"സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ തൊ​പ്പി'; പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ഡി​ക്‌​സ​ൺ പൊ​ടു​ത്താ​സ് നാ​യ​ക​ൻ
Thursday, October 3, 2024 10:05 AM IST
പ്ര​ശ​സ്ത സി​നി​മ സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ മോ​ഹ​ൻ സു​ര​ഭി സം​വി​ധാ​നം ചെ​യ്യു​ന്ന സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ തൊ​പ്പി എ​ന്ന ഹൃ​സ്വ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തൊ​ടു​പു​ഴ​യി​ൽ ആ​രം​ഭി​ച്ചു.
പ്ര​ശ​സ്ത പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ഡി​ക്സ​ൻ പൊ​ടു​ത്താ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി ഈ ​ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

എം. ​ര​ഞ്ജി​ത് നി​ർ​മി​ച്ച് ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തൊ​ടു​പു​ഴ യി​ൽ ന​ട​ക്കു​മ്പോ​ഴാ​ണ് സം​വി​ധാ​യ​ക​ൻ മോ​ഹ​ൻ സു​ര​ഭി ഡി​ക്സ​നോ​ട് ഈ ​ഷോ​ർ​ട്ട് ഫി​ലി​മി​നെ ക്കു​റി​ച്ച് പ​റ​യു​ന്ന​ത്.

ഡി​ക്സ​ൻ ഇ​തി​ന് മു​മ്പ് നി​ർ​മാ​ണ നി​ർ​വ​ഹ​ണം ന​ട​ത്തി​യി​ട്ടു​ള്ള പ​ല സി​നി​മ​ക​ളി​ലും ചെ​റി​യ ചെ​റി​യ വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​തു​പോ​ലെ വ​ലി​യ പ്രാ​ധാ​ന്യം ഇ​ല്ലാ​ത്ത ഒ​രു വേ​ഷം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഡി​ക്സ​നോ​ട് ക​ഥ​യെ​ക്കു​റി​ച്ച് പ​റ​യു​ന്ന​തെ​ന്നാ​ണ് ഡി​ക്സ​ൻ ആ​ദ്യം വി​ചാ​രി​ച്ച​ത്. എ​ന്നാ​ൽ ഈ ​ഷോ​ർ​ട്ട് ഫി​ലി​മി​ലെ നാ​യ​ക വേ​ഷം ചെ​യ്യ​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സ​ത്യ​ത്തി​ൽ ഡി​ക്സ​ൻ അ​ത്ഭു​ത​പ്പെ​ട്ടു.

ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റും ഒ​രു വ​ള​ർ​ത്തു പൂ​ച്ച​യും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ ക​ഥ​യി​ൽ ഡി​ക്സ​ൺ കാ​ക്കി യു​ണി​ഫോം അ​ണി​ഞ്ഞ ഒ​രു യ​ഥാ​ർ​ഥ പോ​ലീ​സു​കാ​ര​നെ​പോ​ലെ ത​ന്നെ ഊ​ർ​ജ​വും ശ​ക്തി​യും പൗ​രു​ഷ​വും പ​ക​ർ​ന്ന് അ​ഭി​ന​യി​ച്ചു.

ജ​യ​ൻ ആ​ർ. ഉ​ണ്ണി​ത്താ​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.​അ​ല​ക്സ്‌ കു​ര്യ​ൻ എ​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ അ​തി ഗം​ഭീ​ര​മാ​യി ത​ന​താ​യ ശൈ​ലി​യി​ൽ ഡി​ക്സ​ൺ അ​വ​ത​രി​പ്പി​ച്ചു​വെ​ന്ന് സം​വി​ധാ​യ​ക​ൻ മോ​ഹ​ൻ സു​ര​ഭി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.