നടൻ, സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന "ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ ചിത്രത്തിലൂടെ ജീവൻ തോമസ് എന്ന മാധ്യമപ്രവർത്തകന്റെയും വാകത്താനം കൂട്ടക്കൊലപാതകത്തിന്റെയും ചുരുളുകളാണ് നിവർത്തുവാൻ ശ്രമിക്കുന്നത്.
ഒരു ഇടവേളയ്ക്കു ശേഷം വാണി വിശ്വനാഥ് തിരിച്ചെത്തുന്നു എന്നതാണ് സിനിമയുടെ ആകർഷണം. മാസ് ലുക്കിലാണ് വാണി വിശ്വനാഥ് ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. സംവിധായകൻ എം.എ നിഷാദും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
നവംബർ എട്ടിന് ചിത്രം പ്രദർശനത്തിനെത്തുന്നു. ബൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും താരങ്ങൾ അടങ്ങിയ ചിത്രമായിരിക്കും. കോട്ടയം, കുട്ടിക്കാനം, തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായി എന്നീ ലൊക്കേഷനുകളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
എം.എ. നിഷാദിന്റെ പിതാവും പോലീസ് ഡിപ്പാർട്ട്മെന്റിലെ വിവിധ രംഗങ്ങളിൽ ഉന്നത പദവികൾ വഹിക്കുകയും ചെയ്തിട്ടുള്ള മുൻ പോലീസ് ഉദ്യോഗസ്ഥൻ പി.എം. കുഞ്ഞിമൊയ്തീന്റെ കേസ് ഡയറിയിൽ നിന്നും പ്രമാദമായ രണ്ടു കേസുകൾ ക്രോഡീകരിച്ചാണ് ഈ ചിത്രത്തിന്റെ അവതരണം.
എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവർത്തകനുമായ ജീവൻ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസിന്റെയും ചുരുളുകളുമാണ് ഈ ചിത്രത്തിലൂടെ നിവർത്താൻ ശ്രമിക്കുന്നത്.
ഷൈൻ ടോം ചാക്കോയാണ് ജീവൻ തോമസിനെ അവതരിപ്പിക്കുന്നത്. സാസ്വിക, എം.എ. നിഷാദ്, പ്രശാന്ത് അലക്സാണ്ടർ , ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, ദുർഗാ കൃഷ്ണ, ഗൗരി പാർവതി, അനീഷ് കാവിൽ എന്നിവരാണ് ഇൽവസ്റ്റിഗേഷൻ ടീമിനെ നയിക്കുന്നത്.
സമുദ്രക്കനി, വാണി വിശ്വനാഥ്, സായ് കുമാർ, മുകേഷ്, വിജയ് ബാബു, സുധീർ കരമന, അശോകൻ കലാഭവൻ ഷാജോൺ, അനുമോൾ, ബൈജു സന്തോഷ് ജോണി ആന്റണി, രമേഷ് പിഷാരടി, ശിവദ, മഞ്ജുപിള്ള, കോട്ടയം നസീർ, കൈലാഷ്, കലാഭവൻ നവാസ്, പി.ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ചെമ്പിൽ അശോകൻ, ചാലി പാലാ, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, സാബു അമി, അനു നായർ, സിനി ഏബ്രഹാം, ദിൽഷാ പ്രസാദ്, മഞ്ജു സുഭാഷ് , ജയകൃഷ്ണൻ, ജയകുമാർ, അനീഷ് ഗോപാൽ, രാജേഷ് അമ്പലപ്പുഴ, ലാലി പി.എം., അനന്ത ലഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, അഞ്ജലീന ഏബ്രഹാം, ഭദ്ര, പ്രിയാ രാജീവ്, ജെനി, അഞ്ചു ശ്രീകണ്ഠൻ, എന്നിവർ താരനിരയിലെ പ്രധാനികളാണ്.
തിരക്കഥ -എം.എ. നിഷാദ്. ഗാനങ്ങൾ - പ്രഭാവർമ ഹരി നാരായണൻ, പളനി ഭാരതി. സംഗീതം -എം. ജയചന്ദ്രൻ. പശ്ചാത്തല സംഗീതം - മാർക്ക് ഡിമൂസ്, ഛായാഗ്രഹണം - വിവേക് മേനോൻ. എഡിറ്റിംഗ് - ജോൺ കുട്ടി. കലാസംവിധാനം - ദേവൻ കൊടുങ്ങല്ലൂർ. പ്രൊഡക്ഷൻ ഡിസൈൻ - ഗിരീഷ് മേനോൻ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ -സമീരാ സനീഷ്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ - കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ - രമേശ് അമാനത്ത്. പ്രൊഡക്ഷൻ മാനേജേഴ്സ് - സുജിത് വി. സുഗതൻ, ശ്രീധരൻ എരിമല, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- റിയാസ് പട്ടാമ്പി. പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി, പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - ഫിറോഷ് കെ. ജയേഷ്.