ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനായി പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടിസിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 65 വയസും അഞ്ച് അടി ഏഴ് ഇഞ്ച് ഉയരമുള്ള സിദ്ദിഖ് മാമത്ത് എന്ന ആളിനെ കണ്ടെത്തിയാൽ എത്രയും പെട്ടന്ന് പോലീസ് നമ്പറുകളിൽ ബന്ധപ്പെടണമെന്നാണ് നോട്ടിസിൽ അറിയിച്ചിരിക്കുന്നത്.
നടൻ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് നോട്ടീസ് പുറത്തിറക്കിയത്. എല്ലാ സംസ്ഥാന പോലീസ് മേധാവികൾക്കും നോട്ടിസ് നൽകിയിട്ടുണ്ട്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും നോട്ടീസ് പതിക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്.
മറ്റേതെങ്കിലും സംസ്ഥാനത്തെത്തിയാൽ തിരിച്ചറിഞ്ഞ് അന്വേഷണസംഘത്തെ അറിയിക്കാൻ ഫോൺ നമ്പറും നൽകിയിട്ടുണ്ട്. തമിഴ്നാട്, കർണാടക പത്രങ്ങളിൽ സിദ്ദിഖിന്റെ ഫോട്ടോ പതിച്ച അറിയിപ്പും അന്വേഷണസംഘത്തിന്റെ ഫോൺ നമ്പറും പരസ്യമായി പ്രസിദ്ധീകരിക്കാൻ ഇന്നലെത്തന്നെ കൈമാറി.
സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. 2016ൽ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.