അ​യാ​ളെ പൂ​ട്ടാ​ൻ നി​ങ്ങ​ൾ കു​റ​ച്ചു​കൂ​ടി വി​യ​ർ​ക്കേ​ണ്ടി​വ​രും; ഗു​മ​സ്ത​ൻ ട്രെ​യി​ല​ർ
Thursday, September 26, 2024 10:28 AM IST
ഗു​മ​സ്ത​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ന​ട​ൻ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍റെ ഒ​ഫീ​ഷ്യ​ൽ സോ​ഷ്യ​ൽ മീ​ഡി​യാ പേ​ജി​ലൂ​ടെ​യാ​ണ് ട്രെ​യി​ല​ർ പ്ര​കാ​ശ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​മ​ൽ കെ.​ജോ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം സെ​പ്റ്റം​ബ​ർ ഇ​രു​പ​ത്തി​യേ​ഴി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ഒ​രു കു​റ്റാ​ന്വേ​ഷ​ണ ചി​ത്ര​ത്തി​നു വേ​ണ്ടും വി​ധ​ത്തി​ലാ​ണ് ഇ​തി​ലെ ഓ​രോ രം​ഗ​വും ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ട്രെ​യി​ല​ർ വ്യ​ക്ത​മാ​ക്കു​ന്നു.

ഗ്രാ​മീ​ണാ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ക്കു​ന്ന ഫാ​മി​ലി ത്രി​ല്ല​റാ​ണ് ഈ ​ചി​ത്രം. റി​യാ​സ് ഇ​സ്മ​ത്തി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. ഏ​താ​നും ചി​ത്ര​ങ്ങ​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച ജെ​യ്സ് ജോ​സാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ ഗു​മ​സ്ത​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പു​തു​മു​ഖം നീ​മാ മാ​ത്യു​വാ​ണ് നാ​യി​ക.



ദി​ലീ​ഷ് പോ​ത്ത​ൻ, ബി​ബി​ൻ ജോ​ർ​ജ്, സ്മി​നു സി​ജോ, ഷാ​ജു ശ്രീ​ധ​ർ, റോ​ണി ഡേ​വി​ഡ് രാ​ജ്, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, ആ​ന​ന്ദ് റോ​ഷ​ൻ, ഐ.​എം. വി​ജ​യ​ൻ, കൈ​ലാ​ഷ്, മ​ക്ബു​ൽ സ​ൽ​മാ​ൻ, ജോ​യ് ജോ​ൺ ആ​ന്‍റ​ണി, ഫൈ​സ​ൽ മു​ഹ​മ്മ​ദ്‌, സു​ന്ദ​ര പാ​ന്ധ്യ​ൻ, നീ​മ മാ​ത്യു, ബി​ന്ദു സ​ഞ്ജീ​വ്, ഡ്രാ​ക്കു​ള സു​ധീ​ർ, സു​ധീ​ഷ് തി​രു​വ​മ്പാ​ടി, സ്റ്റീ​ഫ​ൻ മാ​ത്യു, ലു​ലു ഷെ​ഹീ​ൻ, അ​ല​ക്സ് കു​ര്യ​ൻ, ര​ജീ​ഷ് കെ ​സൂ​ര്യ, രാ​ജേ​ഷ് മേ​നോ​ൻ, മ​ച്ചാ​ൻ സ​ലിം, തോ​മ​സു​കു​ട്ടി, വി​ജി മാ​ത്യു, ഷാ​ൻ റാ​വു​ത്ത​ർ, ഡോ​ണാ​ൾ​ഡ് ജോ​യ്, ജീ​മോ​ൻ ജോ​ർ​ജ്, പ്ര​ണ​വ്, മ​ഞ്ജു ഷെ​റി​ൻ, എ​ൽ​ദോ രാ​ജു, അ​നീ​റ്റ ജോ​ഷി,ന​ന്ദു പൊ​തു​വാ​ൾ ടൈ​റ്റ​സ് ജോ​ൺ, ജി​ൻ​സി ചി​ന്ന​പ്പ​ൻ തു​ട​ങ്ങി വ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്നു

സ്റ്റീ​ഫ​ൻ ദേ​വ​സി സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കി​യ​ത് ബി​നോ​യ്‌ എ​സ്. പ്ര​സാ​ദ്. പ്ര​ശ​സ്ത കാ​മ​റ​മാ​ൻ എ​സ്. കു​മാ​റി​ന്‍റെ മ​ക​ൻ, കു​ഞ്ഞു​ണ്ണി എ​സ്. കു​മാ​ർ കാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ എ​ഡി​റ്റിം​ഗ് അ​യൂ​ബ് ഖാ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -അ​മ​ൽ​ദേ​വ് കെ.​ആ​ർ. ക്രി​യേ​റ്റീ​വ് സ​പ്പോ​ർ​ട്ട് - ടൈ​റ്റ​സ് ജോ​ൺ. പ്രൊ​ജ​ക്റ്റ്‌ ഡി​സൈ​ന​ർ -നി​ബി​ൻ ന​വാ​സ്, ക​ലാ സം​വി​ധാ​നം -ര​ജീ​ഷ് കെ.​സൂ​ര്യാ. മേ​ക്ക​പ്പ് -റ​ഹീം കൊ​ടു​ങ്ങ​ല്ലൂ​ർ. കോ​സ്റ്റ്യൂം -ഡി​സൈ​ൻ - ഷി​ബു പ​ര​മേ​ശ്വ​ര​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ -ന​ന്ദു പൊ​തു​വാ​ൾ. പി​ആ​ർ​ഓ -വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.