വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും ജ​യം ര​വി​യും ന​ടി പ്രി​യ​ങ്ക​യു​മാ​യു​ള്ള വി​വാ​ഹം ക​ഴി​ഞ്ഞോ?
Friday, October 4, 2024 3:02 PM IST
ഭാ​ര്യ ആ​ർ​തി​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​ക​ളു​ടെ വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ന​ട​ൻ ജ‌​യം​ര​വി വീ​ണ്ടും വി​വാ​ഹ​തി​നാ​യെ​ന്നാ​ണ് കോ​ളി​വു​ഡി​ലെ സം​സാ​രം. ന​ടി പ്രി​യ​ങ്ക​ മോഹനാണ് വ​ധു​വെ​ന്നും ഇ​വ​ർ ത​മ്മി​ലു​ള്ള വി​വാ​ഹം ക​ഴി​ഞ്ഞു​വെ​ന്ന രീ​തി​യി​ലു​മാ​ണ് ചി​ത്രം പ്ര​ച​രി​ക്കു​ന്ന​ത്.

ആ​ർ​തി ത​നി​ക്ക് ഒ​രു വീ​ട്ടു​വേ​ല​ക്കാ​ര​നോ​ടു​ള്ള ബ​ഹു​മാ​നം പോ​ലും ത​ന്നി​ട്ടി​ല്ലെ​ന്ന ജ​യം​ര​വി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ചി​ത്രം വൈ​റ​ലാ​യ​തും. പി​ന്നീ​ട് ചി​ത്രം ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​താ​ണെ​ന്നും വ​ള​രെ സ്വ​കാ​ര്യ​മാ​യി ന​ട​ന്ന ച​ട​ങ്ങാ​ണെ​ന്ന രീ​തി​യി​ലും വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചു.

എ​ന്നാ​ൽ എം. ​രാ​ജേ​ഷ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ദ​ർ എ​ന്ന ചി​ത്ര​ത്തി​ലെ ലൊ​ക്കേ​ഷ​ൻ സ്റ്റി​ല്ലാ​ണ് പ്ര​ച​രി​ച്ച​ത്. 2022 ഓ​ഗ​സ്റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ചി​ത്രം ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ർ 31 ന് ​റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് കൂ​ടി​യാ​ണ് ചി​ത്രം പു​റ​ത്തു​വി​ട്ട​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

അ​തേ സ​മ​യം ഇ​ത്ത​രം ഒ​രു ഫോ​ട്ടോ ബ്ര​ദ​ര്‍ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​ക്കാ​ര്‍ ഇ​പ്പോ​ഴ​ത്തെ വാ​ര്‍​ത്ത​ക​ള്‍ കൂ​ടി മ​ന​സി​ലാ​ക്കി ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന് വേ​ണ്ടി മ​ന​പൂ​ര്‍​വ്വം ഉ​പ​യോ​ഗി​ച്ച​താ​ണ് എ​ന്ന ആ​ക്ഷേ​പ​വും ഒ​രു വി​ഭാ​ഗം ഉ​യ​ര്‍​ത്തു​ന്നു​ണ്ട്.

ഈ ​സ​മ​യ​ത്ത് ഇ​ത്ത​രം പ്ര​മോ​ഷ​ന്‍ വേ​ണോ എ​ന്ന ചോ​ദ്യ​വും ചി​ല ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ വി​വി​ധ പ്ര​മോ​ഷ​നു​ക​ള്‍ ത​ന്‍റെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ ജ​യം ര​വി പോ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

അ​തേ സ​മ​യം ജ​യം ര​വി​യും ആ​ര​തി​യും ത​മ്മി​ലു​ള്ള വി​വാ​ഹ മോ​ച​ന കേ​സ് ഇ​നി കോ​ട​തി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ് എ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.