​ല​ന്റാ​യി ഇ​രി​ക്കും. എ​ന്‍റെ മ​ക​ളെ പാ​ർ​ക്കി​ൽ കൊ​ണ്ടു​പോ​കാ​നും ഐ​സ്ക്രീം വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ കൊ​ണ്ടു​പോ​കാ​നും ഒ​രു ഡ്രൈ​വി​ന് കൊ​ണ്ടു​പോ​കാ​നും എ​ന്‍റെ മ​ക​നെ ബാ​സ്ക​റ്റ് ബോ​ൾ പ​രി​ശീ​ല​ന​ത്തി​ന് കൊ​ണ്ടു​പോ​കാ​നും ഞാ​ൻ സ​മ​യം ക​ണ്ടെ​ത്തും.

എ​ന്‍റെ കു​ട്ടി​ക​ളോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത് എ​നി​ക്ക് സ​ന്തോ​ഷ​മാ​ണ്. എ​ന്‍റെ കു​ടും​ബം മും​ബൈ​യി​ൽ വ​രു​മ്പോ​ൾ ഞ​ങ്ങ​ൾ എ​ല്ലാം കൂ​ടി ഒ​രു​മി​ച്ചു പു​റ​ത്തു പോ​കും, ഷോ​പ്പിം​ഗി​നു പോ​കും, സാ​ധ​ന​ങ്ങ​ൾ വി​ല പേ​ശി വാ​ങ്ങും, ര​ണ്ടി​ട​ത്തും കു​ട്ടി​ക​ൾ വ​ള​രെ സ​ന്തോ​ഷ​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കും. അ​വ​രു​ടെ കു​ട്ടി​ക്കാ​ലം വ​ള​രെ വി​ല​പ്പെ​ട്ട​താ​ണ്.

എ​ന്‍റെ കു​ട്ടി​ക​ൾ​ക്കും ന​ല്ലൊ​രു കു​ട്ടി​ക്കാ​ലം വേ​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു, അ​വ​ർ​ക്ക് സ്ട്രീ​റ്റി​ൽ കൂ​ടി ന​ട​ക്കാ​ൻ പ​റ്റ​ണം, മ​റ്റു കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ക്കാ​ൻ ക​ഴി​യ​ണം. മും​ബൈ​യി​ൽ അ​വ​ർ​ക്ക് അ​തെ​ല്ലാം ക​ഴി​യു​ന്നു​ണ്ട്.
സൂ​ര്യ പ​റ​യു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.