പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികന്റെ കഥ പറയുന്ന 'കട്ടപ്പാടത്തെ മാന്ത്രികൻ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
വിനോദ് കോവൂരും സുമിത്ത് എം.ബിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നിരവധി ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ഒരുക്കി ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിക്കുന്നആദ്യ ചിത്രം കൂടിയാണ് കടപ്പാടത്തെ മാന്ത്രികൻ.
അൽ അമാന പൊഡക്ഷക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്റെ നിർമാണം. ശിവജി ഗുരുവായൂർ, നീമാ മാത്യു, പ്രിയ ശ്രീജിത്ത്, വിജയൻ കാരന്തൂർ, ഷുക്കൂർ വക്കീൽ, ഫാറൂഖ് മലപ്പുറം, തേജസ്, നിവിൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.
പാലക്കാടും വയനാടും കോഴിക്കോടുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം എൺപതോളം നവാഗതരും അണിനിരക്കുന്നുണ്ട്.
സിബു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസിയാണ്. വി.പി. ശ്രീകാന്ത് നായരുടെയും നെവിൻ ജോർജിന്റെയും വരികൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുന്നത് സിബു സുകുമാരനും, മിഥുലേഷ് ചോലക്കലും ചേർന്നാണ്. പ്രോജക്റ്റ് കോഡിനേറ്റർ സലാം ലെൻസ് വ്യൂ. സിനിമയുടെ വിതരണം നടത്തുന്നത് മൂവി മാർക്ക് ആണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.