ഹി​റ്റ​ടി​ച്ച് ഈ​സ്റ്റ് കോ​സ്റ്റ്; ചി​ത്തി​നി വ​ൻ വി​ജ​യ​ത്തി​ലേ​ക്ക്
Tuesday, October 1, 2024 4:38 PM IST
ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ നി​ർ​മാ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഹൊ​റ​ർ ഫാ​മി​ലി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​യ ചി​ത്തി​നി വ​ൻ വി​ജ​യ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു. ക്ലീ​ൻ ഫാ​മി​ലി ഹി​റ്റ് എ​ന്ന വി​ശേ​ഷ​ണം ആ​ണ് ചി​ത്ര​ത്തി​ന് പ്രേ​ക്ഷ​ക​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നീ​തി​ക്ക് വേ​ണ്ടി​യു​ള്ള പെ​ൺ പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്തി​നി ഇ​തി​ന​കം കു​ടും​ബ പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. സ​മീ​പ​കാ​ല​ത്ത് മ​ല​യാ​ള സി​നി​മ ക​ണ്ട​തി​ൽ വ​ച്ച് അ​തി​ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ചി​ത്തി​നി​യി​ലേ​ത്.

ഇ​രു​പ​ത്തി​മൂ​ന്ന് വ​ർ​ഷം നീ​തി​ക്കാ​യി അ​ല​ഞ്ഞ ചി​ത്തി​നി എ​ന്ന ആ​ത്മാ​വി​ന് ഒ​ടു​വി​ൽ അ​ർ​ഹി​ച്ച നീ​തി ല​ഭി​ക്കു​മ്പോ​ൾ നി​റ​ഞ്ഞ സം​തൃ​പ്തി​യോ​ടെ​യാ​ണ് സ്ത്രീ ​പ്രേ​ക്ഷ​ക​ർ തീ​യ​റ്റ​ർ വി​ട്ടി​റ​ങ്ങു​ന്ന​ത്. ഹൊ​റ​ർ സി​നി​മ​ക​ളു​ടെ പ​ര​മ്പ​രാ​ഗ​ത ക്ലീ​ഷേ​ക​ളെ പൊ​ളി​ച്ചെ​ഴു​തി​യ ചി​ത്രം കൂ​ടി​യാ​ണ് ചി​ത്തി​നി.

ക​ള്ള​നും ഭ​ഗ​വ​തി​യും എ​ന്ന ഈ​സ്റ്റ് കോ​സ്റ്റ് ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ ത​രം​ഗ​മാ​യി മാ​റി​യ ബം​ഗാ​ളി താ​രം മോ​ക്ഷ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക നൃ​ത്തം കൊ​ണ്ടും ച​ടു​ല​മാ​യ ക​ള​രി​ച്ചു​വ​ടു​ക​ൾ കൊ​ണ്ടും ചി​ത്തി​നി​യി​ൽ മോ​ക്ഷ പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ക്കു​ക​യാ​ണ്. മോ​ക്ഷ​യു​ടെ നൃ​ത്ത​രം​ഗ​ത്തി​നും ഫൈ​റ്റ് സീ​നി​നും തീ​യ​റ്റ​റി​ൽ ല​ഭി​ച്ച കൈ​യ​ടി ത​ന്നെ അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്.

ചി​ത്തി​നി ആ​യി വേ​ഷ​മി​ട്ട പു​തു​മു​ഖ താ​രം ഏ​നാ​ക്ഷി​യും, നി​ഷ സേ​വ്യ​ർ എ​ന്ന അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​യെ അ​വ​ത​രി​പ്പി​ച്ച ആ​ര​തി നാ​യ​രും തി​ള​ക്ക​മു​ള്ള പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ പൊ​രു​തി നേ​ടി​യ വി​ജ​യം ആ​യി ചി​ത്തി​നി​യെ പ്രേ​ക്ഷ​ക​ർ ഉ​യ​ർ​ത്തി കാ​ണി​ക്കു​ന്ന​ത്.

ന​ട​ൻ സു​ധീ​ഷി​ന്‍റെ പോ​ലീ​സ് ക​ഥാ​പാ​ത്ര​മാ​ണ് ചി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ധാ​ന ഹൈ​ല​ലൈ​റ്റ്. ഒ​രു അ​ണു​വി​ട തെ​റ്റി​യാ​ൽ ചി​ത്ര​ത്തി​ന്‍റെ സ​സ്പെ​ൻ​സ് അ​പ്പാ​ടെ ന​ഷ്ട​പ്പെ​ട്ടു​ത്തു​മാ​യി​രു​ന്ന ആ ​ക​ഥാ​പാ​ത്ര​ത്തെ അ​ത്ര ക​രു​ത​ലോ​ടെ​യും കൈ​യ​ട​ക്ക​ത്തോ​ടെ​യു​മാ​ണ് സം​വി​ധാ​യ​ക​ൻ
ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ മെ​ന​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സു​ധീ​ഷി​ൻ്റെ പ്ര​ക​ട​നം ഞെ​ട്ടി​ച്ചു എ​ന്നാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷം പ്രേ​ക്ഷ​ക​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. അ​ല​ൻ ആ​ൻ്റ​ണി എ​ന്ന സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​യി​ട്ടാ​ണ് അ​മി​ത് ച​ക്കാ​ല​യ്ക്ക​ൽ ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. വി​ശാ​ൽ എ​ന്ന ഗോ​സ്റ്റ് ഹ​ണ്ട​ർ ആ​യി വി​ന​യ് ഫോ​ർ​ട്ടും വേ​ഷ​മി​ടു​ന്നു.

സേ​വ്യ​ർ പോ​ത്ത​ൻ എ​ന്ന നാ​ട്ടു​പ്ര​മാ​ണി​യെ അ​വ​ത​രി​പ്പി​ച്ച ജോ​ണി ആ​ന്‍റ​ണി​യും മി​ക​ച്ചു നി​ന്നു. ക്ലൈ​മാ​ക്സി​ലെ അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റ് ആ​ണ് പ്രേ​ക്ഷ​ക​രെ അ​മ്പ​ര​പ്പി​ച്ച മ​റ്റൊ​രു ഘ​ട​കം. വ​ന​ത്തി​ന്‍റെ വ​ന്യ​ത​യും സൗ​ന്ദ​ര്യ​വും നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ​യാ​ണ് ചി​ത്രം ക​ഥ പ​റ​യു​ന്ന​ത്.

അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ അ​വ​ത​ര​ണം കൊ​ണ്ടും ശ​ബ്ദ​വി​ന്യാ​സം കൊ​ണ്ടും ചി​ത്തി​നി
അ​ടു​ത്ത കാ​ല​ത്തെ ഏ​റ്റ​വും മി​ക​ച്ച ച​ല​ച്ചി​ത്രാ​നു​ഭ​വം ആ​യി മാ​റി എ​ന്നാ​ണ് പ്രേ​ക്ഷ​ക​ർ ഒ​ന്ന​ട​ങ്കം പ​റ​യു​ന്ന​ത്.

ആ​രാ​ണ് ചി​ത്തി​നി ?എ​ന്താ​ണ് ചി​ത്തി​നി​ക്ക് സം​ഭ​വി​ച്ച​ത് ? ചോ​ദ്യ​ങ്ങ​ൾ​ക്കും ഒ​രു​പാ​ട് നി​ഗൂ​ഢ​ത​ക​ൾ​ക്കും ഉ​ള്ള ഉ​ത്ത​ര​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ചി​ത്തി​നി പ്രേ​ക്ഷ​ക​രെ ഓ​രോ നി​മി​ഷ​വും ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യാ​ണ് മു​മ്പോ​ട്ട് പോ​വു​ന്ന​ത്.

അ​തി​മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ൾ കൊ​ണ്ടും സ​മ്പ​ന്ന​മാ​ണ് ചി​ത്രം. ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ , സ​ന്തോ​ഷ് വ​ർ​മ, സു​രേ​ഷ് എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത് ര​ഞ്ജി​ൻ​രാ​ജ് ആ​ണ്. മ​ധു ബാ​ല​കൃ​ഷ്ണ​ൻ, ഹ​രി​ശ​ങ്ക​ർ, ക​പി​ൽ ക​പി​ല​ൻ, സ​ന മൊ​യ്തൂ​ട്ടി, സ​ത്യ പ്ര​കാ​ശ്, അ​ന​വ​ദ്യ എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ.

ര​തീ​ഷ്‌ റാം ​ആ​ണ് കാ​മ​റാ​മാ​ന്‍. ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ന്‍, സ​ന്തോ​ഷ്‌ വ​ര്‍​മ്മ എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് യു​വ സം​ഗീ​ത സം​വി​ധാ​യ​ക​രി​ല്‍ ശ്ര​ദ്ധേ​യ​നാ​യ ര​ഞ്ജി​ന്‍ രാ​ജാ​ണ് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. ജോ​ണ്‍​കു​ട്ടി എ​ഡി​റ്റിം​ഗും ര​ഞ്ജി​ത്ത് അ​മ്പാ​ടി മേ​ക്ക​പ്പും ധ​ന്യ ബാ​ല​കൃ​ഷ്ണ​ന്‍ വ​സ്ത്രാ​ല​ങ്കാ​ര​വും നി​ർ​വ​ഹി​ക്കു​ന്നു. ക​ലാ​സം​വി​ധാ​നം : സു​ജി​ത്ത് രാ​ഘ​വ്. എ​ക്സി​ക്യു​ട്ടീ​വ്‌ പ്രൊ​ഡ്യൂ​സ​ര്‍ : രാ​ജ​ശേ​ഖ​ര​ൻ.

കോ​റി​യോ​ഗ്രാ​ഫി: ക​ല മാ​സ്റ്റ​ര്‍, സം​ഘ​ട്ട​നം: രാ​ജ​ശേ​ഖ​ര​ന്‍, ജി ​മാ​സ്റ്റ​ര്‍,വി ​എ​ഫ് എ​ക്സ് : നി​ധി​ന്‍ റാം ​സു​ധാ​ക​ര്‍, സൗ​ണ്ട് ഡി​സൈ​ന്‍: സ​ച്ചി​ന്‍ സു​ധാ​ക​ര​ന്‍, സൗ​ണ്ട് മി​ക്സിം​ഗ്: വി​പി​ന്‍ നാ​യ​ര്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ : രാ​ജേ​ഷ് തി​ല​കം, പ്രൊ​ഡ​ക്ഷ​ന്‍ എ​ക്സി​ക്യു​ട്ടീ​വ്‌ : ഷി​ബു പ​ന്ത​ല​ക്കോ​ട്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: സു​ഭാ​ഷ് ഇ​ള​മ്പ​ല്‍, അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ഴ്സ് : അ​നൂ​പ്‌ ശി​വ​സേ​വ​ന്‍, അ​സിം കോ​ട്ടൂ​ര്‍, അ​നൂ​പ്‌ അ​ര​വി​ന്ദ​ൻ പോ​സ്റ്റ​ര്‍ ഡി​സൈ​ന​ര്‍ : കോ​ളി​ന്‍​സ് ലി​യോ​ഫി​ല്‍, കാ​ലി​ഗ്ര​ഫി: കെ ​പി മു​ര​ളീ​ധ​ര​ന്‍, സ്റ്റി​ല്‍​സ് : അ​ജി മ​സ്ക​റ്റ്, പി​ആ​ര്‍​ഓ : എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.