ബോളിവുഡിലെ മിന്നുംതാരമാണ് ഉര്‍വശി റൗട്ടേല. തെന്നിന്ത്യന്‍ സിനിമയിലും ഉർവശി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2013 ല്‍ പുറത്തിറങ്ങിയ സിംഗ് സാബിലൂടെയാണ് ഉര്‍വശിയുടെ ഓണ്‍ സ്ക്രീന്‍ എന്‍ട്രി. സോഷ്യല്‍ മീഡിയയിലേയും സജീവ സാന്നിധ്യമാണ് ഉര്‍വശി.
സൗന്ദര്യ മത്സരങ്ങളിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. തന്റെ ഓഫ് സ്ക്രീന്‍ ജീവിതത്തിലൂടേയും ഉര്‍വശി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ക്രിക്കറ്റ് താരം ഋഷഭ് പന്തും ഉര്‍വശിയും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പല അഭിമുഖങ്ങളിലും പന്തിനെക്കുറിച്ച് പരോക്ഷമായ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട് ഉര്‍വശി. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്കു തുടക്കമിടുകയും ചെയ്തു. ഇപ്പോഴിതാ ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഗോസിപ്പുകളോടു പ്രതികരിച്ചിരിക്കുകയാണ് ഉര്‍വശി. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അത് തന്റെ കരിയറിനെയും ജീവിതത്തെയും ബാധിക്കുന്നുണ്ടെന്നുമാണ് ഉര്‍വശി പറയുന്നത്.
എന്നെ നിരന്തരമായി ഋഷഭ് പന്തുമായി ബന്ധപ്പെടുത്തുന്ന ഗോസിപ്പുകൾ കാരണം ഞാന്‍ പറയുകയാണ്, ഈ മീമുകള്‍ എല്ലാം വ്യാജ വാര്‍ത്തയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്റെ വ്യക്തിജീവിതം ഞാന്‍ സ്വകാര്യമായിവയ്ക്കാനാണ് ഇഷ്ടപ്പെടുന്നത്. കരിയറിലാണ് ഞാന്‍ ഫോക്കസ് ചെയ്യുന്നത്- ഉര്‍വശി പറയുന്നു.
ഇത്തരത്തിൽ നിരന്തരമുള്ള ആക്രമണവും എന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള റൂമറുകളും എനിക്കൊരു വെല്ലുവിളിയായി മാറിയെന്നും താരം കൂട്ടിച്ചേർത്തു. 2022 മുതലാണ് ഉര്‍വശി-ഋഷഭ് പന്ത് പ്രണയ വാര്‍ത്തകള്‍ സജീവമാകുന്നത്. ആര്‍പി എന്ന് പരാമര്‍ശത്തോടെ ഉര്‍വശി പ്രണയത്തെക്കുറിച്ച് പങ്കുവച്ച വാക്കുകളും ഇന്ത്യയുടെ മത്സരങ്ങളില്‍ താരത്തിന്റെ സാന്നിധ്യവുമാണ് റൂമറുകള്‍ക്ക് ശക്തിപകര്‍ന്നത്.
എന്നാല്‍ നാളിതുവരെ താനും ഉര്‍വശിയും തമ്മിലുള്ള പ്രണയ വാര്‍ത്തകളോട് ഋഷഭ് പന്ത് പ്രതികരിച്ചിട്ടില്ല. ഇതിനിടെ താന്‍ ഉദ്ദേശിച്ച ആര്‍പി തന്റെ സഹതാരമായ റാം പൊതിനേനിയാണെന്ന വാദവുമായി ഉര്‍വശി രംഗത്തെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.