വേ​ട്ട​യ്യ​നി​ൽ ര​ജ​നി വാ​ങ്ങി​യ​ത് 125കോ​ടി? മ​ഞ്ജു​വും ഫ​ഹ​ദും വാ​ങ്ങി​യ​ത്‍ എ​ത്ര​യെ​ന്ന​റി​യാ​മോ?
Saturday, October 5, 2024 9:26 AM IST
ടി.​ജി. ജ്ഞാ​ന​വേ​ൽ സം​വി​ധാ​നം ചെ​യ്ത ഏ​റ്റ​വും പു​തി​യ ചി​ത്രം വേ​ട്ട​യ്യ​ൻ റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ചി​ത്രം ഒ​ക്ടോ​ബ​ർ പ​ത്തി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​നാ​യി ര​ജ​നി​കാ​ന്ത് വാ​ങ്ങി​യ പ്ര​തി​ഫ​ല​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ര​ജ​നി​കാ​ന്ത് 100 മു​ത​ല്‍ 125 കോ​ടി വ​രെ പ്ര​തി​ഫ​ലം വാ​ങ്ങി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. കോ​യ്‌​മോ​യ് എ​ന്ന വെ​ബ്സൈ​റ്റ് ആ​ണ് ആ​ണ് താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

അ​മി​താ​ഭ് ബ​ച്ച​ൻ വാ​ങ്ങു​ന്ന​ത് ഏ​ഴു കോ​ടി രൂ​പ​യാ​ണ്. 33 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ര​ജ​നി​യും ബ​ച്ച​നും വീ​ണ്ടും ഒ​രു സ്‌​ക്രീ​നി​ൽ ഒ​ന്നി​ച്ചെ​ത്തു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. പു​ഷ്പ, മാ​മ​ന്ന​ന്‍, ആ​വേ​ശം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ താ​ര​മൂ​ല്യം ഉ​യ​ർ​ന്ന ഫ​ഹ​ദ് ചി​ത്ര​ത്തി​നാ​യി ര​ണ്ടു മു​ത​ല്‍ നാ​ലു കോ​ടി വ​രെ​യാ​ണ് പ്ര​തി​ഫ​ലം വാ​ങ്ങി​ക്കു​ന്ന​ത്.

പാ​ട്രി​ക് എ​ന്ന ക​ള്ള​ൻ ക​ഥാ​പാ​ത്ര​മാ​യി ഫ​ഹ​ദ് എ​ത്തു​ന്നു. അ​തേ​സ​മ​യം അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് ന​ട​ന്‍ റാ​ണ ദ​ഗു​ബ​തി സി​നി​മ​യ്ക്കാ​യി വാ​ങ്ങു​ന്ന​ത്. ര​ണ്ട​ര കോ​ടി മു​ത​ൽ മൂ​ന്ന് കോ​ടി വ​രെ​യാ​ണ് സി​നി​മ​യി​ല്‍ മ​ഞ്ജു​വാ​ര്യ​രു​ടെ പ്ര​തി​ഫ​ലം. റി​തി​ക സിം​ഗ് 25 ല​ക്ഷം രൂ​പ വാ​ങ്ങി​ക്കു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

എ​ന്‍​കൗ​ണ്ട​റി​നെ എ​തി​ര്‍​ക്കു​ന്ന സ​ത്യ​ദേ​വ് എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ് അ​മി​താ​ഭ് ബ​ച്ച​ന്‍ എ​ത്തു​ന്ന​ത്. എ​ന്‍​കൗ​ണ്ട​ര്‍ സ്‌​പെ​ഷ​ലി​സ്റ്റാ​യി ര​ജ​നി വ​രു​മ്പോ​ള്‍ ഇ​രു​വ​രും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​കും സി​നി​മ. സി​നി​മ​യി​ൽ ര​ജ​നി​കാ​ന്തി​ന്‍റെ ഭാ​ര്യ​യാ​യാ​ണ് മ​ഞ്ജു വാ​ര്യ​ർ സി​നി​മ​യി​ലെ​ത്തു​ന്ന​ത്. മ​ഞ്ജു​വി​ന്‍റെ നാ​ലാ​മ​ത്തെ ത​മി​ഴ് ചി​ത്ര​മാ​ണി​ത്.

അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം. വേ​ട്ട​യ്യ​ൻ സി​നി​മ​യു​ടെ കേ​ര​ള വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത് ശ്രീ ​ഗോ​കു​ലം മൂ​വി​സാ​ണ്. ര​ജ​നി​കാ​ന്തി​ന്‍റെ മു​ൻ ചി​ത്ര​ങ്ങ​ളാ​യ ജ​യി​ല​റും ലാ​ൽ സ​ലാ​മും കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച​ത് ശ്രീ ​ഗോ​കു​ലം മൂ​വീ​സാ​യി​രു​ന്നു. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലാ​ണ് വേ​ട്ട​യ്യ​ന്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.