ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ര​സ്പ​രം ഫോ​ളോ ചെ​യ്ത് മ​ഞ്ജു വാ​ര്യ​രും മീ​നാ​ക്ഷി​യും
Tuesday, July 23, 2024 9:16 AM IST
ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ര​സ്പ​രം ഫോ​ളോ ചെ​യ്ത് ന‌​ടി മ​ഞ്ജു വാ​ര്യ​രും മ​ക​ൾ മീ​നാ​ക്ഷി​യും. ഇ​രു​വ​രും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ​ജീ​വ​മാ​യി​രു​ന്നെ​ങ്കി​ലും പ​ര​സ്പ​രം ഫോ​ളോ ചെ​യ്തി​രു​ന്നി​ല്ല. ദി​ലീ​പി​നെ മാ​ത്ര​മാ​യി​രു​ന്നു മീ​നാ​ക്ഷി ഫോ​ളോ ചെ​യ്തി​രു​ന്ന​ത്.

പി​ന്നീ​ട് കാ​വ്യ മാ​ധ​വ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ​ജീ​വ​മാ​യ​പ്പോ​ൾ കാ​വ്യ​യെും മീ​നാ​ക്ഷി ഫോ​ളോ ചെ​യ്തു. എ​ന്നാ​ൽ മ​ഞ്ജു വാ​ര്യ​രും മീ​നാ​ക്ഷി​യും പ​ര​സ്പ​രം ഫോ​ളോ ചെ​യ്യു​ന്ന​ത് ക​ണ്ടെ​ത്തി​യ ആ​രാ​ധ​ക​ർ ഇ​പ്പോ​ൾ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​ത്തി​ലാ​ണ്.

ഈ​യ​ടു​ത്താ​ണ് മീ​നാ​ക്ഷി എം​ബി​ബി​എ​സ് ബി​രു​ദം നേ​ടി​യ​ത്. ചെ​ന്നൈ ശ്രീ​രാ​മ​ച​ന്ദ്ര മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നാ​ണ് മീ​നാ​ക്ഷി ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഒ​രു സ്വ​പ്ന​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് മ​ക​ൾ​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് ദി​ലീ​പ് കു​റി​ച്ചി​രു​ന്നു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നാ​ലു​ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴു​ള്ള മീ​നാ​ക്ഷി​യു​ടെ ചി​ല നൃ​ത്ത വീ​ഡി​യോ​ക​ള്‍ വൈ​റ​ല്‍ ആ​യി​ട്ടു​ണ്ട്.

1998 ലാ​ണ് ദി​ലീ​പും മ​ഞ്ജു​വും വി​വാ​ഹി​ത​രാ​കു​ന്ന​ത്. 1999ൽ ​മീ​നാ​ക്ഷി ജ​നി​ച്ചു. 2014 ലാ​ണ് ഇ​രു​വ​രും ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹ​മോ​ച​നം നേ​ടി​യ​ത്. ശേ​ഷം ദി​ലീ​പി​നൊ​പ്പ​മാ​യി​രു​ന്നു മീ​നാ​ക്ഷി​യു​ണ്ടാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.