ആസിഫ് അലി, അമലാ പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന ലെവൽ ക്രോസ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കൂമൻ എന്ന ചിത്രത്തിന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്.
ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാൽ നായകനായെത്തുന്ന "റാം" ന്റെ നിർമാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്.
സീതാരാമം, കുറ്റം 23, ചിത്ത, കാളിദാസ് തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ലെവൽ ക്രോസിന്റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്.
ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. ഛായാഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി,നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
സംഭാഷണം -ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ -ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം -ലിന്റാ ജീത്തു. മേക്കപ്പ് -റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ -പ്രേം നവാസ്. പിആർഓ -മഞ്ജു ഗോപിനാഥ്. വേഫേറർ ഫിലിംസ് ചിത്രം ജൂലൈ 26 ന് തിയേറ്ററുകളിലെത്തിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.