എ​ന്‍റെ സ്നേ​ഹ​മേ, നി​ന​ക്കാ​യി ഞാ​ൻ എ​വി​ടെ​യാ​ണെ​ങ്കി​ലും ഓ​ടി​യെ​ത്തും; കു​ഞ്ഞ​നു​ജ​ത്തി​യോ​ട് അ​ഹാ​ന
Tuesday, October 1, 2024 8:46 AM IST
ഇ​ള​യ സ​ഹോ​ദ​രി ഹ​ൻ​സി​ക​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ മ​നോ​ഹ​ര​മാ​യ വീ​ഡി​യോ​യു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ. വീ​ഡി​യോ​യി​ൽ കൈ​ക്കു​ഞ്ഞാ​യ ഹ​ൻ​സി​ക​യെ കൈ​യി​ലെ​ടു​ത്ത് അ​മ്മ സി​ന്ധു കൃ​ഷ്ണ​കു​മാ​റും കു​ഞ്ഞ​നു​ജ​ത്തി​യു​ടെ കൃ​സൃ​തി​ക​ളോ​ട് കൗ​തു​ക​ത്തോ​ടെ പ്ര​തി​ക​രി​ക്കു​ന്ന അ​ഹാ​ന​യെ​യും കാ​ണാം. കൃ​ഷ്ണ​കു​മാ​റാ​ണ് വീ​ഡി​യോ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. 19 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പെ​യു​ള്ള വീ​ഡി​യോ ശേ​ഖ​ര​ത്തി​ൽ നി​ന്നു​മാ​ണ് അ​ഹാ​ന ഈ ​വീ​ഡി​യോ തി​ര​ഞ്ഞെ​ടു​ത്ത​ത്.

പൂ​ച്ചെ​ടി​ക​ളു​ടെ അ​ടു​ത്ത് നി​ന്ന് പോ​സ് ചെ​യ്യു​ന്ന സി​ന്ധു കൃ​ഷ്ണ​കു​മാ​റി​ന്‍റെ കൈ​യി​ലി​രു​ന്ന് ഇ​ല​യും പൂ​ക്ക​ളും പ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് കു​ഞ്ഞു ഹ​ൻ​സി​ക. അ​ടു​ത്ത് അ​ഹാ​ന​യു​മു​ണ്ട്. ഹ​ൻ​സി​ക​യു​ടെ കു​സൃ​തി​ക​ൾ ആ​വേ​ശ​ത്തോ​ടും കൗ​തു​ക​ത്തോ​ടും അ​ച്ഛ​ൻ കൃ​ഷ്ണ​കു​മാ​റി​നോ​ടു പ​റ​യു​ക​യാ​ണ് അ​ഹാ​ന.




""സ്നേ​ഹ​മേ, നി​ന​ക്ക് പ​ത്തൊ​ൻ​പ​താം പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ. നീ ​ജ​നി​ച്ച ദി​വ​സം മു​ത​ൽ ചെ​യ്യു​ന്ന ഓ​രോ കാ​ര്യ​ങ്ങ​ൾ​ക്കും ഞാ​ൻ വ​ള​രെ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ട്. നി​ന​ക്ക് അ​റി​യാ​മ​ല്ലോ; ഞാ​ൻ എ​വി​ടെ​യാ​ണെ​ങ്കി​ലും, എ​ത്ര തി​ര​ക്കി​ലാ​ണെ​ങ്കി​ലും നി​ന​ക്കൊ​രു ആ​വ​ശ്യം വ​ന്നാ​ൽ ഞാ​ൻ ഓ​ടി​യെ​ത്തും. പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ എ​ന്‍റെ കു​ഞ്ഞി''. അ​ഹാ​ന പി​റ​ന്നാ​ളാ​ശം​സ​യാ​യി കു​റി​ച്ചു.

കൃ​ഷ്ണ​കു​മാ​ർ-​സി​ന്ധു ദ​മ്പ​തി​ക​ളു​ടെ നാ​ലു​മ​ക്ക​ളി​ൽ ഇ​ള​യ​വ​ളാ​ണ് ഹ​ൻ​സു എ​ന്നു വി​ളി​പ്പേ​രു​ള്ള ഹ​ൻ​സി​ക. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​വ​ധി ആ​രാ​ധ​ക​ർ ചേ​ച്ചി​മാ​രെ​പ്പോ​ലെ ത​ന്നെ ഹ​ൻ​സി​ക​യ്ക്കു​മു​ണ്ട്. തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് ഹ​ൻ​സി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.