മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത്ര​ത്തി​നു​ള്ള സ​ത്യ​ജി​ത് റേ ​അ​വാ​ർ​ഡ് നേ​ടി​യ "മോ​ണോ ആ​ക്ട്' ഒ​ടി​ടി​യി​ൽ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി
Tuesday, October 29, 2024 12:25 PM IST
നി​ര​വ​ധി പു​ര​സ്‍​കാ​ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ കു​ട്ടി​ക​ളു​ടെ ചി​ത്രം മോ​ണോ ആ​ക്ട് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ ഒ​ടി​ടി പ്ലാ​റ്റ​ഫോ​മി​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു.

ഗി​രി​ധ​ർ, അ​ല​ൻ​ഡ റോ​യ്, ക​ലാ​ഭ​വ​ൻ നി​ഷാ​ന്ത് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി റോ​യ് തൈ​ക്കാ​ട​ൻ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത കു​ട്ടി​ക​ളു​ടെ സി​നി​മ​യാ​ണ് മോ​ണോ ആ​ക്ട്.

ദ്രാ​വി​ഡ​പു​ത്രി എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം റോ​യ് തൈ​ക്കാ​ട​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് സ​ത്യ​ജി​ത് റേ ​അ​വാ​ർ​ഡ് (മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത്രം), ഫി​ലിം ക്രി​ട്ടി​ക്സ് സ്പെ​ഷ​ല്‍ ജൂ​റി അ​വാ​ർ​ഡ് (ഗാ​ന​ര​ച​ന, സം​ഗീ​തം) പൂ​വ​ച്ച​ൽ ഖാ​ദ​ർ പു​ര​സ്കാ​രം എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്.

ജെ ​ആ​ർ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ റോ​യ് തൈ​ക്കാ​ട​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ അ​ലൈ​ന കാ​ത​റി​ൻ,ഹേ​മ ഫ്ര​ന്നി, ആ​ഷേ​ർ,വൈ​ഗ നി​ഷാ​ന്ത്,നി​ൽ​ഷാ, ക​ണ്ണ​ൻ തു​രു​ത്ത്, അ​ൻ​വ​ർ എ​രു​മ​പ്പെ​ട്ടി തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

സ​ജി എ​രു​മ​പ്പെ​ട്ടി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. ഷാ​ജി കു​മാ​ർ ഗാ​ന​ര​ച​ന​യും സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ഡോ.​ബി.​ആ​ർ. അ​രു​ന്ധ​തി, പ്ര​മീ​ള, വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ ആ​ല​പി​ക്കു​ന്നു.

എ​ഡി​റ്റിം​ഗ്-​സ​ജി എ​രു​മ​പ്പെ​ട്ടി, നി​ഖി​ൽ കോ​ട്ട​പ്പ​ടി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ദാ​സ് വ​ട​ക്കും​ചേ​രി, ക​ല- കെ.​സി.,മേ​ക്ക​പ്പ് ര​മ്യ, കോ​സ്റ്റ്യൂം-​ഡി​സൈ​ൻ ജി​ൻ​സി, സൗ​ണ്ട്- ഡി​സൈ​ൻ റി​ച്ചാ​ർ​ഡ് ചേ​ത​ന, മി​ക്സിം​ഗ്- കൃ​ഷ്ണ​ജി​ത് എ​സ്. വി​ജ​യ​ൻ,പ്രൊ​ജ​ക്റ്റ് കോ​ഡി​നേ​റ്റ​ർ- ഫെ​ബി​ൻ അ​ങ്ക​മാ​ലി, സ്റ്റു​ഡി​യോ- മൊ​വി​യോ​ള, സ്റ്റി​ൽ​സ് ജെ ​ആ​ർ മീ​ഡി​യ ടെ​ക്, സ്റ്റ​ണ്ട്-​റി​ച്ചാ​ഡ് അ​ന്തി​ക്കാ​ട്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ശ്യാം മോ​ഹ​ൻ, വി​നീ​ഷ് നെ​ന്മാ​റ, ഡി​സൈ​ൻ​സ്- മ​നോ​ജ് ഡി​സൈ​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ്-​സു​ജി​ത് ദേ​വ​ൻ, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.