മ​ല​യാ​ള​ത്തി​ൽ സം​സാ​രി​ക്കാ​ൻ എ​നി​ക്ക് പേ​ടി​യാ​ണ്: കാ​ര​ണം പ​റ​ഞ്ഞ് സാ​യി പ​ല്ല​വി
Monday, October 28, 2024 2:40 PM IST
മ​ല​യാ​ള​ത്തി​ൽ സം​സാ​രി​ക്കാ​ൻ പേ​ടി​യാ​ണെ​ന്ന് സാ​യി പ​ല്ല​വി. മ​ല​യാ​ളം ശ​രി​യാ​യി സം​സാ​രി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ത് മ​റ്റു​ള്ള​വ​രെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ വേ​ദ​നി​പ്പി​ക്കു​മോ​യെ​ന്ന ഭ​യ​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് ന​ടി പ​റ​യു​ന്നു.

അ​മ​ര​ന്‍ സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച കൊ​ച്ചി ഫോ​റം മാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സാ​യി പ​ല്ല​വി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

‘‘മ​ല​യാ​ള​ത്തി​ൽ സം​സാ​രി​ക്കാ​ൻ ഭ​യ​ങ്ക​ര പേ​ടി​യാ​ണ്. മ​ല​യാ​ളം ശ​രി​യാ​യി സം​സാ​രി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ത് മ​റ്റു​ള്ള​വ​രെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ വേ​ദ​നി​പ്പി​ക്കു​മോ​യെ​ന്ന ഭ​യം എ​ന്നി​ലു​ണ്ടാ​കും. അ​മ​ര​ൻ ട്രെ​യി​ല​റി​ൽ നി​ങ്ങ​ൾ​ക്കു കാ​ണാം, ആ ​മ​ല​യാ​ളി പെ​ൺ​കു​ട്ടി ത​മി​ഴി​ൽ സം​സാ​രി​ക്കു​ന്നു​ണ്ട്. 30 ദി​വ​സ​മെ​ടു​ത്താ​ണ് അ​തൊ​ക്കെ പ​രി​ശീ​ലി​ച്ച​ത്.

നോ​ക്കു​മ്പോ​ൾ കു​റ​ച്ച് സോ​ഫ്റ്റ് ആ​യി തോ​ന്നാം. തെ​റ്റു​കു​റ്റ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ എ​ന്നോ​ട് ക്ഷ​മി​ക്ക​ണം. നി​ങ്ങ​ൾ ത​രു​ന്ന സ്നേ​ഹ​ത്തി​നു ന​ന്ദി. ഞാ​യ​റാ​ഴ്ച ആ​യി​ട്ടും ആ​ളു​ക​ള്‍ എ​ന്നെ കാ​ണാ​ന്‍ വ​ന്ന​ത് വി​ശ്വ​സി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല''. സാ​യ് പ​ല്ല​വി പ​റ​ഞ്ഞു.

ശി​വ​കാ​ർ​ത്തി​കേ​യ​നെ നാ​യ​ക​നാ​ക്കി രാ​ജ്കു​മാ​ര്‍ പെ​രി​യ​സാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ‘അ​മ​ര​ൻ’. മേ​ജ​ര്‍ മു​കു​ന്ദ് വ​ര​ദ​രാ​ജ​ന്‍റെ യ​ഥാ​ര്‍​ത്ഥ​ജീ​വി​ത​മാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. മു​കു​ന്ദി​ന്‍റെ ഭാ​ര്യ ഇ​ന്ദു റ​ബേ​ക്ക വ​ര്‍​ഗീ​സി​നെ​യാ​ണ് സാ​യ് പ​ല്ല​വി ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.