മോഹൻലാലിന്റെ റൊമാൻസ് ഹൊറർ ചിത്രമായ "ദേവദൂതൻ' 4k മികവോടെ വീണ്ടും റിലീസിന് ഒരുങ്ങുന്നു. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം മികച്ച 4K ദൃശ്യനിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോൾ.
പുതിയ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുമെന്നാണ് സംവിധായകൻ പറയുന്നത്. റി മാസ്റ്റേർഡ്–റി എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിൽ ഉടൻ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്.
ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറായിരുന്നു ദേവദൂതൻ. സംഗീതസംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായി മോഹൻലാൽ. വിദ്യാസാഗറിന്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും പ്രേക്ഷകരെ തിയറ്റലിലേക്ക് ആകർഷിക്കുമെന്നു കരുതുന്നു.
ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്നു സംസ്ഥാന അവാർഡുകൾ ആണ് ഈ ചിത്രം നേടിയത്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിന്റെ നിർമാണം. കാമറ: സന്തോഷ് സി. തുണ്ടിൽ. എഡിറ്റർ: എൽ. ഭൂമിനാഥൻ ആണ്. കൈതപ്രത്തിന്റെ വരികൾ. പിആർഒ: പി.ശിവപ്രസാദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.