ചി​രി​പ്പി​ക്കാ​നും ചി​ന്തി​പ്പി​ക്കാ​നും പ​ഞ്ചാ​യ​ത്ത് ജെ​ട്ടി ഇ​ന്നു മു​ത​ൽ
Friday, July 26, 2024 2:45 PM IST
സ​മ​കാ​ലീ​ന സം​ഭ​വ​ങ്ങ​ൾ തി​ക​ഞ്ഞ ന​ർ​മ്മ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച് പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ ഏ​റെ കൗ​തു​ക​മാ​യ ഒ​രു പ​ര​മ്പ​ര​യാ​ണ് മ​റി​മാ​യം. ഏ​റെ ജ​ന​പ്രീ​തി നേ​ടി​യ ഈ ​പ​ര​മ്പ​ര​യി​ലെ എ​ല്ലാ അ​ഭി​നേ​താ​ക്ക​ളേ​യും ഇ​വ​ർ​ക്കു പു​റ​മേ തി​ര​ഞ്ഞെ​ടു​ത്ത നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി മ​റി​മാ​യം പ​ര​മ്പ​ര​യി​ലെ മ​ണി​ക​ണ്ഠ​ൻ പ​ട്ടാ​മ്പി​യും സ​ലിം ഹ​സ​നും ചേ​ർ​ന്ന് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് പ​ഞ്ചാ​യ​ത്ത് ജെ​ട്ടി. ചി​ത്രം ഇ​ന്നു മു​ത​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

സ​പ്ത ത​രം​ഗ് ക്രി​യേ​ഷ​ൻ​സും ഗോ​വി​ന്ദ് ഫി​ലിം​സും ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന​ഈ ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

പ്ര​ധാ​ന​മാ​യും യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ കു​റ​ഞ്ഞ ഒ​രു നാ​ട്ടി​ൻ പു​റ​ത്തി​ന്‍റെ ജീ​വി​ത​ത്തു​ടി​പ്പു​ക​ളാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നാ​ട്ടി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ഈ ​ചി​ത്ര​ത്തി​ലു​ട​നീ​ളം പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്.

ഓ​രോ പ്ര​ശ്ന​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ഇ​ട​പെ​ട​ൽ, അ​വ​ർ​ക്കി​ട​യി​ലെ കി​ട​മ​ത്സ​ര​ങ്ങ​ൾ. രാ​ഷ്ടീ​യ​ക്കാ​രു​ടെ രാ​ഷ്ട്രീ​യ ത​ന്ത്ര​ങ്ങ​ളും കു​ത​ന്ത്ര​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ലൂ​ടെ സ​മ​കാ​ലീ​ന പ്ര​ശ്ന​ങ്ങ​ളോ​ടെ ത​ന്നെ അ​വ​ത​രി​പ്പി​ക്കു​വാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ർ.

മ​ണി​ക​ണ്ഠ​ൻ പ​ട്ടാ​മ്പി, സ​ലിം ഹ​സ​ൻ, സ​ലിം കു​മാ​ർ, നി​യാ​സ് ബ​ക്ക​ർ, റി​യാ​സ്, വി​നോ​ദ് കോ​വൂ​ർ, ര​ച​നാ നാ​രാ​യ​ണ​ൻ​കു​ട്ടി, സ്നേ​ഹ ശ്രീ​കു​മാ​ർ , ഉ​ണ്ണി രാ​ജാ, രാ​ഘ​വ​ൻ, മ​ണി ഷൊ​ർ​ണൂ​ർ, ഗീ​തി സം​ഗീ​ത, ഒ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഉ​ണ്ണി നാ​യ​ർ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ

സ​ന്തോ​ഷ് വ​ർ​മ്മ​യു​ടെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം - ക്രി​ഷ് കൈ​മ​ൾ. എ​ഡി​റ്റിം​ഗ് - ശ്യാം ​ശ​ശി​ധ​ര​ൻ. ക​ലാ​സം​വി​ധാ​നം -സാ​ബു മോ​ഹ​ൻ. മേ​ക്ക​പ്പ് - ഹ​സ​ൻ വ​ണ്ടൂ​ർ. കോ​സ്റ്റ്യും - ഡി​സൈ​ൻ - അ​രു​ൺ മ​നോ​ഹ​ർ.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -രാ​ജേ​ഷ് അ​ടൂ​ർ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് -അ​ശ്വി​ൻ മോ​ഹ​ൻ - അ​നി​ൽ അ​ല​ക്സാ​ണ്ട​ർ. എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ് - പ്രേം ​പെ​പ് കോ, ​ബാ​ല​ൻ കെ. ​മ​ങ്ങാ​ട്ട്, ഓ​ഫീ​സ് നി​ർ​വ​ഹ​ണം - ജി​തി​ൻ, ടി.​വേ​ണു​ഗോ​പാ​ൽ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - അ​തു​ൽ അ​ശോ​ക്,

പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് - പ്ര​ഭാ​ക​ര​ൻ കാ​സ​ർ​ഗോ​ഡ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ബാ​ബു​രാ​ജ് മ​നി​ശേ​രി. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - സ​ലീ​ഷ് പെ​രി​ങ്ങോ​ട്ടു​ക​ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.