കാ​ർ​റേ​സിം​ഗ് ടീ​മു​മാ​യി അ​ജി​ത്; രാ​ജ്യാ​ന്ത​ര വേ​ദി​ക​ളി​ൽ മ​ത്സ​രി​ക്കും
Tuesday, October 1, 2024 10:00 AM IST
കാ​ർ റേ​സിം​ഗ് ചാം​പ്യ​ൻ​ഷി​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​ൻ സ്വ​ന്ത​മാ​യി ടീ​മി​നെ രം​ഗ​ത്തി​റ​ക്കി ന​ട​ൻ അ​ജി​ത്. ‘അ​ജി​ത് കു​മാ​ർ റേ​സിം​ഗ് എ​ന്നാ​ണ് ‌‌ടീ​മി​ന്‍റെ പേ​ര്. ബ​ൽ​ജി​യ​ൻ റേ​സ​ർ ഫാ​ബി​യ​ൻ ഡു​ഫി​യ ആ​യി​രി​ക്കും ടീ​മി​ന്‍റെ ഔ​ദ്യോ​ഗി​ക ഡ്രൈ​വ​റെ​ന്നും അ​ജി​ത് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും താ​ര​ത്തി​ന്‍റെ മാ​നേ​ജ​ർ സു​രേ​ഷ് ച​ന്ദ്ര അ​റി​യി​ച്ചു.

ഫെ​രാ​രി 488 ഇ​വി​ഒ എ​ന്ന വാ​ഹ​നം അ​ജി​ത് പ​രി​ശോ​ധി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും സു​രേ​ഷ് ച​ന്ദ്ര സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. റേ​സിം​ഗി​നോ​ടു വ​ലി​യ താ​ൽ​പ​ര്യ​മു​ള്ള അ​ജി​ത് നേ​ര​ത്തെ വി​വി​ധ രാ​ജ്യാ​ന്ത​ര ചാം​പ്യ​ൻ​ഷി​പ്പു​ക​ളി​ൽ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. കാ​ർ റേ​സിം​ഗി​നു പു​റ​മേ ദേ​ശീ​യ മോ​ട്ട​ർ സൈ​ക്കി​ൾ റേ​സിം​ഗ് മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.