ആഡംബര നൗകയ്ക്ക് തന്റെ പേര് നൽകിയപ്പോൾ സന്തോഷം തോന്നിയെങ്കിലും കുറച്ചു അധികമായിപ്പോയില്ലെയെന്ന് തനിക്കും തോന്നിയെന്ന് നടൻ ആസിഫ് അലി. സംഗീത സംവിധായകന് രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിൽ ആസിഫ് പ്രതികരിച്ച രീതിക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് ആഡംബര നൗകയ്ക്ക് നടന്റെ പേര് നൽകിയത്.
ദുബായി മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനിയാണ് ഡി3 നൗകയുടെ പേരുമാറ്റി ആസിഫ് അലി എന്നു പേര് നൽകിയത്.
ഞാനും അറിഞ്ഞു, എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിന്റെ താഴെ ഒരു കമന്റ് വന്നത് എങ്കിൽ ഇവനെ ഒരു ചില്ലുകൂട്ടിലിരുത്തി പുണ്യാളനായി പ്രഖ്യാപിക്കൂ എന്നാണ്. എല്ലാം ഇതിന്റ ഭാഗമാണ്. അങ്ങനെ ഒരാൾക്ക് തോന്നി, അതിൽ ഒരുപാട് സന്തോഷം.
ഞാനും അത് വാർത്തകളിലൂടെയാണ് അറിയുന്നത്. അദ്ദേഹത്തെ ഒരുപാട് പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കേട്ടപ്പോൾ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്. ആസിഫ് അലി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.