ന​ടി ര​വീ​ണ ര​വി വി​വാ​ഹി​ത​യാ​കു​ന്നു; വ​ര​ൻ വാ​ലാ​ട്ടി സം​വി​ധാ​യ​ക​ൻ ദേ​വ​ൻ
Tuesday, October 29, 2024 1:26 PM IST
ഡ​ബ്ബിം​ഗ് ആ​ർ​ടി​സ്റ്റും തെ​ന്നി​ന്ത്യ​ൻ ന​ടി​യു​മാ​യ ര​വീ​ണ ര​വി വി​വാ​ഹി​ത​യാ​കു​ന്നു. വാ​ലാ​ട്ടി എ​ന്ന സി​നി​മ​യി​ലൂ​ടെ സം​വി​ധാ​ന രം​ഗ​ത്തെ​ത്തി​യ ദേ​വ​ൻ ജ​യ​കു​മാ​ർ ആ​ണ് വ​ര​ൻ. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്.

ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റും ഗാ​യ​ക​നു​മാ​യ ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ​യും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റും ന​ടി​യു​മാ​യ ശ്രീ​ജ ര​വി​യു​ടേ​യും മ​ക​ളാ​ണ് ര​വീ​ണ ര​വി. ആ​റാ​മ​ത്തെ വ​യ​സി​ൽ വാ​ന​പ്ര​സ്ഥം എ​ന്ന സി​നി​മ​യി​ൽ ഒ​രു ബാ​ല​താ​ര​ത്തി​ന് ഡ​ബ്ബ് ചെ​യ്തു​കൊ​ണ്ടാ​ണ് ര​വീ​ണ സി​നി​മാ​രം​ഗ​ത്തേ​യ്ക്കെ​ത്തു​ന്ന​ത്.

ആ ​വ​ർ​ഷം ത​ന്നെ എ​ഫ്ഐ​ആ​ർ എ​ന്ന ചി​ത്ര​ത്തി​ലും ശ​ബ്ദം പ​ക​ർ​ന്നു. പി​ന്നീ​ട് വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം 2013ൽ ​ഏ​ഴ് സു​ന്ദ​ര രാ​ത്രി​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഡ​ബ്ബിം​ഗ് രം​ഗ​ത്ത് സ​ജീ​വ​മാ​യി.

ഭാ​സ്ക്ക​ർ ദ് ​റാ​സ്ക്ക​ൽ, ലൗ ​ആ​ക്‌​ഷ​ൻ ഡ്രാ​മ എ​ന്നീ സി​നി​മ​ക​ളി​ൽ ന​യ​ൻ​താ​ര​യ്ക്ക് ശ​ബ്ദം പ​ക​ർ​ന്ന​തു​ൾ​പ്പെ​ടെ മു​പ്പ​തി​ല​ധി​കം മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ൽ ര​വീ​ണ ഡ​ബ്ബ് ചെ​യ്തി​ട്ടു​ണ്ട്.




ദേ​വ​ൻ സം​വി​ധാ​നം ചെ​യ്ത വാ​ലാ​ട്ടി​യി​ലും ര​വീ​ണ ഡ​ബ്ബ് ചെ​യ്തി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം എ​ന്ന സി​നി​മ​യി​ൽ ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നു ഡ​ബ്ബ് ചെ​യ്ത​തും ര​വീ​ണ​യാ​ണ്.

ഒ​രു കി​ട​യി​ൻ ക​രു​ണൈ മ​നു എ​ന്ന ത​മി​ഴ് സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തേ​യ്ക്ക് ചു​വ​ടു​വ​ച്ചു. തു​ട​ർ​ന്ന് റോ​ക്കി, ല​വ് ടു​ഡേ, മാ​മ​ന്ന​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ പ​ത്തോ​ളം സി​നി​മ​ക​ളി​ൽ ര​വീ​ണ അ​ഭി​ന​യി​ച്ചു. നി​ത്യ​ഹ​രി​ത നാ​യ​ക​ൻ എ​ന്ന മ​ല​യാ​ള സി​നി​മ​യി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ജ​യ​ൻ മു​ള​ങ്ങാ​ടി​ന്‍റെ​യും (ജ​യ​കു​മാ​ർ) ശ്രീ​ക​ല​യു​ടെ​യും മ​ക​നാ​ണ് ദേ​വ​ൻ. 2011ൽ ​ഒ​രു പ​ര​സ്യ ചി​ത്ര​ത്തി​ൽ സം​വി​ധാ​യ​ക​ൻ വി.​കെ. പ്ര​കാ​ശി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി​ട്ടാ​ണ് ദേ​വ​ൻ ക​ലാ​രം​ഗ​ത്ത് തു​ട​ക്കം​കു​റി​ച്ച​ത്.

അ​തി​നു​ശേ​ഷം ഹ​ലോ ന​മ​സ്തേ എ​ന്ന സി​നി​മ​യി​ൽ ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്റ്റ​റാ​യി സി​നി​മാ രം​ഗ​ത്തേ​യ്ക്ക്. ‘വാ​ലാ​ട്ടി’ എ​ന്ന സി​നി​മ​യി​ലൂ​ടെ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യി.

ഫ​ർ​സി, ജൂ​ബ്‌​ലി എ​ന്നീ ഹി​ന്ദി സീ​രീ​സു​ക​ളു​ടെ മ​ല​യാ​ളം മൊ​ഴി​മാ​റ്റ​ത്തി​ന് ഡ​യ​ലോ​ഗു​ക​ൾ എ​ഴു​തി​യ​ത് ദേ​വ​നാ​യി​രു​ന്നു. ഫ​ർ​സി​യി​ലെ ജ​മാ​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് മ​ല​യാ​ളം ഡ​ബ്ബി​ങി​ൽ ശ​ബ്ദം പ​ക​ർ​ന്ന​ത് ദേ​വ​നാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.