അ​മ​ൽ നീ​ര​ദ്- ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം ‘ബോ​ഗ​യ്‌​ന്‍​വി​ല്ല’ ഒ​ക്‌​ടോ​ബ​ർ 17-ന്
Saturday, September 28, 2024 9:59 AM IST
കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, ഫ​ഹ​ദ് ഫാ​സി​ൽ, ജ്യോ​തി​ര്‍​മ​യി എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​മ​ല്‍ നീ​ര​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ബോ​ഗ​യ്‌​ന്‍​വി​ല്ല’ എ​ന്ന ചി​ത്രം ഒ​ക്ടോ​ബ​ർ 17ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സൂ​പ്പ​ർ ഹി​റ്റാ​യി മാ​റി​യ ഭീ​ഷ്‌​മ​പ​ര്‍​വ്വ​ത്തി​ന് ശേ​ഷം അ​മ​ല്‍ നീ​ര​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

തി​ക​ഞ്ഞ സ്റ്റൈ​ലി​ഷ് ആ​ക്ഷ​ൻ​ചി​ത്ര​മാ​ണ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഇ​യ്യോ​ബി​ന്‍റെ പു​സ്ത​കം, വ​ര​ത്ത​ൻ എ​ന്ന ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം ഫ​ഹ​ദും അ​മ​ൽ നീ​ര​ദും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

ഇ​താ​ദ്യ​മാ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​നും അ​മ​ൽ നീ​ര​ദും ഒ​ന്നി​ക്കു​ന്ന​ത്. ജ്യോ​തി​ര്‍​മ​യി​യും ഷ​റ​ഫു​ദ്ദീ​നു​മാ​ണ് മ​റ്റ് ര​ണ്ട് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​ഷി​ന്‍ ശ്യാം ​സം​ഗീ​തം പ​ക​രു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ആ​ന​ന്ദ് സി. ​ച​ന്ദ്ര​നാ​ണ്.

ഷ​റ​ഫു​ദ്ദീ​ൻ, വീ​ണ ന​ന്ദ​കു​മാ​ർ, ശ്രി​ന്ദ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ ചി​ത്ര​ത്തി​ലു​ണ്ട്. ക്രൈം ​ത്രി​ല്ല​ര്‍ നോ​വ​ലു​ക​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ലാ​ജോ ജോ​സി​ന്‍റെ പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.