ന​ട​ൻ രാ​ജേ​ന്ദ്ര പ്ര​സാ​ദി​ന്‍റെ മ​ക​ൾ ഗാ​യ​ത്രി അ​ന്ത​രി​ച്ചു; 38കാ​രി​യാ​യ ഗാ​യ​ത്രി​യു​ടെ അ​ന്ത്യം ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്
Saturday, October 5, 2024 2:53 PM IST
പ്ര​ശ​സ്ത തെ​ലു​ങ്ക് ന​ട​ൻ രാ​ജേ​ന്ദ്ര പ്ര​സാ​ദി​ന്‍റെ മ​ക​ൾ ഗാ​യ​ത്രി (38) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ഗാ​യ​ത്രി​യെ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഹൈ​ദ​രാ​ബാ​ദി​ലെ എ​ഐ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ, ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് രാ​ജേ​ന്ദ്ര പ്ര​സാ​ദ് വാ​ർ​ത്ത അ​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ പി​ന്നീ​ട് ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കും. ഗാ​യ​ത്രി​യു​ടെ മ​ക​ൾ സാ​യ് തേ​ജ​സ്വി​നി ബാ​ല​താ​ര​മാ​ണ്.

തെ​ലു​ങ്കി​ലെ പ്ര​ശ​സ്ത കൊ​മേ​ഡി​യ​നാ​ണ് രാ​ജേ​ന്ദ്ര പ്ര​സാ​ദ്. തെ​ലു​ങ്ക്, ത​മി​ഴ് ഉ​ൾ​പ്പ​ടെ നൂ​റോ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ്ര​ഭാ​സ് ചി​ത്രം ‘ക​ൽ​ക്കി’​യി​ൽ റൂ​മി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.