ജോ​ജു​വി​ന്‍റെ "പ​ണി' ഉ​ട​നെ​ത്തും; പു​തി​യ പോ​സ്റ്റ​ർ
Wednesday, July 24, 2024 1:29 PM IST
ജോ​ജു ജോ​ർ​ജ്‌ ആ​ദ്യ​മാ​യി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന പ​ണി റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. നേ​ര​ത്തേ വൈ​റ​ലാ​യ പ​ണി​യി​ലെ പ്ര​ണ​യാ​ര്‍​ദ്ര​മാ​യ സ്റ്റി​ല്ലു​ക​ളി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി തോ​ക്കേ​ന്തി​യ ജോ​ജു​വി​ന്‍റെ ഗി​രി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പു​തി​യ പോ​സ്റ്റ​റി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കു​ക.

ആ​ന്‍ ഐ ​ഫോ​ര്‍ ആ​ന്‍ ഐ ​അ​ഥ​വാ 'ക​ണ്ണി​നു ക​ണ്ണ്' എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യാ​ണ് ചി​ത്രം പു​റ​ത്തെ​ത്തു​ന്ന​ത്. നേ​ര​ത്തേ ഗി​രി ആ​ൻ​ഡ് ഗൗ​രി ഫ്രം ​പ​ണി എ​ന്ന ക്യാ​പ്ഷ​നി​ൽ എ​ത്തി​യ ചി​ത്ര​ത്തി​ലെ നാ​യി​കാ​നാ​യ​ക​ന്മാ​രു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രു​ന്നു.

ചി​ത്ര​ത്തി​ല്‍ ജോ​ജു​വി​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന അ​ഭി​ന​യ യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ സം​സാ​ര​ശേ​ഷി​യും കേ​ൾ​വി ശ​ക്തി​യും ഇ​ല്ലാ​ത്ത പെ​ൺ​കു​ട്ടി​യാ​ണ്. ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും അ​ഭി​ന​യ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

മു​ൻ ബി​ഗ്‌​ബോ​സ് താ​ര​ങ്ങ​ളാ​യ സാ​ഗ​ർ, ജു​നൈ​സ്, ഗാ​യി​ക അ​ഭ​യ ഹി​ര​ൺ​മ​യി, പ്ര​ശാ​ന്ത് അ​ല​ക്സ്, സു​ജി​ത് ശ​ങ്ക​ർ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യും കൂ​ടാ​തെ അ​റു​പ​തോ​ളം പു​തി​യ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

ജോ​ജു​വി​ന്‍റെ ത​ന്നെ പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി ആ​യ അ​പ്പു പാ​ത്തു പ​പ്പു പ്രൊ​ഡ​ക്ഷ​ന്സി​ന്‍റെ​യും എ ​ഡി സ്റ്റു​ഡി​യോ​സി​ന്റെ​യും, ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ​യും ബാ​ന​റി​ൽ എം. ​റി​യാ​സ് ആ​ദം, സി​ജോ വ​ട​ക്ക​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

വി​ഷ്ണു വി​ജ​യ്, സാം ​സി.​എ​സ്. എ​ന്നി​വ​രാ​ണ് സം​ഗീ​തം. കാ​മ​റ വേ​ണു ISC, ജി​ന്‍റോ ജോ​ർ​ജ്. ശ്രീ ​ഗോ​കു​ലം മൂ​വി​സി​ലൂ​ടെ ഡ്രീം ​ബി​ഗ് ഫി​ലിം​സ് ആ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.