ജോജു ജോർജിന്റെ പണി എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകനും നടനുമായ ജോണി ആന്റണി. ജോജു ഒരു ഓൾറൗണ്ടറാണെന്ന് പണ്ടേ മനസിലായതാണെന്നും തുടക്കം മുതൽ ഒടുക്കം വരെ പടം ആളുകളെ പിടിച്ചിരുത്താൻ ചിത്രത്തിനായെന്നും ജോണി ആന്റണി കുറിച്ചു.
""ജോജു ജോർജിന്റെ കൂടെ രണ്ട് സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്, അപ്പോഴേ തോന്നിയ കാര്യമാണ് ജോജു ഒരു ഓൾറൗണ്ടർ ആണെന്നുള്ളത്. ‘പണി’ സിനിമ കണ്ടു. സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്തു.
മൊത്തത്തിൽ ജോജു ഇത് നന്നായി എക്സിക്യൂട്ട് ചെയ്തിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ പടം ആളുകളെ പിടിച്ചിരുത്തുന്നുണ്ട്. റിവഞ്ച് സ്റ്റോറി ആണെങ്കിൽ പോലും ഒട്ടും വിരസത ഇല്ലാതെ വളരെ ചടുലമായി നിർത്താൻ ജോജുവിന് സാധിച്ചിട്ടുണ്ട്. കാസ്റ്റിംഗും ഗംഭീരം ആയിട്ടുണ്ട്.
എല്ലാവരും അവരുടേതായ വേഷങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. ഒരു സംവിധായകന്റെ റോൾ നന്നായി നിർവഹിച്ചതിനൊപ്പം ജോജു ഭംഗിയായി അഭിനയിച്ചിട്ടും ഉണ്ട്.
മറ്റുള്ള എല്ലാവരും നന്നായി അഭിനയിച്ചു, എങ്കിലും എന്റെ സുഹൃത്തായ ബോബി കുര്യൻ കൂടാതെ സാഗർ സൂര്യയും, ജുനൈസും വളരെ നന്നായി ചെയ്തു. എല്ലാവരും ഈ സിനിമ തിയറ്ററിൽ നിന്ന് തന്നെ കാണുക. കാണാൻ രസമുള്ള സിനിമ… നല്ല തരിപ്പുള്ള സിനിമ.'' ജോണി ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.