റാ​യ് ല​ക്ഷ്മി​യു​ടെ ആ​ക്ഷ​ൻ ചി​ത്രം നാ​ൻ താ​ൻ ഝാ​ൻ​സി ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന്
Thursday, July 25, 2024 4:05 PM IST
റാ​യ് ല​ക്ഷ്മി, മു​കേ​ഷ് തി​വാ​രി, ര​വി കാ​ലെ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഗു​രു​പ്ര​സാ​ദ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "നാ​ൻ താ​ൻ ഝാ​ൻ​സി" എ​ന്ന ത​മി​ഴ് ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്രം ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

രാ​ജേ​ഷ് കു​മാ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി‍​റെ ഛായാ​ഗ്ര​ഹ​ണം വീ​രേ​ഷ് എ​ൻ.​ടി.​എ നി​ർ​വ​ഹി​ക്കു​ന്നു. ര​ച​ന-​പി.​വി.​എ​സ്. ഗു​രു​പ്ര​സാ​ദ്, സം​ഗീ​തം-​എം.​എ​ൻ. കൃ​പാ​ക​ർ, എ​ഡി​റ്റ​ർ -ബ​സ​വ​രാ​ജ് യു​ആ​ർ​എ​സ് ശി​വു, ആ​ക്ഷ​ൻ-​ത്രി​ല്ല​ർ മ​ഞ്ജു.

കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള ഒ​രു നി​ർ​ഭ​യ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഇ​ൻ​സ്‌​പെ​ക്ട​ർ ജാ​ൻ​സി, ത​ന്‍റെ ശ്ര​മ​ങ്ങ​ളെ തു​ര​ങ്കം വ​യ്ക്കാ​നും ഭ​യം പ​ര​ത്താ​നും ശ്ര​മി​ക്കു​ന്ന ഒ​രു ദു​ഷ്ട ബി​സി​ന​സു​കാ​ര​നെ നേ​രി​ടു​മ്പോ​ളു​ണ്ടാ​കു​ന്ന വെ​ല്ലു​വി​ളി​ക​ളും ഏ​റ്റു​മു​ട്ട​ലു​ക​ളു​മാ​ണ് പു​ത്ത​ൻ സാ​ങ്കേ​തി​ക മി​ക​വി​ൽ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത്.

ര​ണ്ടു വി​ല്ല​ന്മാ​ർ ഉ​ള്ള​തി​നാ​ൽ ഈ ​ചി​ത്ര​ത്തി​ലെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ​ക്ക് ഏ​റേ പ്രാ​ധാ​ന്യ​മു​ണ്ട്. റാ​യ് ല​ക്ഷ്മി​യു​ടെ ആ​ദ്യ​ത്തെ ആ​ക്ഷ​ൻ ചി​ത്ര​മാ​ണി​ത്. അ​സോ​സി​യേ​റ്റ്-​നം​ജു എം.​എ​ൻ. ഹ​ള്ളി, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ- ഹ​നി​യു​മ​ർ എ​സ്., മ​ഹേ​ഷ് കു​മാ​ർ ജെ., ​റോ​ജ, സ്റ്റി​ൽ​സ്-​ര​മേ​ഷ് പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- തോ​മ​സ്, രാ​ഹു​ൽ എ​ൻ.​എ​ച്ച്., ഡി​സൈ​ൻ-​ആ​ർ​ട്ട് ക​ഫേ.

കേ​ര​ള​ത്തി​ൽ റോ​ഷി​ക എ​ന്‍റ​ർ​പ്രൈ​സ​സ്, സ​ൻ​ഹ സ്റ്റു​ഡി​യോ റി​ലീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.