മാ​ധ​വി​ന്‍റെ കു​മ്മാ​ട്ടി​ക്ക​ളി​യു​ടെ ഓ​ഡി​യോ ലോ​ഞ്ച്; നി​റ​സാ​ന്നി​ധ്യ​മാ​യി സു​രേ​ഷ് ഗോ​പി
Monday, July 8, 2024 10:56 AM IST
സൂ​പ്പ​ർ​സ്റ്റാ​ർ സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ൻ മാ​ധ​വ് സു​രേ​ഷ് ആ​ദ്യ​മാ​യി വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ന്ന ചി​ത്രം കു​മ്മാ​ട്ടി​ക്ക​ളി​യു​ടെ ഓ​ഡി​യോ ലോ​ഞ്ച് ചെ​ന്നൈ​യി​ൽ വ​ച്ച് സു​രേ​ഷ് ഗോ​പി​യും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ആ​ർ.​ബി. ചൗ​ധ​രി​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. യു​വ​ൻ ശ​ങ്ക​ർ​രാ​ജ ആ​ദ്യ​മാ​യി പാ​ടു​ന്ന മ​ല​യാ​ള ചി​ത്രം കൂ​ടി​യാ​ണി​ത്.

സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ആ​ർ.​ബി. ചൗ​ധ​രി നി​ർ​മി​ച്ച് ആ​ർ.​കെ. വി​ൻ​സെ​ന്‍റ് സെ​ൽ​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് കു​മ്മാ​ട്ടി​ക്ക​ളി. ചെ​ന്നൈ​യി​ൽ സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ന്‍റെ സ്റ്റു​ഡി​യോ​യി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ആ​ർ.​കെ. വി​ൻ​സെ​ന്‍റ് സെ​ൽ​വ, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ​മാ​രാ​യ സ​ജി​ത് കൃ​ഷ്ണ, അ​മൃ​ത അ​ശോ​ക്, ചി​ത്ര​ത്തി​ലെ ന​ട​ന്മാ​രാ​യ റാ​ഷി​ക് അ​ജ്മ​ൽ, മി​ഥു​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ന​ന്ദം, ക​ച്ചേ​രി ആ​രം​ഭം, ജി​ല്ല ഉ​ൾ​പ്പ​ടെ ത​മി​ഴ് ചി​ത്ര​ങ്ങ​ളും കീ​ർ​ത്തി​ച​ക്ര,ത​ങ്ക​മ​ണി ഉ​ൾ​പ്പ​ടെ​യു​ള്ള മ​ല​യാ​ള ചി​ത്ര​ങ്ങ​ളും നി​ർ​മി​ച്ച സൂ​പ്പ​ർ​ഗു​ഡ് ഫി​ലിം​സി​ന്‍റെ 98-മ​ത് ചി​ത്ര​മാ​ണ് കു​മ്മാ​ട്ടി​ക്ക​ളി. പ്രി​യ​മു​ട​ൻ, യൂ​ത്ത് തു​ട​ങ്ങി​യ വി​ജ​യ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ആ​ർ.​കെ. വി​ൻ​സെ​ന്‍റ് സെ​ൽ​വ​യു​ടെ ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണ് കു​മ്മാ​ട്ടി​ക്ക​ളി.

മാ​ധ​വ് സു​രേ​ഷി​നൊ​പ്പം മി​ഥു​ൻ, റാ​ഷി​ക് അ​ജ്മ​ൽ, ധ​ന​ഞ്ജ​യ്, മൈം ​ഗോ​പി, ദി​നേ​ശ്, മേ​ജ​ർ ര​വി, അ​സീ​സ് നെ​ടു​മ​ങ്ങാ​ട് എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു. ലെ​ന ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​വി​ധാ​യാ​ക​ന്‍റേ​താ​ണ്.

ഛായാ​ഗ്ര​ഹ​ണം : വെ​ങ്കി വി., ​എ​ഡി​റ്റ് : ഡോ​ൺ മാ​ക്സ് , സം​ഭാ​ഷ​ണം : ര​മേ​ഷ് അ​മ്മാ​ന​ത്ത്, പ്രൊ​ജ​ക്റ്റ് ഡി​സൈ​ൻ : സ​ജി​ത്ത് കൃ​ഷ്ണ, അ​മൃ​ത അ​ശോ​ക്. കോ​റി​യോ​ഗ്രാ​ഫി: നോ​ബി​ൾ. ആ​ർ​ട്ട്: റി​യാ​ദ് വി. ​ഇ​സ്മാ​യി​ൽ. സ്റ്റ​ണ്ട് : ഫീ​നി​ക്സ് പ്ര​ഭു, മാ​ഫി​യ ശ​ശി.

ഒ​റി​ജി​ന​ൽ സ്‌​കോ​ർ : ജാ​ക്സ​ൺ വി​ജ​യ​ൻ, സു​മേ​ഷ് പ​ര​മേ​ശ്വ​ര​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ : അ​മൃ​ത മോ​ഹ​ൻ. കോ​സ്റ്റും​സ് : അ​രു​ൺ മ​നോ​ഹ​ർ. മേ​ക്ക​പ്പ്: പ്ര​ദീ​പ് രം​ഗ​ൻ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ : മ​ഹേ​ഷ് മ​നോ​ഹ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് : പ്ര​ജീ​ഷ് പ്ര​ഭാ​സ​ൻ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ : ര​മേ​ഷ് അ​മ്മാ​ന​ത്ത്. സ്റ്റി​ൽ​സ് : ബ​വി​ഷ് ബാ​ല​ൻ. പി​ആ​ർ​ഓ : മ​ഞ്ജു ഗോ​പി​നാ​ഥ്. ചി​ത്രം ഉ​ട​ൻ തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.