നീ​തി​ക്ക് വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​വു​മാ​യി ചി​ത്തി​നി വ​രു​ന്നു; സെ​പ്റ്റം​ബ​ർ 27 മു​ത​ൽ തി​യ​റ്റ​റു​ക​ളി​ൽ
Thursday, September 26, 2024 12:56 PM IST
ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്തി​നി റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ഹൊ​റ​ർ ഫാ​മി​ലി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ചി​ത്ര​മാ​ണ്.​ക​ള്ള​നും ഭ​ഗ​വ​തി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ബം​ഗാ​ളി താ​രം മോ​ക്ഷ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

അ​മി​ത് ച​ക്കാ​ല​ക്ക​ലും വി​ന​യ് ഫോ​ര്‍​ട്ടും നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്ര​ത്തി​ൽ പു​തു​മു​ഖ​ങ്ങ​ളാ​യ ആ​ര​തി നാ​യ​രും എ​നാ​ക്ഷി​യും വേ​ഷ​മി​ടു​ന്നു. കെ.​വി. അ​നി​ലി​ന്‍റെ ക​ഥ​യ്ക്ക് ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​നും കെ.​വി. അ​നി​ലും ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഹൊ​റ​ർ ഫാ​മി​ലി ഇ​മോ​ഷ​ണ​ൽ ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ങ്ങു​ന്ന ഈ ​ചി​ത്രം മ​ല​യാ​ള​ത്തി​നു പു​റ​മേ ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ ഭാ​ഷ​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. ഈ​സ്റ്റ് കോ​സ്റ്റ് നി​ർ​മി​ക്കു​ന്ന ഏ​ഴാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ക​വ, ധോ​ണി ഫോ​റ​സ്റ്റ്, പു​തു​ശ്ശേ​രി, ചി​ങ്ങ​ഞ്ചി​റ,കൊ​ടു​മ്പ്, വാ​ള​യാ​ർ തു​ട​ങ്ങി​യ മ​നോ​ഹ​ര ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത്.

ജോ​ണി ആ​ന്‍റ​ണി, ജോ​യ് മാ​ത്യൂ, സു​ധീ​ഷ്‌, ശ്രീ​കാ​ന്ത് മു​ര​ളി, ജ​യ​കൃ​ഷ്ണ​ന്‍, മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി, സു​ജി​ത്ത് ശ​ങ്ക​ര്‍, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, രാ​ജേ​ഷ് ശ​ര്‍​മ്മ, ഉ​ണ്ണി​രാ​ജ, അ​നൂ​പ്‌ ശി​വ​സേ​വ​ന്‍, കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​ന്‍, ജി​ബി​ന്‍ ഗോ​പി​നാ​ഥ്, ജി​തി​ന്‍ ബാ​ബു, ശി​വ ദാ​മോ​ദ​ർ, വി​കാ​സ്, പൗ​ളി വ​ത്സ​ന്‍, അ​മ്പി​ളി അം​ബാ​ലി എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.

ര​തീ​ഷ്‌ റാം ​ആ​ണ് കാ​മ​റാ​മാ​ന്‍. ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ന്‍, സ​ന്തോ​ഷ്‌ വ​ര്‍​മ്മ എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് യു​വ സം​ഗീ​ത സം​വി​ധാ​യ​ക​രി​ല്‍ ശ്ര​ദ്ധേ​യ​നാ​യ ര​ഞ്ജി​ന്‍ രാ​ജാ​ണ് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. ജോ​ണ്‍​കു​ട്ടി എ​ഡി​റ്റിം​ഗും ര​ഞ്ജി​ത്ത് അ​മ്പാ​ടി മേ​ക്ക​പ്പും ധ​ന്യ ബാ​ല​കൃ​ഷ്ണ​ന്‍ വ​സ്ത്രാ​ല​ങ്കാ​ര​വും നി​ർ​വ​ഹി​ക്കു​ന്നു. ക​ലാ​സം​വി​ധാ​നം : സു​ജി​ത്ത് രാ​ഘ​വ്. എ​ക്സി​ക്യു​ട്ടീ​വ്‌ പ്രൊ​ഡ്യൂ​സ​ര്‍ : രാ​ജ​ശേ​ഖ​ര​ൻ.

കോ​റി​യോ​ഗ്രാ​ഫി: ക​ല മാ​സ്റ്റ​ര്‍, സം​ഘ​ട്ട​നം: രാ​ജ​ശേ​ഖ​ര​ന്‍, ജി ​മാ​സ്റ്റ​ര്‍,വി ​എ​ഫ് എ​ക്സ് : നി​ധി​ന്‍ റാം ​സു​ധാ​ക​ര്‍, സൗ​ണ്ട് ഡി​സൈ​ന്‍: സ​ച്ചി​ന്‍ സു​ധാ​ക​ര​ന്‍, സൗ​ണ്ട് മി​ക്സിം​ഗ്: വി​പി​ന്‍ നാ​യ​ര്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ : രാ​ജേ​ഷ് തി​ല​കം, പ്രൊ​ഡ​ക്ഷ​ന്‍ എ​ക്സി​ക്യു​ട്ടീ​വ്‌ : ഷി​ബു പ​ന്ത​ല​ക്കോ​ട്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: സു​ഭാ​ഷ് ഇ​ള​മ്പ​ല്‍, അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ഴ്സ് : അ​നൂ​പ്‌ ശി​വ​സേ​വ​ന്‍, അ​സിം കോ​ട്ടൂ​ര്‍, അ​നൂ​പ്‌ അ​ര​വി​ന്ദ​ൻ പോ​സ്റ്റ​ര്‍ ഡി​സൈ​ന​ര്‍ : കോ​ളി​ന്‍​സ് ലി​യോ​ഫി​ല്‍, കാ​ലി​ഗ്ര​ഫി: കെ ​പി മു​ര​ളീ​ധ​ര​ന്‍, സ്റ്റി​ല്‍​സ് : അ​ജി മ​സ്ക​റ്റ്, പി​ആ​ര്‍​ഓ : എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.