എ​ൻ.​എ​ൽ. ബാ​ല​കൃ​ഷ്ണ​ന്‍റെ പേ​രി​ൽ അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി ഫെ​ഫ്ക
Thursday, July 25, 2024 10:58 AM IST
ഫെ​ഫ്ക സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്ന അ​ന്ത​രി​ച്ച എ​ൻ.​എ​ൽ. ബാ​ല​കൃ​ഷ്ണ​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഫെ​ഫ്ക എ​ൻ​എ​ൽ​ബി അ​വാ​ർ​ഡി​ന്‍റെ ലോ​ഗോ സം​വി​ധാ​യ​ക​നും ഫെ​ഫ്ക പ്ര​സി​ഡ​ന്‍റു​മാ​യ സി​ബി മ​ല​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

ഫെ​ഫ്ക സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് യൂ​ണി​യ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങ് ന​ട​ന്ന​ത്.

സി​നി​മാ​രം​ഗ​ത്ത് സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സി​ന് ഒ​രു അ​വാ​ർ​ഡ് ന​ൽ​കു​ന്നി​ല്ല. അ​തു​കൊ​ണ്ടു കൂ​ടി​യാ​ണ് യൂ​ണി​യ​ൻ മു​ൻ​കൈ​യെ​ടു​ത്ത് അം​ഗം​ങ്ങ​ൾ​ക്കാ​യി സി​നി​മാ രം​ഗ​ത്ത് മാ​ത്ര​മാ​യി അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

2022 - 23 കാ​ല​ത്തെ ര​ണ്ട് ചി​ത്ര​ങ്ങ​ൾ വീ​ത​മാ​ണ് ഒ​രം​ഗ​ത്തി​ന് അ​യ​ക്കാ​ൻ സാ​ധി​ക്കു​ക. വി​ദ​ഗ്ധ പാ​ന​ലാ​യി​രി​ക്കും വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ക. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും മെ​മെ​ന്‍റോ​യും ന​ൽ​കും.

അം​ഗ​ങ്ങ​ളി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച​വ​ർ​ക്ക് മെ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും മെ​മെ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. സം​വി​ധാ​യ​ക​ൻ വ്യാ​സ​ൻ എ​ട​വ​ന​ക്കാ​ടാ​ണ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.