വി​നാ​യ​ക​ന്‍റെ വി​ല്ല​നാ​ണോ മ​മ്മൂ​ട്ടി; പു​തി​യ ലു​ക്കി​ൽ സെ​റ്റി​ൽ ജോ​യി​ൻ ചെ​യ്ത് മ​മ്മൂ​ട്ടി
Thursday, October 3, 2024 10:18 AM IST
മ​മ്മൂ‌​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ഏ​ഴാ​മ​ത്തെ ചി​ത്ര​ത്തി​ൽ മ​മ്മൂ‌​ട്ടി​ക്കൊ​പ്പം പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് ന​ട​ൻ വി​നാ‌​യ​ക​നാ​ണ്. ചി​ത്ര​ത്തി​ൽ ബു​ധ​നാ​ഴ്ച മ​മ്മൂ​ട്ടി ജോ​യി​ൻ ചെ​യ്തു. ലൊ​ക്കേ​ഷ​നി​ൽ ന​ട​ൻ വി​നാ​യ​ക​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം മ​മ്മൂ​ട്ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു.

മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് സെ​പ്റ്റ​ബ​ർ അ​വ​സാ​ന​വാ​രം നാ​ഗ​ർ​കോ​വി​ലി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.



മ​മ്മൂ​ട്ടി​യും വി​നാ​യ​ക​നും മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ ജി​തി​ൻ കെ.​ജോ​സ് ആ​ണ്. ജി​ഷ്ണു ശ്രീ​കു​മാ​ർ, ജി​തി​ൻ കെ.​ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നു തി​ര​ക്ക​ഥ ര​ചി​ച്ചു. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫ​റ​ർ ഫി​ലിം​സാ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ളു​ടെ പേ​രു​ക​ളും ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലാ​യി പു​റ​ത്തു​വി​ടും. ഫൈ​സ​ൽ അ​ലി ആ​ണ് ചി​ത്ര​ത്തി​ന്റെ ഛായാ​ഗ്രാ​ഹ​ക​ൻ. ചി​ത്ര​സം​യോ​ജ​നം: പ്ര​വീ​ൺ പ്ര​ഭാ​ക​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.