ഒ​ന്ന​ര മീ​റ്റ​ർ ചു​റ്റ​ള​വ്; മി​ക​ച്ച സ​ന്ദേ​ശ​ങ്ങ​ളു​മാ​യി ഒ​രു ചി​ത്രം
Tuesday, October 1, 2024 2:33 PM IST
2021-ൽ ​മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത്ര​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ കാ​ട​ക​ലം എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത സ​ഖി​ൽ ര​വീ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഒ​ന്ന​ര മീ​റ്റ​ർ ചു​റ്റ​ള​വ് കാ​ഞ്ഞി​ര​മ​ല​യി​ൽ ഫി​ലിം​സി​നു വേ​ണ്ടി ഉ​മേ​ഷ് ത​ങ്ക​പ്പ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

വേ​ഴാ​മ്പ​ലു​ക​ളെ പ്ര​ണ​യി​ക്കു​ന്ന ഹൈ​റേ​ഞ്ചി​ൽ താ​മ​സി​ക്കു​ന്ന കു​ട്ട​ന്‍റെ​യും കു​ട്ട​നാ​ട് പോ​ലു​ള്ള താ​ഴ്ന്ന പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന കോ​ളേ​ജ് മാ​ഗ​സി​ൻ എ​ഡി​റ്റ​റാ​യ ന​സീ​റി​ന്‍റെ​യും ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് ചി​ത്രം ക​ട​ന്നു​പോ​കു​ന്ന​ത്.

വേ​ഴാ​മ്പ​ലു​ക​ളെ പ്ര​ണ​യി​ക്കു​ന്ന കു​ട്ട​ൻ, സ്ഥി​ര​മാ​യി വേ​ഴാ​മ്പ​ലു​ക​ളെ അ​ന്വേ​ഷി​ച്ച് ന​ട​ക്കും. കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി അ​വ​ന്‍റെ നാ​ട്ടി​ൽ വേ​ഴാ​മ്പ​ലു​ക​ൾ വ​രാ​റി​ല്ല. അ​തി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​തി​യ ചി​ല ക​ണ്ടെ​ത്ത​ലു​ക​ളി​ൽ എ​ത്തു​ന്നു. അ​തി​നെ​ക്കു​റി​ച്ച് ഒ​രു ഫീ​ച്ച​ർ കു​ട്ട​ൻ എ​ഴു​തി. കോ​ളേ​ജ് മാ​ഗ​സി​ൻ എ​ഡി​റ്റ​റാ​യ ന​സീ​ർ ഈ ​ഫി​ച്ച​ർ ശ്ര​ദ്ധി​ച്ചു.

കേ​ര​ള​ത്തി​ലെ താ​ഴ്ന്ന ച​തു​പ്പ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന ത​ന്നെ​പ്പോ​ലു​ള്ള ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന വെ​ള്ള​പ്പൊ​ക്കം പോ​ലു​ള്ള ദു​ര​ന്ത​ങ്ങ​ൾ എ​ങ്ങ​നെ ഉ​ണ്ടാ​കു​ന്നു എ​ന്ന​തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന ഒ​രു ഫീ​ച്ച​റാ​യി​രു​ന്നു അ​ത്. ഉ​ട​ൻ ന​സീ​ർ കു​ട്ട​നെ കാ​ണാ​ൻ പു​റ​പ്പെ​ട്ടു. തു​ട​ർ​ന്നു​ണ്ടാ​വു​ന്ന സം​ഭ​വ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്രം ക​ട​ന്നു​പോ​കു​ന്ന​ത്.

കു​ട്ട​നാ​ട് പോ​ലു​ള്ള കേ​ര​ള​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​ണ് വെ​ള്ള​പ്പൊ​ക്ക ദു​ര​ന്തം. കേ​ര​ള​ത്തി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​മ്പ പോ​ലു​ള്ള വ​ൻ ന​ദി​ക​ളു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ദി​ക​ളു​ടെ കൈ​വ​ഴി​ക​ൾ അ​ട​ച്ചു കൊ​ണ്ട് ന​ട​ക്കു​ന്ന ക​ൺ​സ​ഷ​ൻ വ​ർ​ക്കു​ക​ളാ​ണ്, താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ പെ​ട്ട​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ഉ​ദാ​ഹ​ര​ണ സ​ഹി​തം സ​മ​ർ​ത്ഥി​ക്കു​ക​യാ​ണ് ഈ ​ചി​ത്രം.

മ​ല​യാ​ള സി​നി​മ​യി​ൽ ആ​രും ഇ​തു​വ​രെ അ​വ​ത​രി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് വി​ജ​യം വ​രി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​ന്ന​ര മീ​റ്റ​ർ ചു​റ്റ​ള​വ് എ​ന്ന ചി​ത്രം. വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യു​ടെ വ്യ​ത്യ​സ്ത​മാ​യൊ​രു ഗാ​നം ചി​ത്ര​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടു​ന്നു.

കാ​ഞ്ഞി​ര​മ​ല​യി​ൽ ഫി​ലിം​സി​നു വേ​ണ്ടി ഉ​മേ​ഷ് ത​ങ്ക​പ്പ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം സ​ഖി​ൽ ര​വീ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു. ഛായാ​ഗ്ര​ഹ​ണം - ഹാ​രീ​സ് കോ​ർ​മോ​ത്ത്, എ​ഡി​റ്റ​ർ-​അ​ഖി​ൽ കു​മാ​ർ, ഗാ​ന​ങ്ങ​ൾ - വി​ജു രാ​മ​ച​ന്ദ്ര​ൻ, സം​ഗീ​തം - മു​ര​ളി കൃ​ഷ്ണ​ൻ, ആ​ലാ​പ​നം - വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, ക​ള​റിം​ഗ് - ആ​ശി​വാ​ദ് സ്റ്റു​ഡി​യോ​സ്,

സൗ​ണ്ട് ഡി​സൈ​ൻ - ദി​നേ​ശ്, പ​ശ്ചാ​ത്ത​ല സം​ഗീ​തം - മു​ര​ളി കൃ​ഷ്ണ​ൻ, സ​ഹ​സം​വി​ധാ​നം - ജ​സ്റ്റി​ൻ ബെ​ന്നി, നീ​തി അ​ഭി​ലാ​ഷ്, പ്രൊ​ഡ​ഷ​ൻ ക​ൺ​ട്രോ​ള​ർ - ര​ഞ്ജു മോ​ൻ, സ്റ്റി​ൽ - വി​നോ​ദ് ജ​യ​പാ​ൽ, ഡി​സൈ​ൻ - അ​ന​ന്തു ക​ള​ത്തി​ൽ, ഡാ​നീ​ഷ്, സി​ജി​ൻ സ​തീ​ശ്, മ​നോ​ജ്, ആ​തി​ര, പ്ര​താ​പ​ൻ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. പി​ആ​ർ​ഒ-​അ​യ്മ​നം സാ​ജ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.