ല​ളി​തം സു​ന്ദ​രം; വി​വാ​ഹ​ര​ജി​സ്ട്രേ​ഷ​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച് സ​ന അ​ൽ​ത്താ​ഫും ഹ​ക്കിം ഷാ​ജ​ഹാ​നും
Monday, July 8, 2024 10:20 AM IST
ആ​ര​വ​ങ്ങ​ളോ ആ​ർ​ഭാ​ട​ങ്ങ​ളോ​യി​ല്ലാ​തെ ന​ട​ന്ന വി​വാ​ഹ​ര​ജി​സ്ട്രേ​ഷ​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച് താ​ര​ദ​ന്പ​തി​ക​ളാ​യ സ​ന അ​ൽ​ത്താ​ഫും ഹ​ക്കിം ഷാ​ജ​ഹാ​നും. ഏ​റെ സ്വ​കാ​ര്യ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ന്‍റെ വീ​ഡി​യോ സ​ന​യാ​ണ് സൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്.

ര​ജി​സ്റ്റ​ർ ഓ​ഫീ​സി​ൽ വ​ച്ചു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ളും ര​ജി​സ്റ്റ​റി​ൽ ഒ​പ്പു​വ​യ്ക്കു​ന്ന​തു​മൊ​ക്കെ വീ​ഡി​യോ​യി​ൽ കാ​ണാം. കോ​ടി​ക​ൾ മു​ട​ക്കി ന​ട​ത്തു​ന്ന ആ​ഡം​ബ​ര വി​വാ​ഹ​ത്തേ​ക്കാ​ൾ മ​നോ​ഹ​ര​മാ​ണ് ഇ ​നി​മി​ഷ​ങ്ങ​ളെ​ന്നാ​ണ് ആ​രാ​ധ​ക​ർ കു​റി​ക്കു​ന്ന​ത്.



ഇ​ക്ക​ഴി​ഞ്ഞ മേ​യി​ലാ​ണ് ഇ​രു​വ​രും നി​യ​മ​പ​ര​മാ​യി വി​വാ​ഹി​ത​രാ​യ​ത്. പി​ന്നീ​ട് ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും മാ​ത്ര​മാ​യി വി​വാ​ഹ​സ​ത്ക്കാ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

തൊ​ടു​പു​ഴ പെ​രും​മ്പ​ള്ളി​ച്ചി​റ​യാ​ണ് ഹ​ക്കി​മി​ന്‍റെ സ്വ​ദേ​ശം. മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് സം​വി​ധാ​നം ചെ​യ്ത എ​ബി​സി​ഡി​യി​ലാ​ണ് ആ​ദ്യം അ​ഭി​ന​യി​ക്കു​ന്ന​ത്. അ​തി​നു ശേ​ഷം മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ടി​ന്‍റെ ത​ന്നെ ചാ​ർ​ളി​യി​ൽ സ​ഹ സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

2021ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഫ്രീ​ഡം അ​റ്റ് മി​ഡ്‌​നൈ​റ്റ് എ​ന്ന ഷോ​ര്‍​ട്ട്ഫി​ലി​മി​ലെ പ്ര​ക​ട​നം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ക​ട​സീ​ല ബി​രി​യാ​ണി എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചു. പ്ര​ണ​യ വി​ലാ​സം, ക​ട​ക​ൻ എ​ന്നി​വ​യി​ലും അ​ഭി​ന​യി​ച്ചു.

വി​ക്ര​മാ​ദി​ത്യ​നി​ൽ ദു​ൽ​ഖ​റി​ന്‍റെ സ​ഹോ​ദ​രി വേ​ഷ​ത്തി​ലൂ​ടെ​യാ​ണു സ​ന അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു ക​ട​ന്ന​ത്. കൊ​റി​യോ​ഗ്ര​ഫ​റും ബ​ന്ധു​വു​മാ​യ സ​ജ്ന വ​ഴി​യാ​ണു ലാ​ൽ​ജോ​സ് ചി​ത്ര​ത്തി​ൽ സ​ന​യ്ക്ക് ആ​ദ്യ അ​വ​സ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്നു മ​റി​യം മു​ക്കി​ൽ ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ നാ​യി​ക സ​ലോ​മി​യാ​യും വേ​ഷ​മി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.