കൈക്കുഞ്ഞിനെ ചേർത്തുപിടിച്ചുള്ള ചിത്രവുമായി ഉണ്ണിമുകുന്ദൻ. താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ഗെറ്റ് സെറ്റ് ബേബി സിനിമയുടെ അണിയറപ്രവർത്തകരാണ് ചിത്രം പുറത്തുവിട്ടത്.
നിഖില വിമല്‍ നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. സ്കന്ദ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രം കൂടിയാണിത്.
സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമാണ പങ്കാളികളാവുന്ന ആദ്യസംരഭമാണ് ഗെറ്റ് സെറ്റ് ബേബി. ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി.
ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് വൈ.വി. രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ എന്റർടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറപ്രവർത്തകർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.