മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന ചിത്രത്തിന് ഷെഡ്യൂൾ ബ്രേക്ക്. നീണ്ട 75 ദിവസത്തെ ചിത്രീകരണത്തിനു ശേഷമാണ് ഷെഡ്യൂൾ ബ്രേക്ക്. സെറ്റിനോടു താൽക്കാലിക വിടപറച്ചിൽ നിമിഷങ്ങൾ വീഡിയോയായി അണിയറ പ്രവര്‍ത്തകർ പുറത്തുവിട്ടു. ഇനിയും ഇരുപത് ദിവസത്തെ ചിത്രീകരണമാണ് ബാക്കിയുള്ളത്.
ഇടവേളയെടുത്ത് പോകുന്നതിന്റെ സങ്കടം നടൻ മോഹൻലാലും പങ്കുവച്ചു. വളരെ സങ്കടത്തോടെയാണ് പോകുന്നതെങ്കിലും സന്തോഷത്തോടെ തിരിച്ചുവരാമെന്ന് താരം പറയുന്നു.
‘‘47 വര്‍ഷമായി അഭിനയിക്കുകയാണ്. ഈ സിനിമയും ആദ്യത്തെ സിനിമ പോലെ തന്നെയാണ്. ഒരുപാട് സിനിമകള്‍ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്നേഹം തോന്നും. അങ്ങനെ സ്നേഹം തോന്നിയ ഒരു സിനിമയാണ് ഇത്. പോകുമ്പോള്‍ ഒരു ചെറിയ സങ്കടം ഉണ്ടാവും.
ആ സങ്കടത്തോട് കൂടി ഞാന്‍ പോകുന്നു. ഇവിടെ തന്നെ നിന്ന എത്രയോ ദിവസങ്ങൾ. ആ സന്തോഷത്തിലും സ്നേഹത്തിലും സങ്കടത്തിലും പോകുന്നു. വീണ്ടും എളുപ്പം തിരിച്ചുവരാം.’’ അണിയറക്കാരോട് മോഹൻലാൽ പറയുന്നു. എന്പുരാന്റെ ലൊക്കേഷനിലേയ്ക്കാണ് മോഹൻലാൽ പോകുന്നത്. ഗുജറാത്തിലാണ് ഷൂട്ടിംഗ്.
ചിത്രത്തിലെ ഓരോ ഡിപ്പാര്‍ട്ട്മെന്റും വിശേഷിച്ച് ലൈറ്റിംഗ് വിഭാഗം ഗംഭീരമായി പ്രവര്‍ത്തിച്ചെന്ന് സംവിധായകന് തരുണ്‍ മൂര്‍ത്തി പറയുന്നു. ഷെഡ്യൂള്‍ ബ്രേക്കിന് പിരിയുമ്പോള്‍ ടീമിലെ എല്ലാവരും പോസിറ്റീവ് ആണെന്നും ചിത്രവും അങ്ങനെ ആവട്ടെയെന്ന് നിര്‍മാതാവ് രജപുത്ര രഞ്ജിത്തും പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.