ഒ​രു വാ​ക്ക് പ​റ​യു​മ്പോ​ൾ നൂ​റു​ത​വ​ണ ചി​ന്തി​ക്ക​ണം, കാ​ർ​ത്തി​ക്ക് താ​ക്കീ​ത് ന​ൽ​കി പ​വ​ൻ ക​ല്യാ​ൺ; മാ​പ്പ് പ​റ​ഞ്ഞ് താ​രം
Wednesday, September 25, 2024 10:40 AM IST
ന​ട​ൻ കാ​ർ​ത്തി​ക്ക് ശ​ക്ത​മാ​യ താ​ക്കീ​തു​മാ​യി ആ​ന്ധ്രാ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി പ​വ​ൻ ക​ല്യാ​ൺ. തി​രു​പ്പ​തി ല​ഡു​വി​നെ പ​രി​ഹ​സി​ക്ക​രു​തെ​ന്നും സ​നാ​ത​ന ധ​ർ​മ​ത്തി​ന്‍റെ കാ​ര്യം വ​രു​മ്പോ​ൾ ഒ​രു വാ​ക്ക് പ​റ​യു​ന്ന​തി​ന് മു​മ്പ് നൂ​റ് ത​വ​ണ ചി​ന്തി​ക്ക​ണ​മെ​ന്നും പ​വ​ൻ ക​ല്യാ​ൺ താ​ക്കീ​ത് ചെ​യ്തു.

‘മെ​യ്യ​ഴ​ക​ൻ’ സി​നി​മ​യു​ടെ തെ​ലു​ങ്ക് പ്രി-​റി​ലീ​സ് ഇ​വ​ന്‍റി​നി​ടെ​യാ​ണ് അ​വ​താ​ര​ക അ​പ്ര​തീ​ക്ഷി​ത​മാ​യി ല​ഡു​വി​നെ​ക്കു​റി​ച്ച് കാ​ർ​ത്തി​യോ​ട് ചോ​ദി​ക്കു​ന്ന​ത്. ല​ഡു​വി​നെ​കു​റി​ച്ചു​ള്ള മീം ​സ്‌​ക്രീ​നി​ൽ കാ​ണി​ച്ച ശേ​ഷം കാ​ർ​ത്തി​യോ​ട് അ​വ​താ​ര​ക പ്ര​തി​ക​ര​ണം തേ​ടി.

അ​തി​നു മ​റു​പ​ടി​യാ​യി കാ​ർ​ത്തി ത​മാ​ശ രൂ​പേ​ണ വാ​ക്കു​ക​ളാ​ണ് പ​വ​ൻ ക​ല്യാ​ണി​നെ ചൊ​ടി​പ്പി​ച്ച​ത്. “ന​മു​ക്ക് ഇ​പ്പോ​ൾ ല​ഡു​വി​നെ​ക്കു​റി​ച്ച് പ​റ​യേ​ണ്ട. ല​ഡു ഒ​രു സെ​ൻ​സി​റ്റീ​വ് വി​ഷ​യ​മാ​ണ്.’’ എ​ന്നാ​യി​രു​ന്നു കാ​ർ​ത്തി​യു​ടെ മ​റു​പ​ടി.

“നി​ങ്ങ​ൾ ഒ​രി​ക്ക​ലും അ​ങ്ങ​നെ പ​റ​യ​രു​ത്. അ​ത് പ​റ​യാ​ൻ ധൈ​ര്യ​പ്പെ​ട​രു​ത്. ഒ​രു ന​ട​നെ​ന്ന നി​ല​യി​ൽ ഞാ​ൻ നി​ങ്ങ​ളെ ബ​ഹു​മാ​നി​ക്കു​ന്നു. എ​ന്നാ​ൽ സ​നാ​ത​ന ധ​ർ​മ്മ​ത്തി​ന്‍റെ കാ​ര്യം പ​റ​യു​മ്പോ​ൾ ഒ​രു വാ​ക്ക് പ​റ​യു​ന്ന​തി​ന് മു​മ്പ് നൂ​റ് ത​വ​ണ ചി​ന്തി​ക്ക​ണം. കാ​ർ​ത്തി​ക്ക് താ​ക്കീ​തെ​ന്ന രീ​തി​യി​ൽ പ​വ​ൻ ക​ല്യാ​ൺ പ​റ​ഞ്ഞു.



സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യി മാ​റി​യ​തോ​ടെ പ​വ​ൻ ക​ല്യാ​ണി​നോ​ട് മാ​പ്പ് പ​റ​ഞ്ഞ് കാ​ർ​ത്തി എ​ത്തി. ‘‘പ്രി​യ പ​വ​ൻ ക​ല്യാ​ൺ സാ​ർ, നി​ങ്ങ​ളോ​ട് അ​ത്യ​ധി​കം ആ​ദ​ര​വോ​ടെ ഞാ​ൻ ക്ഷ​മ ചോ​ദി​ക്കു​ന്നു. മോ​ശ​മാ​യി ഒ​ന്നും ഉ​ദ്ദേ​ശി​ക്കാ​തെ ഞാ​ൻ പ​റ​ഞ്ഞ​തി​ൽ എ​ന്തെ​ങ്കി​ലും തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കി​യെ​ങ്കി​ൽ എ​ന്നോ​ട് ക്ഷ​മി​ക്കു​ക. വെ​ങ്കി​ടേ​ശ്വ​ര ഭ​ഗ​വാ​ന്‍റെ ഒ​രു എ​ളി​യ ഭ​ക്ത​ൻ എ​ന്ന നി​ല​യി​ൽ, ഞാ​ൻ എ​പ്പോ​ഴും ന​മ്മു​ടെ പാ​ര​മ്പ​ര്യ​ങ്ങ​ളെ മു​റു​കെ പി​ടി​ക്കു​ന്നു. ആ​ശം​സ​ക​ളോ​ടെ കാ​ർ​ത്തി''. ന​ട​ൻ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.