എ​ൻ​ടി​ആ​റി​നോ​ടു​ള്ള സ്നേ​ഹം കൂ​ടി; ദേ​വ​ര റി​ലീ​സ് ദി​വ​സം ആ​ടി​ന്‍റെ ത​ല​യ​റു​ത്ത് ആ​രാ​ധ​ക​ർ
Saturday, September 28, 2024 9:21 AM IST
കൊ​ര​ട്ട​ല ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ്‌ ബ​ജ​റ്റ് ചി​ത്രം ദേ​വ​ര​യു​ടെ റി​ലീ​സ് ദി​വ​സം തി​യ​റ്റ​റി​ൽ ആ​ടി​നെ അ​റു​ത്ത് ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​ന്‍റെ ആ​രാ​ധ​ക​ർ. ദേ​വ​ര സി​നി​മ​യു​ടെ റി​ലീ​സി​ന്‍റെ ആ​ദ്യ ദി​വ​സം തി​യ​റ്റ​ർ പ​രി​സ​ര​ത്താ​ണ് ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ കു​റ​ച്ചു​പേ​ർ ചേ​ർ​ന്ന് ആ​ടി​നെ വെ​ട്ടി​യ​ത്.

ശേ​ഷം ആ​ര​വ​ങ്ങ​ളോ​ടെ സി​നി​മ​യു​ടെ പോ​സ്റ്റ​റി​ന​ടു​ത്തേ​ക്ക് നീ​ങ്ങു​ന്ന ആ​രാ​ധ​ക​രു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി. കൈ‌​യി​ൽ ര​ക്ത​വു​മാ​യി സി​നി​മ​യു​ടെ ആ​ദ്യ ദി​നം ആ​ഘോ​ഷി​ക്കു​ന്ന ആ​രാ​ധ​ക​രെ​യും വീ​ഡി​യോ​യി​ൽ കാ​ണാം. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​നി​യ​ർ എ​ൻ​ടി ആ​റി​ന്‍റെ പി​റ​ന്നാ​ളി​നും പൊ​തു​യി​ട​ത്തി​ൽ ആ​ടി​നെ അ​റു​ത്ത് ആ​രാ​ധ​ക​ർ ആ​ഘോ​ഷി​ച്ച​ത് വാ​ർ​ത്ത​യാ​യി​രു​ന്നു.

എ​ന്‍​ടി​ആ​ര്‍ ആ​രാ​ധ​ക​രെ​യും സാ​ധാ​ര​ണ പ്രേ​ക്ഷ​ക​രെ​യും ഒ​രു​പോ​ലെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന ഒ​രു ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യി​രി​ക്കും ദേ​വ​ര എ​ന്നാ​ണ് സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യ ദേ​വ​ര​യി​ലെ ഗാ​ന​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ദേ​വ​ര​യു​ടെ കേ​ര​ള​ത്തി​ലെ വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത് ദു​ല്‍​ഖ​റി​ന്‍റെ വി​ത​ര​ണ ക​മ്പ​നി​യാ​യ വേ​ഫ​റ​ര്‍ ഫി​ലിം​സ് ആ​ണ്.



കൊ​ര​ട്ട​ല ശി​വ​യും എ​ൻ​ടി​ആ​റും ജ​ന​താ ഗാ​രേ​ജി​ന് ശേ​ഷം ഒ​രു​മി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ജാ​ന്‍​വി ക​പൂ​റും സെ​യ്ഫ് അ​ലി ഖാ​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​ണ്ട്. ജാ​ന്‍​വി​യു​ടെ ആ​ദ്യ തെ​ലു​ങ്ക് ചി​ത്രം കൂ​ടി​യാ​ണ് ദേ​വ​ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.