ഇ​ന്ത്യ​ൻ 2വി​ലെ ഹി​റ്റി​ന് ശേ​ഷം അ​ബി ഇ​നി മ​ല​യാ​ള​ത്തി​ലും പാ​ടും; സു​രേ​ഷ് ഗോ​പി​യു​ടെ വ​രാ​ഹ​ത്തി​ലൂ​ടെ
Monday, July 8, 2024 11:19 AM IST
ക​ർ​ണാ​ട്ടി​ക്കി​ലെ​യും ഹി​ന്ദു​സ്ഥാ​നി​യി​ലെ​യും 73 രാ​ഗ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി പാ​ടി പ്രേ​ക്ഷ​ക​രെ അ​മ്പ​രി​പ്പി​ച്ച അ​ബി വി. മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. സു​രേ​ഷ്‌ ഗോ​പി​യു​ടെ 257-ാം ചി​ത്രം വ​രാ​ഹ​ത്തി​ന് വേ​ണ്ടി​യാ​ണ് അ​ബി മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി പാ​ടു​ക.

അ​ബി പാ​ടു​ന്ന പാ​ട്ടി​ന് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് രാ​ഹു​ൽ രാ​ജാ​ണ്. വ​രി​ക​ൾ ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ. സെ​മി ക്ലാ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ സ്റ്റൈ​ൽ പാ​ട്ടാ​ണ് വ​രാ​ഹ​ത്തി​നാ​യി ഒ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ നാ​ല് പാ​ട്ടു​ക​ളാ​ണു​ള്ള​ത്.

സു​രേ​ഷ് ഗോ​പി, സൂ​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ​ന​ൽ വി. ​ദേ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് വ​രാ​ഹം. മാ​വെ​റി​ക് മൂ​വീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, സ​ഞ്ജ​യ്‌ പ​ടി​യൂ​ർ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സു​മാ​യി സ​ഹ​ക​രി​ച്ച് വി​നീ​ത് ജെ​യി​ൻ, സ​ഞ്ജ​യ്‌ പ​ടി​യൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ന​വ്യ നാ​യ​ർ, പ്രാ​ചി തെ​ഹ്ല​ൻ, ഇ​ന്ദ്ര​ൻ​സ്, സാ​ദി​ഖ്, ശ്രീ​ജി​ത്ത്‌ ര​വി, ജ​യ​ൻ ചേ​ർ​ത്ത​ല, സ​ന്തോ​ഷ്‌ കീ​ഴാ​റ്റൂ​ർ, ജ​യ​കൃ​ഷ്ണ​ൻ, സ​ര​യു മോ​ഹ​ൻ, ഷാ​ജു ശ്രീ​ധ​ർ, മാ​സ്റ്റ​ർ ശ്രീ​പ​ത് യാ​ൻ, സ്റ്റെ​ല്ല സ​ന്തോ​ഷ്‌, അ​നി​ത നാ​യ​ർ, മ​ഞ്ജു​ഷ, ജ്യോ​തി പ്ര​കാ​ശ്, കേ​ശ​വ് സു​ഭാ​ഷ് ഗോ​പി, കൗ​ഷി​ക് എം.​വി., മാ​സ്റ്റ​ർ ന​ന്ദ​ഗോ​പ​ൻ, മാ​സ്റ്റ​ർ ക്രി​സ്റ്റോ​ഫ​ർ ആ​ഞ്ചേ​ലോ, മാ​സ്റ്റ​ർ ശ്രീ​രാ​ഗ്, ബേ​ബി ശി​വാ​നി തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.