പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ചിത്രം ജൂലൈ 26ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ അപർണ ദാസ് ആണ് നായിക.
രൺജി പണിക്കർ, രഞ്ജിത്ത്, ഗ്രിഗറി, സ്മിനു സിജോ, ആർദ്ര എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു. സംഗീതം - ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം - ജാക്സൻ ജോൺസൺ. കലാസംവിധാനം - സിറിൾ കുരുവിള. നിർമാണ നിർവഹണം - അരോമ മോഹൻ.
ലഷ്മിപാർവതി ഫിലിംസിന്റെ ബാനറിൽ രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമിക്കുന്നത്. മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസോ. ഡയറക്ടർ: ശിവറാം, സൗണ്ട് ഡിസൈൻ: വിക്കി, കിഷൻ. അസ്സോസിയേറ്റ് ഡയറക്ടർ: വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ്: അജിത് എ ജോർജ്, വി എഫ് എക്സ്: ഡിജിബ്രിക്ക്സ്, ഡിഐ: മോക്ഷ, സ്റ്റിൽസ്: നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ- വാഴൂർ ജോസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.